Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കള്ളന്മാരുടെയെല്ലാം പേരുകളിൽ എങ്ങനെയാണ് മോദി എന്ന് വന്നത് ? വിവാദ പരാമർശത്തിൽ നേരിട്ട് ഹാജരാകാൻ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് സൂററ്റ് മജിസ്‌ട്രേറ്റ് കോടതി; വിമാനത്താവളം മുതൽ കോടതി വരെ പ്രവർത്തകർ സ്വീകരണം ഒരുക്കുമെന്ന് ഗുജറാത്ത് പിസിസി അധ്യക്ഷൻ

കള്ളന്മാരുടെയെല്ലാം പേരുകളിൽ എങ്ങനെയാണ് മോദി എന്ന് വന്നത് ? വിവാദ പരാമർശത്തിൽ നേരിട്ട് ഹാജരാകാൻ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് സൂററ്റ് മജിസ്‌ട്രേറ്റ് കോടതി; വിമാനത്താവളം മുതൽ കോടതി വരെ പ്രവർത്തകർ സ്വീകരണം ഒരുക്കുമെന്ന് ഗുജറാത്ത് പിസിസി അധ്യക്ഷൻ

മറുനാടൻ മലയാളി ബ്യൂറോ

സൂററ്റ്: ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് നരേന്ദ്രര മോദിക്കെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് നേരിട്ട് ഹാജരാകാൻ നിർദ്ദേശം നൽകി കോടതി. രാജ്യത്തെ എല്ലാ കള്ളന്മാരുടേയും പേര് മോദി എന്നാണ് എന്ന് രാഹുൽ നടത്തിയ പരാമർശത്തിനാണ് സൂററ്റ് മജിസ്‌ട്രേറ്റ് കോടതിയുടെ നിർദ്ദേശം. ബിജെപി എംഎൽഎ പൂർണേഷ് മോദിയാണ് രാഹുലിനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. ഈ മാസം 10ന് സൂററ്റിലെ കോടതിയിൽ ഹാജരാകാൻ ആണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

എല്ലാ കള്ളന്മാർക്കും എന്തുകൊണ്ടാണ് മോദിയെന്ന പേരെന്ന രാഹുലിന്റെ പരാമർശമാണ് കേസിന് ആസ്പദം. 'കള്ളന്മാരുടെയെല്ലാം പേരുകളിൽ എങ്ങനെയാണ് മോദി എന്ന് വന്നത്. നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി എല്ലാവരുടേയും പേരിൽ മോദിയുണ്ട്. ഇനി ഇതുപോലുള്ള എത്ര മോദിമാർ വരാനുണ്ടെന്ന് പറയാൻ കഴിയില്ല' എന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കവെ രാഹുൽ നടത്തിയ പ്രസ്താവന. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണസമയത്തായിരുന്നു വിവാദ പരാമർശം. ഒക്ടോബർ പത്തിന് തന്നെ രാഹുൽ കോടതിയിൽ ഹാജരാകുമെന്ന് ഗുജറാത്ത് കോൺഗ്രസ് പ്രസിഡന്റ് അമിത് ചബദ വ്യക്തമാക്കി. എയർപോർട്ട് മുതൽ കോടതി വരെയുള്ള വഴിയിലുടനീളം രാഹുലിന് പാർട്ടി പ്രവർത്തകർ സ്വീകരണം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP