Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സയനൈഡ്‌ ജോളിക്കുണ്ടായിരുന്നത് പതിനൊന്നിലേറെ കാമുകന്മാർ; എന്ത് പ്രശ്‌നമുണ്ടായാലും പരിഹരിക്കാൻ പ്രാപ്തിയുള്ള പുരുഷ സുഹൃത്തുക്കളിൽ ചിലർക്കും കൂട്ടക്കുരുതിയെ കുറിച്ച് അറിയാമായിരുന്നു; പല രാഷ്ട്രീയ നേതാക്കളുമായും ഉണ്ടായിരുന്നത് ആത്മ ബന്ധം; ബ്യൂട്ടി പാർലറുമായി അടുത്തത് സദാ സുന്ദരിയായി നടക്കാൻ; ഏലസ് പൂജിച്ച് നൽകിയ ജ്യോത്സ്യൻ ഒളിവിൽ പോയെന്നും പൊലീസ്; കൂടത്തായിയിലെ ക്രൂരതയിൽ ട്വിസ്റ്റുകൾ തുടരുന്നു

സയനൈഡ്‌ ജോളിക്കുണ്ടായിരുന്നത് പതിനൊന്നിലേറെ കാമുകന്മാർ; എന്ത് പ്രശ്‌നമുണ്ടായാലും പരിഹരിക്കാൻ പ്രാപ്തിയുള്ള പുരുഷ സുഹൃത്തുക്കളിൽ ചിലർക്കും കൂട്ടക്കുരുതിയെ കുറിച്ച് അറിയാമായിരുന്നു; പല രാഷ്ട്രീയ നേതാക്കളുമായും ഉണ്ടായിരുന്നത് ആത്മ ബന്ധം; ബ്യൂട്ടി പാർലറുമായി അടുത്തത് സദാ സുന്ദരിയായി നടക്കാൻ; ഏലസ് പൂജിച്ച് നൽകിയ ജ്യോത്സ്യൻ ഒളിവിൽ പോയെന്നും പൊലീസ്; കൂടത്തായിയിലെ ക്രൂരതയിൽ ട്വിസ്റ്റുകൾ തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായിയിൽ പതിനാല് വർഷത്തിനിടെ ഒരേ കുടുബത്തിലെ ആറ് പേരെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി ജോളിയെ കുറിച്ചുള്ള ദുരൂഹതകൾ നീങ്ങുന്നില്ല. ജോളിയുടെ ഫോൺ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.പൊലീസ് പൂട്ടി മുദ്രവച്ച് പൊന്നാമറ്റം വീട്ടിൽ ഫോൺ ഉണ്ടാകുമെന്നാമെന്നാണ് ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു പറഞ്ഞത്. ചില ബന്ധുക്കളുമായും ജോളി ഫോണിൽ ഏറെനേരം സംസാരിച്ചിരുന്നു. അത് ആരൊക്കെയാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അതിനിടെയാണ് ജോളിയുടെ കാമുകന്മാരെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വരുന്നത്

ജോളിക്ക് നിരവധി കാമുകന്മാരുണ്ടായിരുന്നെന്ന് അന്വേഷണത്തിൽ പൊലീസ് തിരിച്ചറിയുന്നു. എന്ത് പ്രശ്‌നമുണ്ടായാലും പരിഹരിക്കാൻ പ്രാപ്തിയുള്ളവരായിരുന്നു ജോളിയുടെ കാമുകന്മാർ. പതിനൊന്നിൽ അധികം പേരുമായി ജോളിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇതിൽ ചിലർക്ക് ജോളി നടത്തിയെ കൊലകളെ കുറിച്ച് അറിയാമായിരുന്നെന്നും സൂചനകൾ പുറത്തു വരുന്നുണ്ട്. ജോളിയുമായി അടുപ്പമുണ്ടായിരുന്നവരെ പ്രത്യേക അന്വേഷണ സംഘം നിരീക്ഷിച്ച് വരികയാണ്. സൗന്ദര്യത്തിന് പ്രാധാന്യം നൽകിയിരുന്ന ജോളി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോയിരുന്നു. എപ്പോഴും മേക്കപ്പ് ചെയ്തായിരുന്നു നടപ്പ്.

ഉന്നതരും ജോളിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ചില രാഷ്ട്രീയ നേതാക്കളും ജോളിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ദീർഘ നേരം മൊബൈൽ ഫോണിൽ സംസാരിക്കുക പതിവായിരുന്നു. മൂന്ന് മൊബൈൽ ഫോണുകൾ ജോളിക്കുള്ളതായി വിവരമുണ്ട്. വിവാഹത്തിന് ശേഷം ജോളി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകളിൽ ഒന്ന് അവരുമായി ബന്ധമുണ്ടായിരുന്ന ഒരാളുടേതാണെന്ന് പൊലീസ്‌കണ്ടെത്തി. ജാളി ആരെയൊക്കെ സ്ഥിരമായി ഫോൺ ചെയ്യാറുണ്ടായിരുന്നെന്നും സംസാരിക്കാറുണ്ടായിരുന്നെന്നും പൊലീസ് അന്വേഷിച്ച് വരികയാണ്. ഇക്കാര്യങ്ങൾ തനിക്ക് അറിയില്ലെന്ന് ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവും പറയുന്നു.

ജോളിയുടെ ആദ്യ ഭർത്താവ് റോയിക്ക് ഏലസ് പൂജിച്ചു നൽകിയ കട്ടപ്പനയിലെ ജോത്സ്യൻ ഒളിവിൽ പോയെന്നാണ് സൂചനകൊലപാതക വാർത്ത മാധ്യമങ്ങളിൽ വന്നതു മുതൽ ഇയാളെ കാണാനില്ലെന്നാണ് സൂചന. മകൻ രാവിലെ വീട്ടിൽ നിന്നും പോയതാണെന്ന് ജോത്സ്യന്റെ പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. ജോളിയുടെ നാടായ കട്ടപ്പനയിലെ ജോത്സ്യനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചുവെങ്കിലും ഇയാൾ ഹാജരായിരുന്നില്ല. മരിച്ച റോയിയുടെ ശരീരത്തിൽ നിന്നും ഏലസ് കണ്ടെത്തിയിരുന്നു. പൊന്നാമറ്റം തറവാടിന് ദോഷമുണ്ടെന്നും അതുകൊണ്ട് കൂടുതൽ കുടുംബാംഗങ്ങൾ മരിക്കുന്ന് ഒരു ജോത്സ്യൻ പ്രവചിച്ചിരുന്നതായി ജോളി പറഞ്ഞിരുന്നുവെന്ന് അയൽക്കാർ പറയുന്നു. ഇതിന്റെ പരിഹാരക്രിയകൾക്കിടെയാണ് റോയിയുടെ മരണമെന്നും ജോളി അയൽക്കാരെ വിശ്വസിപ്പിച്ചിരുന്നു.

റോയിയുടെ ശരീരത്തിൽ ഉണ്ടായിരുന്ന തകിടിനെ കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്. തകിടിലൂടെ വിഷം ഉള്ളിൽ കടക്കാൻ സാധ്യതയുണ്ടോ എന്നാണ് പരിശോധിച്ചു വരുന്നത്. തകിട് നൽകിയ ജോത്സ്യന്റെ വിലാസവും ഒരു പൊതിയിൽ എന്തോ പൊടിയും റോയി ധരിച്ച പാന്റിന്റെ കീശയിൽ ഉണ്ടായിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്ത കോടഞ്ചേരി പൊലീസ് ഈ വസ്തുക്കൾ ശേഖരിച്ചുവെങ്കിലും പിന്നീട് ജോളി സ്റ്റേഷനിൽ നൽകിയ അപേക്ഷ അനുസരിച്ച് ഇവ വിട്ടു നൽകുകയായിരുന്നു. എന്നാൽ ദുരൂഹതകൾ ഏറിയതോടെ ജ്യോത്സ്യനെതിരെ അന്വേഷണം തുടങ്ങി. ഇതോടെയാണ് ഇയാൾ ഒളിവിൽ പോയത്.

അതിനിടെ പൊന്നാമറ്റം വീടിന് എതിർ വശത്തെ അന്താനത്ത് വീട്ടിലെ മുഹമ്മദ് ബാവയുടെ വെളിപ്പെടുത്തലുകൾ ചർച്ചയാവുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി പള്ളി സെമിത്തേരിയിലെ കല്ലറ തുറന്നപ്പോൾ പൊന്നാമറ്റം കുടുംബാംഗങ്ങൾക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട റോയിയുടെ സഹോദരിയായ റെഞ്ചി തോമസിനും സഹോദരൻ റോജോയ്ക്കും മാത്രമാണ് കല്ലറ തുറന്ന് പരിശോധന നടത്താനായി വാദിച്ചിരുന്നത്. കുട്ടിക്കാലം മുതൽക്കേ ഈ വീടുമായി അടുത്ത ബന്ധമുള്ള താനും ഇവർക്കൊപ്പം കല്ലറ തുറക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ കല്ലറ തുറന്നപ്പോൾ കാര്യങ്ങൾ മറിച്ചായിരുന്നു സംഭവിച്ചിരുന്നതെങ്കിൽ തങ്ങൾക്ക് നാട്ടിലിറങ്ങി നടക്കാൻ പോലുമാവില്ലായിരുന്നു. ഈ വിഷയത്തിൽ അത്രകണ്ട് എതിർപ്പ് കുടുംബാംഗങ്ങൾക്കിടയിലുണ്ടായിരുന്നു. രണ്ടുമാസമായി ഇത്തരത്തിലുള്ള മാനസിക സംഘർഷത്തിലൂടെയാണ് താൻ കടന്ന് പോയതെന്നും ബാവ പറയുന്നു.

കല്ലറ തുറന്ന് പരിശോധന നടത്തിയതിന് തൊട്ടുപിന്നാലെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ജോളി കുറ്റസമ്മതം നടത്തിയത്. സ്വത്ത് തർക്കത്തിന്റെ പേരിൽ വീട്ടുകാർ തമ്മിലുള്ള കേസാണിതെന്നാണ് നാട്ടുകാരും ബന്ധുക്കളും വിശ്വസിച്ചിരുന്നത്. അതിനാൽ തന്നെ കല്ലറ തുറന്നുള്ള പരിശോധനയ്ക്ക് അന്നു രാവിലെപോലും ബന്ധുക്കൾ എതിർപ്പ് അറിയിച്ചിരുന്നു. എന്നാൽ കല്ലറതുറന്ന് സത്യം പുറത്തുവന്നപ്പോൾ അവർ നിലപാട് മാറ്റിയെന്നും മുഹമ്മദ് ബാവ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP