Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൗദിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പാലക്കാട് സ്വദേശിക്ക് പരുക്ക്; തലയ്ക്ക് പരുക്കേറ്റ പ്രവാസി മലയാളി ഗുരുതരാവസ്ഥയിൽ

സൗദിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പാലക്കാട് സ്വദേശിക്ക് പരുക്ക്; തലയ്ക്ക് പരുക്കേറ്റ പ്രവാസി മലയാളി ഗുരുതരാവസ്ഥയിൽ

സ്വന്തം ലേഖകൻ

റിയാദ്: സൗദിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പാലക്കാട് സ്വദേശിക്ക് പരുക്ക്.അൽഖോബാറിലെ സ്വകാര്യ കമ്പനിയിൽ മെയിന്റനൻസ് സൂപ്പർവൈസറായ പാലക്കാട് പട്ടാമ്പി സ്വദേശി മുഹമ്മദ് ഷരീഫ്(48) ആണ് അപകടത്തിൽപ്പെട്ടത്. അൽഖോബാറിൽ ശനിയാഴ്ച വൈകുന്നേരമായിരുന്നു അപകടം.

റോഡ് മുറിച്ചു കടക്കുന്നതിനിടെ ഷരീഫിനെ കാർ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷെരീഫിനെ ഉടനെ ആശുപത്രിയിലെത്തിച്ചു. അബോധാവസ്ഥയിലായ അദ്ദേഹത്തിന്റെ രക്തസമ്മർദം സാധാരണ നിലയിലെത്തിയ ശേഷമേ തുടർചികിത്സ നൽകാനാവൂ എന്നാണ് ഡോക്ടർമാർ അറിയിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP