Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മദ്യലഹരിയിൽ ബസിലിരുന്ന സബ് രജിസ്ട്രാർ മുന്നിലിരുന്ന യുവതിയെ സ്പർശിച്ചത് ലൈംഗിക താല്പര്യത്തോടെ; യുവതിയുടെ പരാതിയിൽ കൊല്ലം സ്വദേശിയായ ജോയിയെ അറസ്റ്റ് ചെയ്ത് കാടാമ്പുഴ പൊലീസും

മദ്യലഹരിയിൽ ബസിലിരുന്ന സബ് രജിസ്ട്രാർ മുന്നിലിരുന്ന യുവതിയെ സ്പർശിച്ചത് ലൈംഗിക താല്പര്യത്തോടെ; യുവതിയുടെ പരാതിയിൽ കൊല്ലം സ്വദേശിയായ ജോയിയെ അറസ്റ്റ് ചെയ്ത് കാടാമ്പുഴ പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ബസിനുള്ളിൽ വെച്ച് യുവതിയെ ലൈംഗിക താല്പര്യത്തോടെ സ്പർശിച്ച കാഞ്ഞങ്ങാട് സബ് രജിസ്ട്രാറെ അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ തിരുവനന്തപുരത്ത് നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിനുള്ളിലെ യാത്രക്കാരനായ ജോയ് ആണ് മദ്യലഹരിയിൽ യുവതിയോട് അപമര്യാദയായി പെരുമോറിയത്. കൊല്ലം സ്വദേശികളാണ് പരാതിക്കാരിയായ യുവതിയും അറസ്റ്റിലായ ജോയിയും.

ഇന്ന് പുലർച്ചയോടെയാണ് സംഭവം. പുറകിൽ ഇരുന്ന ജോയ് തന്റെ ശരീരത്തിൽ ലൈംഗിക താൽപര്യത്തോടെ സ്പർശിച്ചുവെന്നാണ് യുവതിയുടെ പരാതി. പ്രതി മദ്യപിച്ചിരുന്നുവെന്നും യുവതിയുടെ പരാതിയിലുണ്ട്.

ബസ് എടപ്പാളിൽ എത്തിയപ്പോഴാണ് യുവതി പൊലീസിൽ പരാതി നൽകിയത്. തുടർന്ന് ബസ് പിന്തുടർന്ന പൊലീസ് കാടാമ്പുഴയിൽ വച്ച് പ്രതിയെ പിടികൂടി. യുവതിയിൽ നിന്ന് പരാതി എഴുതി വാങ്ങിയതിനുശേഷം കാടാമ്പുഴ പൊലീസ് ജോയിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ തിരൂർ കോടതിയിൽ ഹാജാരാക്കി

അതേസമയം, ബസ് വളവിൽ നിന്ന് ചെരിഞ്ഞതിനിടെ യുവതിയുടെ മേൽ താൻ വീഴുകയായിരുന്നെന്നും അപ്പോൾ തന്നെ യുവതിയോട് ക്ഷമ ചോദിച്ചിരുന്നുവെന്നും ജോയി വിശദീകരിച്ചു. തൃശ്ശൂർ കഴിഞ്ഞായിരുന്നു സംഭവം. പിന്നീട് യാത്രക്കാരുടെ നിർബന്ധപ്രകാരമാണ് യുവതി പൊലീസിൽ പരാതി നൽകിയതെന്നും ജോയി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP