Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്നാം തീയതി മോഷ്ടിച്ച വിഗ്രഹം വിൽക്കാൻ ശ്രമിച്ചത് കുറ്റിച്ചലിലെ കടയിൽ; മോഹനൻ പിടിയിലായത് കടയുടമയ്ക്ക് സംശയം തോന്നിയതോടെ

മൂന്നാം തീയതി മോഷ്ടിച്ച വിഗ്രഹം വിൽക്കാൻ ശ്രമിച്ചത് കുറ്റിച്ചലിലെ കടയിൽ; മോഹനൻ പിടിയിലായത് കടയുടമയ്ക്ക് സംശയം തോന്നിയതോടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആര്യനാട് പറണ്ടോട് നെല്ലിമൂട് തമ്പുരാൻ നരസിംഹ മൂർത്തി ക്ഷേത്രത്തിലെ വിഗ്രഹ മേഷ്ടാവ് പിടിയിലായത് വിഗ്രഹം വിൽക്കാൻ ശ്രമിക്കുന്നതിനിടെ. പുറുത്തിപ്പാറ കോളനിയിലെ കറുമ്പൻ എന്ന മോഹനനാണ് ഷാഡോ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മൂന്നാം തീയതിയാണ് മോഹനൻ വിഗ്രഹം മോഷ്ടിച്ചത്. ഉപദേവതാ പ്രതിഷ്ഠ മോഷണം പോയെങ്കിലും പ്രതിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ക്ഷേത്രകവർച്ച പതിവാകുകയും ചെയ്തു.

ഇതിനിടയിലാണ് മോഷണ മുതൽ വിൽക്കാൻ മോഹനൻ ശ്രമം തുടങ്ങിയത്. ഇതിന്റെ ഭാഗമായി മോഹനൻ കഴിഞ്ഞ ദിവസം കുറ്റിച്ചലിൽ ഒരു കടയിലെത്തി. എന്നാൽ, വിഗ്രഹം കണ്ട് സംശയം തോന്നിയ കടയുടമ ഷാഡോ പൊലീസിനെ വിവരം അറിയിച്ചു. ഉടൻ സ്ഥലത്തെത്തിയ ഷാഡോ ടീം പിടികൂടിയ മോഹനനെ പിന്നീട് ആര്യനാട് പൊലീസിന് കൈമാറുകയായിരുന്നു,

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP