Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രക്ഷിതാക്കൾ ഒറ്റയ്ക്ക് കിടത്തി പരിശീലിപ്പിക്കാൻ നോക്കി; കിടക്കയുടെയും കട്ടിലിന്റെയും ഇടയ്ക്കുള്ള വിടവിൽ കുടങ്ങി ഏഴ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം; ദാരുണ സംഭംവം സിങ്കപ്പൂരിൽ  

രക്ഷിതാക്കൾ ഒറ്റയ്ക്ക് കിടത്തി പരിശീലിപ്പിക്കാൻ നോക്കി; കിടക്കയുടെയും കട്ടിലിന്റെയും ഇടയ്ക്കുള്ള വിടവിൽ കുടങ്ങി ഏഴ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം; ദാരുണ സംഭംവം സിങ്കപ്പൂരിൽ   

മറുനാടൻ ഡെസ്‌ക്‌

രക്ഷിതാക്കൾ ഒറ്റയ്ക്ക് കിടത്തിയ ഏഴ് മാസം പ്രായമുള്ള കുഞ്ഞ് കട്ടിലിന് ഇടയിൽ കുടുങ്ങി ദാരുണമായി മരിച്ചു. കുഞ്ഞിന്റെ പിതാവ് രാവിലെ കിടപ്പുമുറി തുറന്നപ്പോഴാണ് കുഞ്ഞ് കട്ടിലിന്റെ വിടവിൽ തുങ്ങി കിടക്കുന്നത് കണ്ടത്. കിടക്കയുടെയും കട്ടിലിന്റെയും ഇടയ്ക്കുള്ള വിടവിൽ കുടങ്ങിയാണ് കുട്ടി മരിച്ചു.

എന്നാൽ കുഞ്ഞ് സ്വയം ഇരിക്കാറുണ്ട് എന്നും ഇതിന് മുൻപും കട്ടിലിന്റെ വിടവിൽ കുടങ്ങിയപ്പോൾ അവൾ തന്നെ തല ഊരി എടുക്കുകയും ചെയ്തിട്ടുള്ളതാണെന്നും അമ്മയുടെ ന്യായീകരണം. സിംഗപൂരിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഒറ്റയ്ക്ക് കിടത്തി പരിശീലിപ്പിക്കാനാണ് വെറും ഏഴ് മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ഒറ്റയ്ക്ക് കിടത്തിയത് എന്നാണ് രക്ഷിതാക്കൾ പറയുന്നത്. കുഞ്ഞ് മരിക്കുന്നതിന് തലേ ദിവസം രാത്രി ഒൻപത് മണിക്ക് താൻ പുതപ്പ് മൂടി ഉറക്കിയിട്ടാണ് മുറിയിൽ നിന്ന് മടങ്ങിയതെന്ന് അമ്മ പറയുന്നു.

രാവിലെ ഏഴ് മണിയോടെ കുഞ്ഞിന്റെ അച്ഛൻ മുറി തുറന്നപ്പോഴാണ് കിടക്കയുടെയും കട്ടിലിന്റെയും ഇടയ്ക്കുള്ള വിടവിൽ കുഞ്ഞ് കിടക്കുന്നത് കണ്ടത്. അപ്പോൾ തന്നെ കുഞ്ഞിനെ പുറത്ത് എടുത്തെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. ശ്വാസം മുട്ടിയാണ് കുഞ്ഞിന്റെ മരണകാരണമെന്ന് പരിശോധിച്ച ഡോക്ടറും റിപ്പോർട്ട് ചെയ്തു. കുഞ്ഞ് ഉരുണ്ട് കട്ടിലിന്റെ വിടവിൽ എത്തിയതാകാമെന്നും ഡോക്ടർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP