Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആവേശം പകരാൻ കാമുകി ഗ്യാലറിയിൽ എത്തിയിട്ടും വിരാട് കോലി ഫോമായില്ല; ഓസീസിന്റെ റൺമല പിന്തുടർന്ന കോലി പുറത്തായത് അനാവശ്യ ഷോട്ടിന് ശ്രമിച്ച്

ആവേശം പകരാൻ കാമുകി ഗ്യാലറിയിൽ എത്തിയിട്ടും വിരാട് കോലി ഫോമായില്ല; ഓസീസിന്റെ റൺമല പിന്തുടർന്ന കോലി പുറത്തായത് അനാവശ്യ ഷോട്ടിന് ശ്രമിച്ച്

സിഡ്‌നി: കാമുകി അനുഷ്‌ക ശർമ്മയെ സാക്ഷി നിർത്തി വിരാട് കോലി സെഞ്ച്വറി അടിക്കുമെന്നും കോലിയുടെ ഇന്നിങ്‌സിന്റെ പിൻബലത്തിൽ ഇന്ത്യ വിജയിക്കുമെന്നും ഓസീസ് ഉയർത്തിയ കൂറ്റൻ സ്‌കോർ കണ്ടപ്പോൾ പലരും സ്വപ്‌നം കണ്ടിരുന്നു. എന്നാൽ ഈ പ്രതീക്ഷ വെറുതേയായി. അതിനിർണ്ണായകമായ ലോകകപ്പ് സെമി ഫൈനലിൽ വിരാട് കോലി ഒരു റൺസ് മാത്രമെടുത്ത് പുറത്തായി. കോലിയുടെ മികച്ച പ്രകടനം കാണാമെന്ന പ്രതീക്ഷയുമായി ഗ്യാലറിയിലെത്തിയ കാമുകി ബോളിവുഡ് നടി അനുഷ്‌ക ശർമ്മയും ആരാധകരെയും ഒരേപോലെ നിരാശപ്പെടുത്തി. പ്രതീക്ഷയുടെ സമ്മർദ്ദത്തെ അതിജീവിക്കാൻ കോലിക്ക് സാധിച്ചില്ല.

13 പന്തുകൾ നേരിട്ട കോലി കേവലം ഒരു റൺസ് മാത്രമാണ് എടുത്തത്. മിച്ചൽ ജോൺസന്റെ പന്തിൽ അനാവശ്യ ഷോട്ടിന് കളിച്ചാണ് കോലി പുറത്തായത്. കോലി ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ സ്‌റ്റേഡിയത്തിലെ ബിഗ്‌സ്‌ക്രീനിൽ കളികാണാൻ എത്തിയ അനുഷ്‌കയുടെ ചിത്രവും തെളിഞ്ഞിരുന്നു. ഇതോടെ ഗ്യാലറി ആവേശത്തോടെ ഇരുമ്പുകയും ചെയ്തു.

എന്നാൽ കാമുകൻ പുറത്തായത് വിശ്വസിക്കാനാവാതെ അനുഷ്‌ക മുഖംപൊത്തുകയും ചെയ്തു. നേരത്തെ ഫീൽഡിംഗിനിടെ ഒരു അനായാസ ക്യാച്ച് കോലി വിട്ടുകളഞ്ഞിരുന്നു. സുഹൃത്തുക്കൾക്കൊപ്പമാണ് അനുഷ്‌ക ഗ്യാലറിയിൽ കളികാണാൻ എത്തിയത്. കളി കാണാൻ എത്തിയ ചിത്രങ്ങൾ അനുഷ്‌ക നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. നേരത്തെ കാമുകിമാരെയും ഭാര്യമാരെയും ടീമിനൊപ്പം കൂട്ടാൻ ബിസിസിഐ സമ്മതിച്ചിരുന്നില്ല. സെമിയിലെത്തിയതോടെ ഇന്ത്യൻ മാനേജ്‌മെന്റ് തീരുമാനം തിരുത്തുകയായിരുന്ു. രണ്ട് ദിവസം മുമ്പാണ് അനുഷ്‌ക കളികാണാനായി ഓസ്‌ട്രേലിയയിൽ എത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP