Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

എല്ലാം വഫയുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാനുള്ള ശ്രീറാം വെങ്കിട്ടരാമന്റെ ശ്രമം പാളി; ബഷീറിനെ കാറിടിക്കുമ്പോൾ ഓടിച്ചത് താനല്ലെന്നും മദ്യം കഴിച്ചിരുന്നില്ലെന്നും ഉള്ള വാദങ്ങൾ വിലപ്പോയില്ല; സിറാജിലെ മാധ്യമപ്രർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം നൽകിയ വിശദീകരണം തള്ളി ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതി; സസ്‌പെൻഷൻ 60 ദിവസം കൂടി നീട്ടാൻ സമിതി തീരുമാനം

എല്ലാം വഫയുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാനുള്ള ശ്രീറാം വെങ്കിട്ടരാമന്റെ ശ്രമം പാളി; ബഷീറിനെ കാറിടിക്കുമ്പോൾ ഓടിച്ചത് താനല്ലെന്നും മദ്യം കഴിച്ചിരുന്നില്ലെന്നും ഉള്ള വാദങ്ങൾ വിലപ്പോയില്ല; സിറാജിലെ മാധ്യമപ്രർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം നൽകിയ വിശദീകരണം തള്ളി ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതി; സസ്‌പെൻഷൻ 60 ദിവസം കൂടി നീട്ടാൻ സമിതി തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിറാജിലെ മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നിന്ന് തലയൂരി ശ്രീറാം വെങ്കിട്ടരാമൻ നൽകിയ വിശദീകരണം സർക്കാർ തള്ളി. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് തീരുമാനമെടുത്തത്.പൊലീസ് അന്വേഷണം തുടരുന്ന സാഹചര്യത്തിൽ സസ്‌പെൻഷൻ 60 ദിവസം കൂടി നീട്ടാൻ സമിതി തീരുമാനിച്ചു. അതേ സമയം എഡിജിപി ഷെയ്ക്ക് ദർവ്വേസ് സാഹിബിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇതുവരെ ബഷീർ കേസിൽ കുറ്റപത്രം സമർപ്പിച്ചില്ല. ചില ഫൊറൻസിക് ഫലങ്ങൾ കൂടി ലഭിക്കേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു. ബോധപൂർവ്വമല്ലാത്ത നരഹത്യക്കാണ് ശ്രീമാറിനെതിരെ കേസേടുത്തിരുന്നത്.

ബഷീറിനെ കാറിടിക്കുമ്പോൾ താൻ മദ്യപിച്ചിരുന്നില്ലെന്നും, ഡ്രൈവ് ചെയ്തത് താനല്ല എന്നുമാണ് ശ്രീറാം ചീഫ് സെക്രട്ടറിക്ക് വിശദീകരണം നൽകിയത്. സുഹൃത്ത് വഫയാണ് കാറോടിച്ചത്. എല്ലാ ആരോപണങ്ങളും ഏഴ് പേജുള്ള വിശദീകരണക്കുറിപ്പിൽ നിഷേധിച്ചിട്ടുണ്ട്. തന്റെ വാദം കേൾക്കണമെന്നും സസ്‌പെൻഷനിലായ തന്നെ തിരിച്ചെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര സെക്രട്ടറി എന്നിവരടങ്ങുന്ന സമിതിയാണ് വിശദീകരണ കുറിപ്പ് പരിശോധിക്കുന്നത്. ഇതിന് ശേഷമായിരിക്കും തുടർനടപടികൾ. സമിതി മുൻപാകെ വിശദീകരണം നൽകാൻ അവസരം നൽകുമെന്നാണ് സൂതന. എന്നാൽ, ക്രിമിനൽ നടപടികൾ നേരിടുന്നതിനാൽ സസ്‌പെൻഷൻ പിൻവലിക്കാനിടയില്ല.

താൻ മദ്യപിക്കാറില്ല. അപകടം ഉണ്ടാകുമ്പോഴും മദ്യപിച്ചിട്ടില്ല. തന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് വഫയാണ് കാർ ഓടിച്ചിരുന്നത്. മനഃപൂർവമല്ലാത്ത അപകടമാണ് സംഭവിച്ചത്. അപകടം ഉണ്ടായപ്പോൾ ബഷീറിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചിരുന്നു. താൻ മദ്യപിച്ചതായുള്ള ദൃക്‌സാക്ഷികളുടെ മൊഴികൾ ശരിയല്ല. രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും വിശദീകരണക്കുറിപ്പിലുണ്ട്.

മ്യൂസിയത്തിനു സമീപം പബ്ലിക്ക് ഓഫിസിനു മുന്നിലായിരുന്നു അപകടം. അമിത വേഗതയിലെത്തിയ കാർ ബഷീർ സഞ്ചരിച്ച ബൈക്കിനു പിന്നിൽ ഇടിക്കുകയായിരുന്നു. തെറിച്ചു വീണ ബഷീറിനെ ആശുപത്രിയിലെത്തിക്കുന്നതിനു മുൻപ് മരണം സംഭവിച്ചു. കവടിയാറിലെ ഫ്‌ളാറ്റിൽ നടത്തിയ പാർട്ടി കഴിഞ്ഞു പാളയം ഭാഗത്തേക്ക് പോകുകയായിരുന്നു ശ്രീറാം. അപകടമുണ്ടായ ഉടനെ യുവതിയെ പൊലീസുകാർ വീട്ടിലേക്ക് പറഞ്ഞയച്ചു. ശ്രീറാമിനെ ജനറൽ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും രക്ത പരിശോധന പൊലീസ് ആവശ്യപ്പെട്ടില്ല. എന്നിട്ടും മദ്യത്തിന്റെ മണമുണ്ടെന്നു ഡോക്ടർ സർട്ടിഫിക്കറ്റിൽ കുറിച്ചു.

ജനറൽ ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തിട്ടും സ്വകാര്യ ആശുപത്രിയിൽ പോകാൻ പൊലീസ് അനുവദിച്ചു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴും രക്തം പരിശോധിക്കാൻ സമ്മതിച്ചില്ല. പരിശോധന മണിക്കൂറുകളോളം വൈകിപ്പിച്ചു. ഐഎഎസ് ഉദ്യോഗസ്ഥനെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായി ആരോപണം ഉയർന്നതിനെത്തുടർന്നു പിറ്റേന്നു രാവിലെ പത്തോടെയാണ് ജനറൽ ആശുപത്രിയിൽനിന്ന് ജീവനക്കാർ സ്വകാര്യ ആശുപത്രിയിലെത്തി രക്തം ശേഖരിച്ചത്.

ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിചേർക്കപ്പെട്ടതിന് പിന്നാലെ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ നിന്ന് നേരത്തെ സസ്‌പെൻഡ് ചെയ്തിരിന്നു. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനും ഗതാഗത നിയമങ്ങൾ ലംഘിച്ച് വാഹനമോടിച്ച് ഒരാളെ കൊലപ്പെടുത്തിയിതിനും കാരണം കാണിക്കണമെന്നാവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറി ടോം ജോസ് ശ്രീറാം വെങ്കിട്ടരാമന് നോട്ടീസ് നൽകിയത്.പൊലീസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ശ്രീറാമിന് നോട്ടീസ് നൽകിയത്. ശ്രീറാമിന്റെ സസ്‌പെൻഷൻ തുടരണമെങ്കിൽ ഇത്തരത്തിലുള്ള നടപടികൾ പൂർത്തിയാക്കേണ്ടതുണ്ടെന്നാണ് വിശദീകരണം.

വിശദീകരണം തൃപ്തികരണമാണെങ്കിൽ സർവീസിൽ തിരികെ പ്രവേശിപ്പിക്കാൻ പുനഃപരിശോധന സമിതിക്ക് സാധിക്കുമായിരുന്നു. സർവീസിൽ നിന്ന് പിരിച്ച് വിടുന്നതടക്കമുള്ള കടുത്ത നടപടികൾ ശ്രീറാമിനെതിരെ ഉണ്ടാകാനും സാധ്യതയില്ല.നിശ്ചിത കാലയളവിന് മുകളിൽ കോടതി ശിക്ഷിച്ചാൽ മാത്രമേ അത്തരത്തിലുള്ള നടപടികളിലേക്ക് സർക്കാരിന് കടക്കാൻ കഴിയൂ. പൊലീസിന്റെ അനാസ്ഥ മൂലം വളരെ ദുർബലമായ തെളിവുകൾ മാത്രമേ ശ്രീറാമിനെതിരെ ലഭിച്ചിട്ടുള്ളു. അതുകൊണ്ട് തന്നെ ശ്രീറാമിനെതിരെ ചുമത്തപ്പെട്ട നരഹത്യ കേസ് ഇത്രത്തോളം തെളിയിക്കാൻ കഴിയുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP