Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂന്നേകാൽ പവന്റെ മാല പൊട്ടിച്ച അമ്പതുകാരിയെ സാരിയിൽ പിടിച്ചുനിർത്തി വീട്ടമ്മയുടെ ധീരത! മാല തിരിച്ചു വാങ്ങിയതിനു ശേഷവും മോഷ്ടാവിനെ വിടാതെ പിടിച്ചു നിർത്തി; നല്ല വസ്ത്രങ്ങൾ ധരിച്ച് ബസിൽ യാത്ര ചെയ്തു കവർച്ച നടത്തുന്നത് സരോജത്തിന്റെ പതിവു ശൈലിയെന്ന് പൊലീസ്

മൂന്നേകാൽ പവന്റെ മാല പൊട്ടിച്ച അമ്പതുകാരിയെ സാരിയിൽ പിടിച്ചുനിർത്തി വീട്ടമ്മയുടെ ധീരത! മാല തിരിച്ചു വാങ്ങിയതിനു ശേഷവും മോഷ്ടാവിനെ വിടാതെ പിടിച്ചു നിർത്തി; നല്ല വസ്ത്രങ്ങൾ ധരിച്ച് ബസിൽ യാത്ര ചെയ്തു കവർച്ച നടത്തുന്നത് സരോജത്തിന്റെ പതിവു ശൈലിയെന്ന് പൊലീസ്

സ്വന്തം ലേഖകൻ

മലപ്പുറം: ബസിൽ കയറുന്നതിനിടെ മാല മോഷ്ടിച്ചു രക്ഷപെടാൻ ശ്രമിച്ച കർണാടക സ്വദേശിനിയെ പിടികൂടി വീട്ടമ്മ. കർണാടക കോലാറിലെ സരോജ(50)മാണ് പിടിയിലായത്. മൊടപ്പൊയ്ക കോട്ടേക്കാട്ടിൽ ശാരദ (60) യുടെ മൂന്നേകാൽ പവന്റെ മാലയാണ് പൊട്ടിച്ചത്. മാല കൈക്കലാക്കി രക്ഷപ്പെടാൻ ശ്രമിച്ച സരോജത്തിന്റെ സാരിയിൽ ശാരദ പിടിച്ചു. മാല തിരിച്ചു വാങ്ങിയതിനു ശേഷവും സരോജത്തെ വിടാതെ സാരിയിൽ പിടിമുറുക്കി ശാരദ നിന്നു.ഇതിനിടയിൽ ബസിലെ മറ്റു യാത്രക്കാരും നാട്ടുകാരും ചേർന്ന് പ്രതിയെ തടഞ്ഞുവച്ച് പൊലീസിനു കൈമാറുകയായിരുന്നു.

നല്ല വസ്ത്രങ്ങൾ ധരിച്ച് ഒരുങ്ങി ബസിൽ യാത്ര ചെയ്തു കവർച്ച നടത്തുകയാണ് സരോജത്തിന്റെ രീതി. എടക്കരയിൽ തന്നെ ഇതിനകം പത്തിലധികം കവർച്ച നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. വടകര സ്റ്റേഷനിലും ഇവർക്കെതിരെ കേസുണ്ട്. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP