Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആന്റണിയുടെ ഭാര്യ ഐ എൻ എസ് വിക്രാന്തിൽ കുരിശ് വരച്ചപ്പോൾ അത് മതേതരത്വം; റഫാലിൽ രാജ്‌നാഥ് സിങ് ഓം വരച്ചപ്പോൾ അത് അന്ധവിശ്വാസവും; കുരിശാവാം ഓം പാടില്ല അല്ലേ എന്ന ട്രോളുമായി നേട്ടമുണ്ടാക്കാൻ പരിവാറുകാർ; ഫ്രാൻസിലെ വിവാദത്തിന് മറുപടി നൽകാൻ 2013ലെ കൊച്ചി കപ്പൽശാലയിലെ കപ്പൽ നീറ്റിലിറക്കൽ വീണ്ടും ചർച്ചയാകുമ്പോൾ

ആന്റണിയുടെ ഭാര്യ ഐ എൻ എസ് വിക്രാന്തിൽ കുരിശ് വരച്ചപ്പോൾ അത് മതേതരത്വം; റഫാലിൽ രാജ്‌നാഥ് സിങ് ഓം വരച്ചപ്പോൾ അത് അന്ധവിശ്വാസവും; കുരിശാവാം ഓം പാടില്ല അല്ലേ എന്ന ട്രോളുമായി നേട്ടമുണ്ടാക്കാൻ പരിവാറുകാർ; ഫ്രാൻസിലെ വിവാദത്തിന് മറുപടി നൽകാൻ 2013ലെ കൊച്ചി കപ്പൽശാലയിലെ കപ്പൽ നീറ്റിലിറക്കൽ വീണ്ടും ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: റഫാൽ വിമാനം പൂജയോടെ ഏറ്റുവാങ്ങിയ ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ പരിഹസിച്ചവർക്ക് മറുപടിയുമായി പരിവാറുകാർ. മുൻ പ്രതിരോധമന്ത്രിയുടെ ഭാര്യ നേവിയുടെ കപ്പൽ കുരിശ് വരച്ച് നീറ്റിലിറക്കിയ ദൃശ്യങ്ങൾ സഹിതമാണ് സോഷ്യൽ മീഡിയയിൽ ബിജെപിക്കാരുടെ തിരിച്ചടി. കുരിശാവാം ഓം പാടില്ല അല്ലേ എന്നാണ് ചിലരുടെ ചോദ്യമാണ് ട്രോളുകളിലൂടെ ഉയരുന്നത്. ഇത് ഇന്ത്യയാണ്. ഓം ഒരു മതത്തിന്റെയും അടയാളമല്ല എന്നീ വാദങ്ങളാണ് ചർച്ചയാക്കുന്നത്.

റഫാൽ യുദ്ധവിമാനം കൈപ്പറ്റാൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഫ്രാൻസിൽ പോയതും അവിടെ ആയുധപൂജ നടത്തിയതും നാടകമാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. പ്രതിരോധ ഇടപാടിനെ കോൺഗ്രസ് രാഷ്ട്രീയവത്കരിക്കുകയാണെന്ന് ബിജെപി. കുറ്റപ്പെടുത്തി. ഫ്രാൻസിൽനിന്നു വാങ്ങുന്ന 36 റഫാൽ വിമാനങ്ങളിൽ ആദ്യത്തേത് ചൊവ്വാഴ്ചയാണ് രാജ്‌നാഥ് സിങ് ഏറ്റുവാങ്ങിയത്. കന്നിപ്പറക്കലിനുമുമ്പ് ആയുധപൂജ നടത്തുകയും ചെയ്തു. ''ഫ്രാൻസിൽ പോയി പൂജ നടത്തണോ, റഫാൽ വിമാനം ഇന്ത്യയിലേക്കല്ലേ വരുന്നത്?'' എന്ന് കോൺഗ്രസ് നേതാവ് റഷീദ് ആൽവി ചോദിച്ചിരുന്നു.

നാടകമെന്ന പരാമർശത്തിന് വിമർശനമുയർന്നതോടെ ആയുധ പൂജയെയല്ല അങ്ങനെ വിളിച്ചതെന്ന് പാർട്ടി നേതാവ് മല്ലികാർജുൻ ഖാർഗെ വിശദീകരിച്ചു. റഫാൽ ഏറ്റുവാങ്ങലിലും മറ്റു സാങ്കേതികകാര്യങ്ങളിലും രാഷ്ട്രീയക്കാർ ഇപെടുന്നതിനെയാണ് ചോദ്യം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. സൈനികതലത്തിൽ കൈകാര്യം ചെയ്യേണ്ടതാണിത്. വിമാനം ഇന്ത്യയിലെത്താൻ ആറോ എട്ടോ മാസങ്ങൾ ഇനിയുമെടുക്കുമെന്നിരിക്കെ ഫ്രാൻസിൽപോയി പൂജ നടത്തിയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

ഇതിന് പിന്നാലെയാണ് ആന്റണിയുടെ ഭാര്യ ഐ എൻ എസ് വിക്രാന്ത് കുരിശ് വരിച്ച് നീറ്റിലിറക്കിയ വാദമുയർത്തി പ്രതിരോധത്തിന് പരിവാറുകാരും എത്തിയത്. ആന്റണിയുടെ ഭാര്യ കുരിശ് വരച്ചു. ആർക്കും കുഴപ്പമില്ല. ഓം എന്ന് വിമാനത്തിൽ എഴുതിയപ്പോൾ അതിൽ മതേതരത്വത്തിന്റെ പ്രശനമെന്ന വാദമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. രാജ്‌നാഥ് സിങ് ഓം വരച്ചതിലൂടെ കളങ്കപ്പെട്ടത് ഇന്ത്യയുടെ മതേതരത്വ മുഖമാണെന്ന വാദം ഇടതുപക്ഷത്തെ ചിലരും ചർച്ചയാക്കിയിരുന്നു.

ഫ്രാൻസിന്റെ റഫാൽ വിമാനം ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാക്കുമ്പോൾ അതിനെ നാരങ്ങയും തേങ്ങയുംകൊണ്ട് സംരക്ഷിക്കുന്നതിനെ അന്ധവിശ്വാസമെന്നാണ് കോൺഗ്രസ് നേതാവ് ഉദിത് രാജ് വിളിച്ചത്. ചടങ്ങിനെ പ്രതിരോധമന്ത്രി രാഷ്ട്രീയവത്കരിച്ചതാണു പ്രശ്‌നമെന്ന് പാർട്ടി വക്താവ് സന്ദീപ് ദീക്ഷിത് പറഞ്ഞു. കപ്പൽ നീറ്റിലറക്കിയ ആന്റണിയുടെ ഭാര്യയുടെ കുരിശ് വരയ്ക്കലിനെ ഈ നേതാക്കൾ എങ്ങനെ കാണുന്നുവെന്നാണ് ബിജെപി ഇപ്പോൾ ചർച്ചയാക്കുന്നത്.

ബോഫോഴ്‌സ് ഇടപാടിലെ അഴിമതി ഉയർത്തിക്കാട്ടിയാണ് കോൺഗ്രസിന്റെ ആരോപണങ്ങളെ ബിജെപി. പ്രതിരോധിച്ചത്. ബൊഫൊഴ്‌സ് ഇടനിലക്കാരൻ ഒട്ടാവിയോ ക്വത്‌റോച്ചിയെ പൂജിച്ചവരാണ് ഇപ്പോൾ ആയുധപൂജയെ പരിഹസിക്കുന്നതെന്ന് ബിജെപി. അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ കുറ്റപ്പെടുത്തി. വ്യോമസേനയെ ആധുനീകരിക്കുന്നത് കോൺഗ്രസിന് തമാശയായിരിക്കുകയാണെന്ന് ബിജെപി. ട്വിറ്ററിലൂടെ ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP