Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാത്യുവിന് സയനൈഡ് നൽകിയത് പെരുച്ചാഴിയെ കൊല്ലാൻ! കൂടത്തായി കൊലപാതക കേസിൽ അറസ്റ്റിലായ പ്രജികുമാർ മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ; പ്രജികുമാർ കൂടുതൽ പേർക്ക് സയനേഡ് എത്തിച്ചെന്ന് പൊലീസിന്റെ കണ്ടെത്തൽ; സയനൈഡ് ഇടപാടുകൾക്കായി കോഴിക്കോട് രഹസ്യ കേന്ദ്രവും; മരുന്ന് എന്ന കോഡിലാണ് സയനേഡ് കൈമാറിയിരുന്നത്; ജോളിയെ ഹാജരാക്കുന്ന താമരശ്ശേരി കോടതി പരിസരത്ത് വൻ ആൾക്കൂട്ടം

മാത്യുവിന് സയനൈഡ് നൽകിയത് പെരുച്ചാഴിയെ കൊല്ലാൻ! കൂടത്തായി കൊലപാതക കേസിൽ അറസ്റ്റിലായ പ്രജികുമാർ മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ; പ്രജികുമാർ കൂടുതൽ പേർക്ക് സയനേഡ് എത്തിച്ചെന്ന് പൊലീസിന്റെ കണ്ടെത്തൽ; സയനൈഡ് ഇടപാടുകൾക്കായി കോഴിക്കോട് രഹസ്യ കേന്ദ്രവും; മരുന്ന് എന്ന കോഡിലാണ് സയനേഡ് കൈമാറിയിരുന്നത്; ജോളിയെ ഹാജരാക്കുന്ന താമരശ്ശേരി കോടതി പരിസരത്ത് വൻ ആൾക്കൂട്ടം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പെരുച്ചാഴിയെ കൊല്ലാനാണ് സയനൈഡ് നൽകിയതെന്ന് കൂടത്തായി കൊലപാതക കേസിൽ അറസ്റ്റിലായ പ്രജികുമാർ. കോടതിയിൽ ഹാജരാക്കുന്നതിന് വേണ്ടി കൊണ്ടുപോകുന്നതിനിടെയാണ് മാധ്യമങ്ങളോട് ഇങ്ങനെ പ്രതികരിച്ചത്. പെരുച്ചാഴിയെ കൊല്ലാനാണെന്ന് പറഞ്ഞ് മാത്യുവാണ് തന്റെ കൈയിൽ നിന്ന് സയനൈഡ് വാങ്ങിയതെന്ന് പ്രജികുമാർ പറയുന്നു. പ്രജികുമാർ പറയുന്നതിലെ പൊരുത്തക്കേടുകൾ അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഒട്ടേറെപ്പേർക്ക് ഇയാൾ സയനൈഡ് നൽകിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

മാത്യുവുമായി ദീർഘനാളായി ബന്ധമില്ലായിരുന്നുവെന്ന് പറഞ്ഞ പ്രജികുമാർ കേസിൽ അറസ്റ്റിലാകുന്നതിന് മുമ്പ് ഒരുമണിക്കൂറോളം മാത്യുവുമായി സംസാരിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്രജികുമാർ കൂടുതൽ പേർക്ക് സയനേഡ് എത്തിച്ചുനൽകിയെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. തമിഴ്‌നാട്ടിൽ നിന്നാണ് ഇയാൾ സയനേഡ് കൊണ്ടുവന്നിരുന്നത്. മരുന്ന് എന്ന കോഡിലാണ് സയനേഡ് കൈമാറിയിരുന്നതെന്നും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. സയനേഡ് ഇടപാടുകൾക്കായി കോഴിക്കോട്ട് രഹസ്യ കേന്ദ്രമുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി വിവരമുണ്ട്.

സയനേഡ് ഇടപാടുകാരനായാണ് ഇയാൾ ഇതുമായി ബന്ധപ്പെട്ടവർക്കിടയിൽ അറിയപ്പെടുന്നത്. കുറഞ്ഞവിലയിലാണ് തമിഴ്‌നാട്ടിൽ നിന്ന് സയനേഡ് എത്തിക്കുന്നത്. കേരളത്തിൽ വില കൂടിയതിനാലാണ് പുറത്തുനിന്ന് എടുക്കുന്നതെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. പ്രജികുമാറിന്റെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നാണ് ഇയാളുടെ സയനേഡ് ഇടപാടുകളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ജോളിയുടെ ഗൂഢാലോചനയെപ്പറ്റി അറിയില്ലെന്നും മറിച്ച് പെരുച്ചാഴിയെ കൊല്ലുന്നതിന് വേണ്ടിയാണ് സയനൈഡ് മാത്യുവിന് നൽകിയതെന്നും പ്രജികുമാർ പറയുന്നു.

കൂടത്തായി കൂട്ടക്കൊല കേസ് പ്രതിയെ ജോളിയേയും സഹപ്രതികളേയും കോടതിയിലേക്ക് കൊണ്ടു പോയി. മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് ജോളി ജയിലിൽ നിന്നും കോടതിയിലേക്ക് പോയത്. കോഴിക്കോട് ജില്ലാ ജയിലിലാണ് ജോളിയും പ്രജുകുമാറിനേയും താമസിച്ചത്. താമരശ്ശേരി കോടതിയിലാണ് പ്രതികളെ ഹാജരാക്കുന്നത്. ഇവിടെ വലിയ ജനക്കൂട്ടം സ്ഥലത്തുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വിട്ടു തരാനായി പൊലീസ് അപേക്ഷ സമർപ്പിച്ച സാഹചര്യത്തിലാണ് ഇവരെ താമരശ്ശേരി കോടതിയിൽ ഹാജരാക്കുന്നത്. ജയിലിന് പുറത്തു വന്ന ജോളിയോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും അവർ പ്രതികരിക്കാൻ തയ്യാറായില്ല.

കോടതിയിൽ നിന്നും ജോളിയെ കസ്റ്റഡിയിൽ വാങ്ങി ഇന്നു തന്നെ പൊന്നാമറ്റം തറവാട്ടിൽ കൊണ്ടു പോയി തെളിവെടുക്കാനാണ് പൊലീസിന്റെ തീരുമാനം. ഇവിടെ പ്രതികളെ എത്തിച്ചാൽ ശക്തമായ ജനരോഷം നേരിടേണ്ടി വരുമെന്ന ആശങ്ക പൊലീസിനുണ്ട്. ഈ സാഹചര്യത്തിൽ കനത്ത സുരക്ഷയിലാവും പ്രതികളെ പുറത്തേക്ക് കൊണ്ടു പോകുക. ജയിലിൽ നിന്നും താമരശ്ശേരി കോടതി വരെയും തുടർന്ന് താമരശ്ശേരി താലൂക്കാശുപത്രിയിലേക്കും പൊന്നാമറ്റം തറവാട്ടിലേക്കും വൻ പൊലീസ് സംഘം ജോളിയെ അനുഗമിക്കും.

ജോളിയെ ജയിലിൽ നിന്ന് കോടതിയിലെത്തിക്കാനുള്ള സുരക്ഷ ഒരുക്കാൻ സഹായം വേണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് വനിത സിഐക്ക് ജയിൽ സൂപ്രണ്ട് കത്ത് നൽകിയിട്ടുണ്ട്. പതിനൊന്ന് ദിവസത്തേക്ക് ജോളിയെ കസ്റ്റഡിയിൽ വിട്ടുതരണം എന്നാണ് പൊലീസ് ആവശ്യപ്പെട്ടിട്ടുള്ളത്. താമരശ്ശേരി കോടതിയിൽ നിന്നും തെളിവെടുപ്പിന് ശേഷമോ മുൻപോ ആയി ജോളിയെ വടകരയിലെ റൂറൽ എസ്‌പി ഓഫീസിലേക്ക് കൊണ്ടു വരും. ഇവിടുത്തെ പ്രത്യേക ചോദ്യം ചെയ്യൽ മുറിയിൽ വച്ചാവും ബാക്കി നടപടികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP