Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്തനംതിട്ട മൈലപ്രയിൽ ഹോംനഴ്സിന്റെ ജീർണിച്ച മൃതദേഹം കണ്ടെത്തി; അഞ്ചു ദിവസത്തെ പഴക്കം; ഒപ്പം താമസിച്ചിരുന്നയാളെ കാാണാനില്ല; മരിച്ചത് ആലപ്പുഴ തലവടി സ്വദേശിനി ലിസി; ദുരൂഹത നിറഞ്ഞ മരണം നടന്നത് പള്ളിപ്പടി ജങ്ഷനിൽ നിന്ന് ഉള്ളിലേക്ക് കയറിപ്പോകുന്ന വഴിയിലെ ഒറ്റപ്പെട്ട വീട്ടിൽ

പത്തനംതിട്ട മൈലപ്രയിൽ ഹോംനഴ്സിന്റെ ജീർണിച്ച മൃതദേഹം കണ്ടെത്തി; അഞ്ചു ദിവസത്തെ പഴക്കം; ഒപ്പം താമസിച്ചിരുന്നയാളെ കാാണാനില്ല; മരിച്ചത് ആലപ്പുഴ തലവടി സ്വദേശിനി ലിസി; ദുരൂഹത നിറഞ്ഞ മരണം നടന്നത് പള്ളിപ്പടി ജങ്ഷനിൽ നിന്ന് ഉള്ളിലേക്ക് കയറിപ്പോകുന്ന വഴിയിലെ ഒറ്റപ്പെട്ട വീട്ടിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: മൈലപ്ര പള്ളിപ്പടി ജങ്ഷന് സമീപമുള്ള വാടക വീട്ടിൽ ഹോം നഴ്സിന്റെ അഞ്ചു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ആലപ്പുഴ തലവടി സ്വദേശി ആന്ത്രയോസിന്റെ ഭാര്യ ലിസി(50)യുടെ മൃതദേഹമാണ് ഇന്നു രാവിലെ കണ്ടെത്തിയത്. ഒപ്പം താമസിച്ചിരുന്ന വടശേരിക്കര സ്വദേശി ജോബി എന്ന ജോയിയെ കാണാനില്ല.

കൊലപാതകമാണോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. പള്ളിപ്പടി ജങ്ഷനിൽ നിന്ന് ഉള്ളിലേക്ക് കയറിപ്പോകുന്ന വഴിയിലെ ഒറ്റപ്പെട്ട വീട്ടിലായിരുന്നു ഇവർ താമസം. ഹോം നഴ്സായി ജോലി നോക്കിയിരുന്ന ലിസി 2011 ൽ ഭർത്താവിനെ ഉപേക്ഷിച്ച് പോയതാണ്. പിന്നീട് പലരുമായും ജീവിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ജോബിയും ലിസിയും ഇവിടെ താമസിക്കാനെത്തിയത്. അയൽക്കാരുമായി അടുപ്പം ഉണ്ടായിരുന്നില്ല. മൃതദേഹത്തിന് അഞ്ചു ദിവസമെങ്കിലും പഴക്കമുണ്ടാകാമെന്ന് പൊലീസ് പറയുന്നു. ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP