Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേന്ദ്രസർക്കാർ ജീവനക്കാർക്ക് ദീപാവലി അടിച്ച് പൊളിക്കാം; ക്ഷാമബത്ത അഞ്ച് ശതമാനം കൂട്ടി മോദി സർക്കാരിന്റെ സമ്മാനം; 17 ശതമാനമായി അലവൻസ് കൂട്ടിയതിന്റെ ആനൂകൂല്യം കിട്ടുക 50 ലക്ഷം കേന്ദ്രജീവനക്കാർക്കും 65 ലക്ഷം പെൻഷൻകാർക്കും; ആശാപ്രവർത്തകരുടെ വേതനം ഇരട്ടിയായി കൂട്ടാനും കേന്ദ്രമന്ത്രിസഭായോഗ തീരുമാനം

കേന്ദ്രസർക്കാർ ജീവനക്കാർക്ക് ദീപാവലി അടിച്ച് പൊളിക്കാം; ക്ഷാമബത്ത അഞ്ച് ശതമാനം കൂട്ടി മോദി സർക്കാരിന്റെ സമ്മാനം; 17 ശതമാനമായി അലവൻസ് കൂട്ടിയതിന്റെ ആനൂകൂല്യം കിട്ടുക 50 ലക്ഷം കേന്ദ്രജീവനക്കാർക്കും 65 ലക്ഷം പെൻഷൻകാർക്കും; ആശാപ്രവർത്തകരുടെ വേതനം ഇരട്ടിയായി കൂട്ടാനും കേന്ദ്രമന്ത്രിസഭായോഗ തീരുമാനം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർക്ക് ദീപാവലി സമ്മാനമായി ക്ഷാമബത്തയിൽ വർദ്ധന. കേന്ദ്ര ജീവനക്കാർക്കും, പെൻഷൻകാർക്കും ക്ഷാമബത്ത അഞ്ച് ശതമാനം കൂട്ടി. 12 ശതമാനത്തിൽ നിന്ന് 17 ശതമാനമായാണ് അലവൻസ് കൂട്ടിയത്. പ്രധാനമന്ത്രി അദ്ധ്യക്ഷനായ കേന്ദ്രമന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. ക്ഷാമബത്ത വർധിപ്പിക്കുന്നതിനായി 1600 കോടി രൂപ നീക്കിവെക്കുമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്. ആരോഗ്യമേഖലയിലെ ആശാപ്രവർത്തകരുടെ വേതനം ഇരട്ടിയായി വർധിപ്പിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. 1000 ൽ നിന്ന് 2000 രൂപയായാണ് വേതനം വർധിപ്പിക്കുക.

50 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും, 65 ലക്ഷം കേന്ദ്ര സർക്കാർ പെൻഷൻകാർക്കും ഇതിന്റെ ആനൂകൂല്യം കിട്ടുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കർ അറിയിച്ചു. ദീവാളിക്ക് മുമ്പുള്ള ഈ സമ്മാനം ജീവനക്കാർക്കക്ക് സന്തോഷ വാർത്തയാണെന്നും ഇത് കേന്ദ്രസർക്കാരിന്റെ ഏറ്റവും കൂടിയ വർദ്ധനയാണെന്നും മന്ത്രി പറഞ്ഞു. 6,000 കോടി രൂപയുടെ അധിക ചെലവാണ് ഇതുമായി ബന്ധപ്പെട്ട് സർക്കാരിനുണ്ടാകുക. അലവൻസിന് ജൂലൈ 2019 മുതൽ മുൻകാല പ്രാബല്യമുണ്ട്.

ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ ശുപാർശകൾ പ്രകാരമാണ് ക്ഷാമബത്ത വർദ്ധന. ജീവിത ചെലവിലെ ഉയർച്ച കണക്കിലെടുത്ത് അടിസ്ഥാനശമ്പളത്തിന്റെ മൂല്യത്തിൽ ചോർച്ചയുണ്ടാകാതെ നോക്കാനാണ് കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഡിഎ പ്രഖ്യാപിക്കാറുള്ളത്. രണ്ടുതവണയാണ് ഡിഎ പരിഷ്‌കരിക്കുക-ജനുവരി ഒന്നിനും ജൂലൈ ഒന്നിനും.

പലായാനം ചെയ്ത കശ്മീർ പണ്ഡിറ്റുകൾക്ക് സാമ്പത്തികസഹായവും കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കുടുംബത്തിന് അഞ്ചരലക്ഷം രൂപയാണ് ധനസഹായമായി നൽകുക. 5300 കുടുംബങ്ങൾക്കാണ് ധനസഹായം ലഭിക്കുക. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പ്രകാരം ആനുകൂല്യങ്ങൾ അനുവദിക്കുന്നതിന് ആധാർ നിർബന്ധമാക്കുന്നതിൽ നവംബർ 30 2019 വരെ ഇളവ് നൽകാനും തീരുമാനമായി. പ്രധാന്മന്ത്രി കിസാൻ പദ്ധതി പ്രകാരം ഏഴ് കോടി കർഷകർക്ക് ഇതിന്റെ ആനുകൂല്യം ഇതിനകം കിട്ടിക്കഴിഞ്ഞു. 6000 രൂപ വീതം മൂ്ന്നു തുല്യ തവണകളായാണ് ആനുകൂല്യങ്ങൾ നൽകി വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP