Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐ.എൻ.എക്സ് മീഡിയ അഴിമതി; ചിദംബരത്തിന് പിന്നാലെ മകനും കുടുങ്ങിയേക്കും; എൻഫോഴ്സ്മെന്റ് കാർത്തിയെ ചോദ്യം ചെയ്യുന്നു; മാധ്യമങ്ങളോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറി കാർത്തി ചിദംബരം

ഐ.എൻ.എക്സ് മീഡിയ അഴിമതി; ചിദംബരത്തിന് പിന്നാലെ മകനും കുടുങ്ങിയേക്കും; എൻഫോഴ്സ്മെന്റ് കാർത്തിയെ ചോദ്യം ചെയ്യുന്നു; മാധ്യമങ്ങളോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറി കാർത്തി ചിദംബരം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ അഴിമതി കേസിൽ മുൻ ധനമന്ത്രി പി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരവും കുരുക്കിലേക്ക്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യുന്നതിനായി ബുധനാഴ്‌ച്ച ഹാജരാവാൻ എൻഫോഴ്സ്മെന്റ് അറിയിച്ചു.ചിദംബരം ധനമന്ത്രിയായിരുന്ന സമയത്ത് ഉണ്ടായ കേസിൽ കാർത്തി ചിദംബരത്തിനും പങ്കുണ്ടെന്നാണ് ആരോപണം. എന്നാൽ കാർത്തി ഈ ആരോപണം നേരത്തെ തള്ളിയിരുന്നു.

അതേസമയം ഇതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ദസറ ആഘോഷത്തിന് താൻ ഇവിടെ ഉണ്ടാവുമെന്നായിരുന്നു കാർത്തി ചിദംബരത്തിന്റെ പ്രതികരണം.ഇതേ കേസിൽ ചിദംബരത്തെയും എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയിതിരുന്നു.ജയിലിൽ കഴിയുന്ന പി.ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി ഡൽഹിയിലെ പ്രത്യേക കോടതി ഒക്ടോബർ 17 വരെ നീട്ടി.

പി.ചിദംബരത്തെ ഓഗസ്റ്റ് 21 നാണ് സിബിഐ അറസ്റ്റു ചെയ്യുന്നത്. സെപ്റ്റംബർ 5 മുതൽ ചിദംബരം തിഹാർ ജയിലിൽ കഴിയുകയാണ്.ചിദംബരത്തെ കേന്ദ്ര സർക്കാർ വേട്ടയാടുകയാണ് എന്നാണ് ഈ വിഷയത്തിൽ കോൺഗ്രസ് നിലപാട്.2007ൽ പി.ചിദംബരം ധനമന്ത്രിയായിരിക്കേ ഐ.എൻ.എക്‌സ് മീഡിയയ്ക്ക് 305 കോടിയുടെ വിദേശ ഫണ്ട് സ്വീകരിക്കാൻ വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിന്റെ അനുമതി നൽകിയതിൽ ക്രമക്കേടുണ്ടെന്നാണ് കേസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP