Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുടുംബ വിസയിലുള്ള 18 വയസ്സ് പ്രായമായ ആൺകുട്ടികൾക്ക് സ്വകാര്യമേഖലയിൽ ജോലി ചെയ്യാൻ പിതാവിന്റെ സ്‌പോൺസർഷിപ്പ് മതി; പുതിയ നിയമപരിഷ്‌കരണവുമായി ഖത്തർ

കുടുംബ വിസയിലുള്ള 18 വയസ്സ് പ്രായമായ ആൺകുട്ടികൾക്ക് സ്വകാര്യമേഖലയിൽ ജോലി ചെയ്യാൻ പിതാവിന്റെ സ്‌പോൺസർഷിപ്പ് മതി; പുതിയ നിയമപരിഷ്‌കരണവുമായി ഖത്തർ

സ്വന്തം ലേഖകൻ

 

കുടുംബ വിസയിലുള്ള 18 വയസ്സ് പ്രായമായ ആൺകുട്ടികൾക്ക് സ്വകാര്യമേഖലയിൽ ജോലി ചെയ്യാൻ പിതാവിന്റെ സ്‌പോൺസർഷിപ്പ് മതിയെന്ന നിയമവുമായി ഖത്തര്. ഇതോടെ കുടുംബ വിസയിലുള്ള പതിനെട്ട് വയസ്സ് പ്രായമായ ആൺകുട്ടികൾക്ക് സ്വകാര്യമേഖലയിൽ ജോലി ചെയ്യാൻ ഇനി മുതൽ മറ്റ് സ്‌പോൺസർഷിപ്പുകളെ കണ്ടെത്തിണ്ടി വരില്ല.താൽക്കാലിക ജോലികൾക്കായി പ്രൊഫഷണലുകളെ കൊണ്ടുവരുന്നതിന് ആറ് മാസം വരെ താങ്ങാവുന്ന പുതിയ പ്രൊഫഷണൽ വിസിറ്റ് വിസയും ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചു.

ജോലി നോക്കുന്ന കമ്പനികളുടെ സ്‌പോൺസർഷിപ്പുകളിലേക്ക് മാറാതെ പിതാവിന്റെ ആശ്രിതവിസയിൽ തന്നെ നിന്ന് ഇവർക്ക് ജോലി ചെയ്യാം. ഭർത്താവിന്റെ സ്‌പോൺസർഷിപ്പിൽ ഭാര്യയ്ക്കും അവരുടെ പെൺകുട്ടിക്കും ജോലി ചെയ്യാമെന്ന നിയമം നിലവിൽ ഖത്തറിലുണ്ട്. പുതിയ പ്രഖ്യാപനം കൂടി പ്രാബല്യത്തിൽ വരുന്നതോടെ കുടുംബത്തിലെ എല്ലാവർക്കും പിതാവിന്റെ തന്നെ സ്‌പോൺസർഷിപ്പിൽ സ്വകാര്യമേഖലയിൽ ജോലി നോക്കാം.പുതിയ നിയമം ഒരു പോലെ പ്രവാസി കുടുംബങ്ങൾക്കും കമ്പനികൾക്കും ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.

താൽക്കാലിക ജോലികൾക്കായി നാട്ടിൽ നിന്നും പ്രൊഫഷണലുകളെ കൊണ്ടുവരുന്നതിന് ആറ് വരെ താമസാനുമതിയുള്ള പുതിയ വിസിറ്റ് വിസ അനുവദിക്കുന്നുവെന്നതാണ് മറ്റൊരു പ്രഖ്യാപനം. ലൈസൻസുള്ള കമ്പനികൾക്കും വ്യവസായ ശാലകൾക്കും മാത്രമായിരിക്കും ഈ വിസ അനുവദിക്കുക. എന്നാൽ ഓരോ മാസം പുതുക്കുന്നതിനും നിശ്ചിത ഫീസ് ഈടാക്കുന്നതായിരിക്കുംഎന്നാൽ ഓരോ മാസം പുതുക്കുന്നതിനും നിശ്ചിത ഫീസ് ഈടാക്കുന്നതായിരിക്കും.

വിസാ നടപടിക്രമങ്ങളും മറ്റ് ആവശ്യങ്ങളും സർക്കാരിന്റെ ഓൺലൈൻ പോർട്ടലായ മെട്രാഷ് വഴി ചെയ്യുന്നവർക്ക് ഇരുപത് ശതമാനം ഇളവ് ലഭ്യമാക്കുമെന്നതാണ് മൂന്നാമത്തെ പ്രഖ്യാപനം. നിലവിൽ കൂടുതൽ ആളുകളും ഇത്തരം ജോലികൾ സ്വകാര്യ സർവീസ് ഏജൻസികൾ വഴിയാണ് ചെയ്യുന്നത്. മറ്റ് നടപടിക്രമങ്ങളെല്ലാം പൂർത്തിയാകുന്ന മുറയ്ക്ക് ഉടൻ തന്നെ പുതിയ പരിഷ്‌കരണങ്ങൾ നിലവിൽ വരും.#

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP