Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജനം ടി വി മുൻ സിഎഒ മേജർ ഡോ. ലാൽ കൃഷ്ണ അന്തരിച്ചു; അന്ത്യം പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെ ഉണ്ടായ അണുബാധയെ തുടർന്ന് ചികിത്സയിൽ ഇരിക്കവേ; സൈനിക സേവനത്തിന് ശേഷം മാധ്യമ മേധാവിയായും കുമ്മനം ബിജെപി അധ്യക്ഷനായിരിക്കവേ പൊളിറ്റിക്കൽ സെക്രട്ടറിയായും പ്രവർത്തിച്ച വ്യക്തിത്വത്തിന്റെ വിയോഗം പരിവാർ പ്രസ്ഥാനത്തിന് തീർത്താൽ തീരാത്ത നഷ്ടം

ജനം ടി വി മുൻ സിഎഒ മേജർ ഡോ. ലാൽ കൃഷ്ണ അന്തരിച്ചു; അന്ത്യം പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെ ഉണ്ടായ അണുബാധയെ തുടർന്ന് ചികിത്സയിൽ ഇരിക്കവേ; സൈനിക സേവനത്തിന് ശേഷം മാധ്യമ മേധാവിയായും കുമ്മനം ബിജെപി അധ്യക്ഷനായിരിക്കവേ പൊളിറ്റിക്കൽ സെക്രട്ടറിയായും പ്രവർത്തിച്ച വ്യക്തിത്വത്തിന്റെ വിയോഗം പരിവാർ പ്രസ്ഥാനത്തിന് തീർത്താൽ തീരാത്ത നഷ്ടം

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: ജനം ടി വിയുടെ മുൻ സിഎഒയായ റിട്ടയേർഡ് മേജർ ഡോ.ലാൽ കൃഷ്ണ അന്തരിച്ചു. ആർഎസ്എസ് ഇടുക്കി വിഭാഗ് പ്രചാർ പ്രമുഖായിരുന്നു അദ്ദേഹം. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെ മാരകമായ അണുബാധ ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി ചികിത്സയിലായിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. സംസ്‌ക്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് 4 ന് കുമാരമംഗലത്തെ വീട്ടുവളപ്പിൽ നടക്കും.

അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം കോഡിനേറ്റർ, കുമ്മനം രാജശേഖരൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായിരിക്കെ അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു മേജർ ലാൽ കൃഷ്ണ. തൊടുപഴ സരസ്വതി സ് കൂൾ അഡ്‌മിനിസ്‌ട്രേറ്റർ തുടങ്ങിയ ചുമതലകൾ വഹിച്ചിരുന്നു. സൈനിക സേവനത്തിന് ശേഷം അദ്ദേഹം സജീവമായി സംഘപരിവാർ പ്രസ്ഥാനങ്ങളുമായി ചേർന്നു പ്രവർത്തിക്കുകയായിരുന്നു ലാൽ കൃഷ്ണ.

അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം സംഘാടകൻ, ആചാര സംരക്ഷണ പോരാളി, സന്നദ്ധ സേവകൻ തുടങ്ങി സംഘം ഏൽപ്പിച്ച എല്ലാ ദൗത്യങ്ങളും പരിഭവമില്ലാതെ ചെയ്ത് തീർത്ത മാതൃകാ സ്വയം സേവകനായണ് അദ്ദേഹത്തെ പരിവാർ പ്രവർത്തകർ കണക്കാക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP