Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാതാപിതാക്കൾ സ്വയംഭോഗം ചെയ്യുന്നതും മദ്യപിക്കുന്നതും കൊണ്ടല്ല ഓട്ടിസം ബാധിക്കുന്നത്; തലച്ചോറിലെ പ്രോട്ടീൻ വളർച്ച ഓട്ടിസത്തിന് കാരണമാകുന്നു എന്ന കണ്ടെത്തലോടെ മരുന്ന് കണ്ടെത്താനും വഴി തെളിയുന്നു

മാതാപിതാക്കൾ സ്വയംഭോഗം ചെയ്യുന്നതും മദ്യപിക്കുന്നതും കൊണ്ടല്ല ഓട്ടിസം ബാധിക്കുന്നത്; തലച്ചോറിലെ പ്രോട്ടീൻ വളർച്ച ഓട്ടിസത്തിന് കാരണമാകുന്നു എന്ന കണ്ടെത്തലോടെ മരുന്ന് കണ്ടെത്താനും വഴി തെളിയുന്നു

മറുനാടൻ ഡെസ്‌ക്‌

ഓട്ടിസത്തിന് കാരണമാകുന്നത് തലച്ചോറിലെ അമിതമായ പ്രോട്ടീനിന്റെ വികാസമെന്ന് പുതിയ പഠനം. മസാച്യുസെറ്റ്‌സിലെ ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിൻ നടത്തിയ പഠനത്തിലാണ് ഓട്ടിസം ബാധിച്ച കുട്ടികളുടെ തലച്ചോറിൽ അമിതമായ രീതിയിൽ ഐഎൽ 18 എന്ന പ്രോട്ടീനിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഓട്ടിസം ബാധിച്ച എട്ട് കുട്ടികളെയും ഓട്ടിസം ഇല്ലാത്ത എട്ട് കുട്ടികളെയുമാണ് സംഘം പഠനത്തിന് വിധേയമാക്കിയത്. മനുഷ്യന്റെ ചിന്തയേയും ശ്രദ്ധയേയും നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളിലാണ് അമിതമായ രീതിയിൽ പ്രോട്ടീനിന്റെ സാന്നിധ്യം കണ്ടെത്തിയത്.

ഓട്ടിസത്തിന്റെ പ്രതിരോധ ഗവേഷണ മേഖലയിൽ നിർണായകമായ കണ്ടെത്തലാണ് നടത്തിയതെന്ന് സംഘം ചൂണ്ടിക്കാട്ടുന്നു. ആന്റി-ഇൻഫ്‌ളമേറ്ററി പ്രോട്ടീനുകളെ നിയന്ത്രിക്കാനുള്ള മരുന്നുകൾ ഒരു ദിവസം ഓട്ടിസത്തിന് ഫലപ്രദമായ ചികിത്സയായിരിക്കും എന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

ഓട്ടിസം സ്‌പെക്ട്രം ഡിസോർഡർ (എഎസ്ഡി) തലച്ചോറിനെ ബാധിക്കുന്ന തകരാറാണ്. ഓട്ടിസം ബാധിച്ച രോഗികൾക്ക് ആശയവിനിമയം നടത്താനും പെരുമാറ്റത്തിനും ബുദ്ധിമുട്ടാണ്. മൂന്നുവയസ്സിനു മുമ്പേ കുട്ടികൾ അസുഖലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. പക്ഷേ ഈ രോഗത്തെക്കുറിച്ച് നമ്മുടെ സമൂഹത്തിനുള്ള അജ്ഞത മൂലം അസുഖം മൂർദ്ധന്യാവസ്ഥയിൽ എത്തുമ്പോഴാണ് മാതാപിതാക്കൾ ഡോക്ടറെ സമീപിക്കുന്നത്. 12 വയസ്സിനു താഴെയുള്ള പതിനായിരം കുട്ടികളിൽ ഏകദേശം 2 മുതൽ 5 വരെ പേർക്ക് ഓട്ടിസം ഉള്ളതായി പഠനങ്ങൾ സൂചിപ്പിക്കുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP