Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എല്ലാവരും മുഖം തിരിച്ചപ്പോൾ ഒപ്പം നിന്നത് സർക്കാർ മാത്രം; ആദം ഹരി ഇനി ചിറക് വിരിച്ച് പറന്നുയരും; ട്രെയിനി പൈലറ്റായുള്ള മൂന്നുവർഷത്തെ പരിശീലനത്തിന് 23.34 ലക്ഷം രൂപ സർക്കാർ നൽകും; ജൊഹാനസ്ബർഗിൽനിന്ന് പരിശീലനം പൂർത്തിയാക്കിയ രാജ്യത്തെ ആദ്യ ട്രാൻസമാൻ പൈലറ്റിന് സഫലമാകുന്നത് ജീവിതാഭിലാഷം

എല്ലാവരും മുഖം തിരിച്ചപ്പോൾ ഒപ്പം നിന്നത് സർക്കാർ മാത്രം; ആദം ഹരി ഇനി ചിറക് വിരിച്ച് പറന്നുയരും; ട്രെയിനി പൈലറ്റായുള്ള മൂന്നുവർഷത്തെ പരിശീലനത്തിന് 23.34 ലക്ഷം രൂപ സർക്കാർ നൽകും; ജൊഹാനസ്ബർഗിൽനിന്ന് പരിശീലനം പൂർത്തിയാക്കിയ രാജ്യത്തെ ആദ്യ ട്രാൻസമാൻ പൈലറ്റിന് സഫലമാകുന്നത് ജീവിതാഭിലാഷം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; എല്ലാവരും മുഖംതിരിച്ചുനിൽക്കേ, ഒപ്പം നിന്നത് സർക്കാർ മാത്രമായിരുന്നു. ആദത്തിന് ഇനി സ്വപ്‌നങ്ങൾ സഫലമാക്കാൻ പറയുന്നയരാം. പരിശീലനത്തിനുള്ള തുക നൽകാമെന്ന് സാമൂഹികനീതിവകുപ്പ് അധികൃതർ ബുധനാഴ്ച ആദമിനെ വിളിച്ചറിയിച്ചു. ഇതോടെ ഏവിയേഷൻ ടെക്‌നോളജിയിൽ ട്രെയിനി പൈലറ്റായി ചേരുന്നതിന് ട്രാൻസ്മാൻ ആദമിന് അവസരമൊരുങ്ങും. 

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി അക്കാദമിയിൽ ഇനി ആദം പരിശീലിച്ചു തുടങ്ങും. മൂന്നുവർഷത്തെ പരിശീലനത്തിന് 23.34 ലക്ഷം രൂപ സർക്കാർ നൽകുന്നത്. നാലുമാസമായി സെക്രട്ടേറിയറ്റിൽ കയറിയിറങ്ങുകയാണ്. സാമൂഹികനീതിവകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിന്റെ സഹായമില്ലെങ്കിൽ ഈ സ്വപ്നം സഫലമാകില്ലായിരുന്നു ആദം പറയുന്നു. ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിൽനിന്ന് പരിശീലനം പൂർത്തിയാക്കിയ രാജ്യത്തെ ആദ്യ ട്രാൻസമാൻ പൈലറ്റാണ് തൃശ്ശൂർ സ്വദേശി ആദം ഹാരി.

ഇന്ത്യൻ വ്യോമസേനയിൽ ജോലിക്കുകയറണമെന്നാണ് ആഗ്രഹമെന്ന് ആദം പറയുന്നു. പക്ഷേ, അവിടെ ട്രാൻസ്‌ജെൻഡർമാരെ അംഗീകരിക്കാൻ തുടങ്ങിയിട്ടില്ല. അല്ലാത്തപക്ഷം ഏതെങ്കിലും എയർലൈൻസിൽ പൈലറ്റായി ജോലിയിൽ പ്രവേശിക്കണം.ട്രാൻസജൻഡറുകളോടുള്ള സമൂഹത്തിന്റെ സമീപനത്തിൽ മാറ്റം ഉണ്ടാകുന്നില്ല. എല്ലായിടത്തും ചവിട്ടിമെതിക്കപ്പെടുന്നു. സ്വന്തം കഴിവുകളിലൂടെ ഒരു ട്രാൻസജെൻഡർമാതൃക സൃഷ്ടിച്ചാൽ സമൂഹത്തിന്റെ പരിഗണനകളിൽ മാറ്റംവരുമെന്നാണ് പ്രതീക്ഷ -ആദം പറയുന്നു.

പെൺകുട്ടിയായാണ് വളർന്നത്. ശരീരത്തിന്റെ പ്രത്യേകതകൾ തിരിച്ചറിഞ്ഞ് ആണായി ജീവിക്കാനുള്ള ആഗ്രഹത്തെ വീട്ടുകാർ അംഗീകരിച്ചില്ല. പ്ലസ്ടുകഴിഞ്ഞ് ജൊഹാനസ്ബർഗിലേക്ക് പോയി. പരിശീലനം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് നാട്ടുകാർ വ്യക്തിത്വം തിരിച്ചറിയുന്നത്. അതോടെ വീട്ടുകാർ തടങ്കലിലാക്കി. ശാരീരികവും മാനസികവുമായി പീഡനങ്ങളെത്തുടർന്ന് പത്തൊമ്പതാം വയസ്സിൽ വീടുവിട്ടിറങ്ങി.

തൊഴിൽ തേടിയലഞ്ഞു. പട്ടിണികിടന്നു. കൊച്ചിയിൽ ഒരു ഏവിയേഷൻ അക്കാദമിയിൽ ആദ്യം ജോലി ലഭിച്ചു. പിന്നീട് ജ്യൂസ് സ്റ്റാളിൽ ജോലിനോക്കി. ഇപ്പോൾ ബ്യൂട്ടീഷ്യനായും മോഡലായും പ്രവർത്തിക്കുന്നു. പ്രൊഫഷണൽ കോളേജുകളിൽ പ്രചോദന ക്ലാസുകൾ എടുക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP