Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിലെ അഞ്ചാമത്തെ വിമാനത്താവളം ചെറുവള്ളിയിൽ തന്നെ; ഭൂമിയേറ്റെടുക്കാൻ തീരുമാനിച്ച് മന്ത്രിസഭ യോഗം; തർക്കഭൂമി ഏറ്റെടുക്കുന്നത് നിയമപരമായ മാർഗ്ഗങ്ങളിലൂടെ; എയർപോർട്ടിന് ഭൂമി ഏറ്റെടുക്കുന്നത്‌ നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവെച്ചും; നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

കേരളത്തിലെ അഞ്ചാമത്തെ വിമാനത്താവളം ചെറുവള്ളിയിൽ തന്നെ; ഭൂമിയേറ്റെടുക്കാൻ തീരുമാനിച്ച് മന്ത്രിസഭ യോഗം; തർക്കഭൂമി ഏറ്റെടുക്കുന്നത് നിയമപരമായ മാർഗ്ഗങ്ങളിലൂടെ; എയർപോർട്ടിന് ഭൂമി ഏറ്റെടുക്കുന്നത്‌ നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവെച്ചും; നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല എയർപോർട്ട് നിർമ്മാണവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. നിർദ്ദിഷ്ട വിമാനത്താവളത്തിനായി ചെറുവള്ളി എസ്‌റ്റേറ്റ് ഭൂമി തന്നെയായിരിക്കും ഉപയോഗിക്കുക. ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടിയുള്ള നടപടികളും നിയമപരമായ മാർഗങ്ഹഴിം പരിശോധിക്കാൻ തീരുമാനമായി. ഭൂമി ഏറ്റെടുക്കുക നിയമപരമായി മാത്രമായിരിക്കും. ഇതിനായി ഈ നിയമത്തിലെ സെക്ഷൻ 77 അനുസരിച്ച് കോടതിയിൽ നഷ്ടപരിഹാരത്തുക കെട്ടിവച്ചാകും സർക്കാർ ഈ ഭൂമി ഏറ്റെടുക്കുക. ഇന്ന് ഇത് സംബന്ധിച്ച് നടന്ന ഉന്നത തല യോഗത്തിലാണ് തീരുമാനമായത്.റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനും റവന്യൂ സെക്രട്ടറിയും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.നടപടികൾ വേഗത്തിലാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്

ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. ആറന്മുളയിൽ വിഭാവനം ചെയ്ത വിമാനത്താളം എരുമേലിയിലേക്ക് മാറ്റി ശബരിമല തീർത്ഥാടകർക്ക് ഉപയോഗപ്പെടും വിധത്തിൽ നിർമ്മിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനായി കേന്ദ്ര വ്യോമയാന മന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. സർക്കാർ അധികാരമേറ്റത് മുതൽ പദ്ധതിയുമായി മുന്നോട്ട് പോവുകയാണ് സർ്കകാർ. പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശമായ എരുമേലിയിൽ ആണ് വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. സ്ഥലം തീരുമാനിച്ചാൽ എൻഒസി നൽകാമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ചാണ് ഇപ്പോൾ നഷ്ട പരിഹാരത്തുക ഉൾപ്പടെ കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കുന്നത്.

ചെറുവള്ളി എസ്റ്റേറ്റ് സംബന്ധിച്ച എല്ലാ കോടതി വിധികളും (ഹൈക്കോടതി, സുപ്രീംകോടതി) അടക്കം സഭയ്ക്ക് അനുകൂലമാണ്. സുപ്രീംകോടതി വിധി അംഗീകരിക്കാതെ സഭയുടെ സ്ഥലം അതിക്രമിച്ചു കയറാനുള്ള നീക്കം എന്തു വില കൊടുത്തും ചെറുക്കാൻ തീരുമാനിച്ചതായി ഇക്കഴിഞ്ഞ ജൂണിൽ സഭ വ്യക്തമാക്കിയിരുന്നു.ചെറുവള്ളി എസ്റ്റേറ്റിൽ സഭ എയർ പോർട്ട് പണിയുന്നില്ല. സർക്കാർ പണിയാനുദ്ദേശിക്കുന്ന കാര്യം മാധ്യമങ്ങളിൽ നിന്നു മാത്രമാണ് അറിഞ്ഞത്. നാളിതു വരെയായി ഔദ്യോഗിക ചർച്ചയോ ആശയവിനിമയമോ സർക്കാരുമായി ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല. സ്ഥലം വിട്ടു കൊടുക്കുന്ന കാര്യം സർക്കാർ ആവശ്യപ്പെട്ടാൽ മാത്രം ചർച്ച ചെയ്യേണ്ടതാണ്. അല്ലാത്തിടത്തോളം അതിന് പ്രസക്തിയില്ലെന്നും കൗൺസിൽ വിലയിരുത്തിയിരുന്നു.

ഹാരിസൺ ബിലീവേഴ്സ് ചർച്ചിനു വിറ്റ 2263 ഏക്കർ ഭൂമിയാണ് നിർദിഷ്ട ശബരിമല വിമാനത്താവളത്തിനായി സർക്കാർ നിയോഗിച്ച സമിതി കണ്ടെത്തിയത്. സ്വകാര്യ ദേവസ്വത്തിൽനിന്ന് 1947-ൽ ഹാരിസൺ സ്വന്തമാക്കിയ ഭൂമിയാണിത്.കോട്ടയം - എരുമേലിയിലെ നിർദിഷ്ട വിമാനത്താവളത്തിന്റെ സർക്കാർ അനുമതി മധ്യകേരളത്തിലെ വികസന സ്വപ്നങ്ങൾക്ക് ചിറകേകും. രാജ്യാന്തര ഫ്ളൈറ്റ് ലാന്റിങ് സാധ്യമാകുന്ന രീതിയിലാണു പദ്ധതി വിഭാവനം ചെയ്യുന്നത്. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് മാതൃകയിലുള്ള കമ്പനിയാണ് വരിക. ശബരിമലയിലെ യാത്രികർക്കും സമീപ ജില്ലകളിലെ പത്തു ലക്ഷത്തോളം വരുന്ന പ്രവാസി സമൂഹത്തിനും പ്രയോജനപ്രദമാകുന്ന രീതിയിൽ ബോയിങ്, ജംബോ വിമാനങ്ങൾ ഇറങ്ങാൻ കഴിയുന്ന റൺവേ ഇവിടെ പണിയാൻ കഴിയും. ഉറച്ച ഭൂമിയാണെന്നതാണ് പ്രത്യേകത. പൊതു- സ്വകാര്യ പങ്കാളിത്തത്തോടെയാവും പദ്ധതി നടപ്പാക്കുക. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ രണ്ടു വർഷത്തിനുള്ളിൽ യാഥാർഥ്യമാക്കാനാണ് ശ്രമം. കെ.പി യോഹന്നാന്റെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റിലാണ് വിമാനത്താവളം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്.

നേരത്തെ ശബരിമല തീർത്ഥാടർക്കു പ്രയോജനപ്രദമാകുംവിധം ആറന്മുളയിൽ വിമാനത്താവളം നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും പ്രതിഷേധത്തെത്തുടർന്നു വേണ്ടെന്നുെവയ്ക്കുകയായിരുന്നു. ഇതിനു പകരമായാണ് എരുമേലിയിൽ വിമാനത്താവളം സ്ഥാപിക്കുന്നത്. കോട്ടയം, പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശമായ എരുമേലിയിൽ വിമാനത്താവളത്തിനു അനുയോജ്യമായ സ്ഥലമുണ്ടെന്നു നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഭൂമിശാസ്ത്രപരമായി വിമാനത്താവള പദ്ധതിക്കു ഏറെ അനുയോജ്യമായ ഭൂപ്രകൃതിയാണ് ഇവിടെയുള്ളതെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ മധ്യഭാഗത്താണ് നിർദിഷ്ട സ്ഥലമെന്നതും അനുകൂല ഘടകമാണ്.

നിലവിൽ നെടുമ്പാശേരിയിലും തിരുവനന്തപുരത്തും വിമാനമിറങ്ങുന്ന ശബരിമല യാത്രികർ നാലു മണിക്കൂറിലേറെ യാത്ര ചെയ്താണു പമ്പയിലെത്തുന്നത്. പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ പേരിലാണ് ആറന്മുള വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതെങ്കിൽ എരുമേലിയിൽ അത്തരം പ്രശ്‌നങ്ങൾ ഒന്നും തന്നെയുണ്ടാകില്ല. വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനും നിർദിഷ്ട വിമാനത്താവളം പ്രയോജനപ്പെടുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. തേക്കടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്കും ഗവി പോലുള്ള സ്ഥലങ്ങളിലേക്കും വേഗത്തിലെത്താൻ സഞ്ചാരികൾക്കു നിർദിഷ്ട വിമാനത്താവളം പ്രയോജനപ്പെടുത്താം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP