Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റോഡ് നന്നാക്കാൻ ഒരു താൽപ്പര്യവും കാട്ടിയില്ല; കലിപൂണ്ട നാട്ടുകാർ മേയറെ വണ്ടിക്കു പിന്നിൽ കെട്ടിവലിച്ചു കൊണ്ടു വേഗതയിൽ ഓടിച്ചുപോയി; ആർപ്പു വിളികളുമായി ജനക്കൂട്ടം; കോടികൾ അടിച്ചു മാറ്റുന്ന നേതാക്കൾ ഉള്ള നമ്മുടെ നാട്ടുകാർ മെക്‌സിക്കോയിലെ ഈ കാഴ്ച കാണട്ടെ  

റോഡ് നന്നാക്കാൻ ഒരു താൽപ്പര്യവും കാട്ടിയില്ല; കലിപൂണ്ട നാട്ടുകാർ മേയറെ വണ്ടിക്കു പിന്നിൽ കെട്ടിവലിച്ചു കൊണ്ടു വേഗതയിൽ ഓടിച്ചുപോയി; ആർപ്പു വിളികളുമായി ജനക്കൂട്ടം; കോടികൾ അടിച്ചു മാറ്റുന്ന നേതാക്കൾ ഉള്ള നമ്മുടെ നാട്ടുകാർ മെക്‌സിക്കോയിലെ ഈ കാഴ്ച കാണട്ടെ   

മറുനാടൻ ഡെസ്‌ക്‌

വെറും വാഗ്ദാനങ്ങൾ മാത്രം നൽകി ജനങ്ങളെ മണ്ടന്മാരാക്കുന്ന ജനപ്രതിനിധികൾ മെക്‌സിക്കോയിലെ ഈ കാഴ്ചയൊന്നു കാണണം. ഉത്തരവാദിത്തം നിറവേറ്റാതെ വാഗ്ദനങ്ങളിൽ മാത്രം ഒതുക്കിയ മേയറെ ജനക്കൂട്ടം കൈകാര്യം ചെയ്തു. ചിയാപാസ് സംസ്ഥാനത്തെ ലാസ് മാർഗരിറ്റാസ് മേയറായിരുന്ന ജോർജ്ജ് ലൂയിസ് എസ്‌കാൻഡൺ ഹെർണാണ്ടസിനെയാണ് ഒരു കൂട്ടം ആളുകൾ അദ്ദേഹത്തിന്റെ ഓഫീസിൽ നിന്ന് പിടിച്ചിറക്കി ട്രെക്കിൽ കെട്ടി തെരുവിലൂടെ വലിച്ചിഴച്ചത്.

നാളുകളായി പൊളിഞ്ഞു കിടക്കുന്ന റോഡ് നന്നാക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇത് ചെയ്യാതെ ഒഴിവാക്കിയതാണ് ജനങ്ങളെ ചൊടിപ്പിച്ചത്. മേയറുടെ ഓഫീസിൽ അതിക്രമിച്ച് കയറി സമൂഹത്തിന് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു ചൊവ്വാഴ്ച നാട്ടുകാർ ആക്രമണം നടത്തിയത്.

ഓഫീസിൽ നിന്ന് പിടിച്ചിറക്കിയ മേയറെ പിക്ക് അപ്പ് ട്രക്കിൽ ബന്ധിക്കുകയും ചെയ്തു. റോഡിലൂടെ വലിച്ചിഴയ്ക്കുകയുമായിരുന്നു. 17സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചെറിയ തോതിലുള്ള അടിപിടിയും വീഡിയോയിൽ കാണാം മേയർക്ക് ചെറിയ തോതിലുള്ള പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് 8 മണിക്കൂറിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP