Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസ്; രണ്ടു പ്രതികൾ കൂടി കീഴടങ്ങി; പതിനൊന്നാം പ്രതി രഞ്ജിത്തും പതിമൂന്നാം പ്രതി നിധിനും കീഴടങ്ങിയത് കന്റോൺമെന്റ് സ്‌റ്റേഷനിൽ; ഇനി പിടിയിലാകാനുള്ളത് നാലു പ്രതികൾകൂടി

യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസ്; രണ്ടു പ്രതികൾ കൂടി കീഴടങ്ങി; പതിനൊന്നാം പ്രതി രഞ്ജിത്തും പതിമൂന്നാം പ്രതി നിധിനും കീഴടങ്ങിയത് കന്റോൺമെന്റ് സ്‌റ്റേഷനിൽ; ഇനി പിടിയിലാകാനുള്ളത് നാലു പ്രതികൾകൂടി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിൽ രണ്ട് പ്രതികൾ കൂടി കീഴടങ്ങി. 19 പ്രതികളുള്ള കേസിൽ ഇനി നാലുപേരുകൂടി പിടിയിലാകാനുണ്ട്. പതിനൊന്നാം പ്രതി രഞ്ജിത്ത്, പതിമൂന്നാം പ്രതി നിധിൻ എന്നിവരാണ് കീഴടക്കിയത്. കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലാണ് പ്രതികൾ കീഴടങ്ങിയത്.

യൂണിവേഴ്‌സിറ്റി കോളജിലെ അഖിൽ ചന്ദ്രനെന്ന വിദ്യാർത്ഥിയെ എസ്എഫ്‌ഐ പ്രവർത്തകർ ചേർന്ന് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. ജൂലൈ ആദ്യവാരമാണ് യൂണിവേഴ്‌സിറ്റി കോളേജിൽ ബിരുദ വിദ്യാർത്ഥിയായ അഖിലിനെ ഒരു സംഘം എസ്എഫ്‌ഐ നേതാക്കൾ കുത്തിപ്പരിക്കേൽപിക്കുന്നത്. എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണ് അഖിലിനെ കുത്തിയത്.

യൂണിറ്റ് സെക്രട്ടറി നസീമിൽ നിന്ന് കത്തിവാങ്ങി ശിവരഞ്ജിത്ത് അഖിലിനെ കുത്തുകയായിരുന്നുവെന്നാണ് സാക്ഷികളായ വിദ്യാർത്ഥികൾ മൊഴി നൽകിയത്. കാന്റീനിൽ മുന്നിലിരുന്ന് പാട്ട് പാടിയതിനാണ് അഖിലിനെ ശിവരഞ്ജിത്ത് കുത്തിയത്.മുതുകിലും കുത്തേറ്റ അഖിലിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നെഞ്ചിന്റെ മധ്യഭാഗത്തായി ഏറ്റ കുത്തിനെ തുടർന്ന് ആന്തരിക രക്തസ്രാവമുണ്ടായതായി കണ്ടെത്തിയതിനാൽ അഖിലിനെ പിന്നീട് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP