Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പോയിന്റ് സമ്പ്രദായത്തിൽ എനിക്ക് യോജിപ്പില്ല; വിദേശത്ത് ഒരു ടീം ജയിക്കുന്ന മത്സരത്തിന് കൂടുതൽ പോയിന്റ് നൽകണം; ഫാഫ് ഡുപ്ലസിസിന് പുറമെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ഘടനയിൽ പരാതിയുമായി വിരാട് കോലിയും

പോയിന്റ് സമ്പ്രദായത്തിൽ എനിക്ക് യോജിപ്പില്ല; വിദേശത്ത് ഒരു ടീം ജയിക്കുന്ന മത്സരത്തിന് കൂടുതൽ പോയിന്റ് നൽകണം; ഫാഫ് ഡുപ്ലസിസിന് പുറമെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ഘടനയിൽ പരാതിയുമായി വിരാട് കോലിയും

സ്പോർട്സ് ഡെസ്‌ക്

പുണെ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ പോയന്റ് ഘടനയിൽ അതൃപ്തിയുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. പോയന്റ് സമ്പ്രദായത്തിൽ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസും രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് കോലിയും ഇതേ വിഷയത്തിൽ തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്. പോയന്റ് കണക്കാക്കുന്ന രീതി സങ്കീർണമാണെന്നായിരുന്നു ഡുപ്ലെസിയുടെ അഭിപ്രായം.ഒരു ടീം വിദേശത്ത് നേടുന്ന വിജയത്തിന് നാട്ടിൽ വിജയിക്കുമ്പോൾ ലഭിക്കുന്ന പോയന്റിന്റെ ഇരട്ടി പോയന്റ് നൽകണമെന്നാണ് ഇന്ത്യൻ ക്യാപ്റ്റന്റെ അഭിപ്രായം. നിലവിൽ ഹോം, എവേ വിജയങ്ങൾക്ക് ഒരേ പോയന്റാണ് നൽകിവരുന്നത്.

രണ്ടു വർഷം നീണ്ടു നിൽക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ഇക്കഴിഞ്ഞ ആഷസ് പരമ്പരയോടെയാണ് തുടക്കമായത്. ഐ.സി.സിയുടെ ടെസ്റ്റ് റാങ്കിങ്ങിലെ ആദ്യ ഒമ്പത് സ്ഥാനക്കാരാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുക. ഇന്ത്യ, ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റിൻഡീസ്, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ശ്രീലങ്ക ടീമുകളാണ് ആദ്യ ഒമ്പത് റാങ്കിലുള്ളത്. ടെസ്റ്റ് പരമ്പരകളായാണ് ലോക ചാമ്പ്യൻഷിപ്പിലെ മത്സരങ്ങൾ നടക്കുക. ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മത്സരം 2021-ൽ ലോർഡ്‌സിൽ നടക്കും. നിലവിൽ കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച ഇന്ത്യയാണ് പട്ടികയിൽ ഒന്നാമത്. വിൻഡീസിനെതിരായ പരമ്പരയിലെ രണ്ട് മത്സരവും സൗത്താഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റും ഇന്ത്യ വിജയിച്ചിരുന്നു. പൂണെയിൽ നാളെയാണ് ഇന്ത്യ സൗത്താഫ്രിക്ക രണ്ടാം ടെസ്റ്റ്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പോയിന്റ് കണക്കാക്കുന്നത് ഇങ്ങനെ

രണ്ട് ടെസ്റ്റുകളുടെ പരമ്പര: ജയം/ടൈ/സമനില - 60/30/20

മൂന്ന് ടെസ്റ്റുകളുടെ പരമ്പര: ജയം/ടൈ/സമനില - 40/20/13

നാല് ടെസ്റ്റുകളുടെ പരമ്പര: ജയം/ടൈ/സമനില - 30/15/10

അഞ്ച് ടെസ്റ്റുകളുടെ പരമ്പര: ജയം/ടൈ/സമനില - 24/12/8

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP