Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കശ്മീരിലെ ഇടപെടലിന് ശേഷം മോദി സർക്കാർ യൂണിഫോം സിവിൽകോഡ് നടപ്പിലാക്കാൻ ഇറങ്ങുമ്പോൾ ഭയന്ന് വിറയ്ക്കുന്നത് ആരാണ് ? എല്ലാ പൗരന്മാർക്കും തുല്യനിയമം എന്ന് വരുമ്പോൾ എന്തിനാണ് ഭയമുണ്ടാകുന്നത്? ഭരണഘടന ഉറപ്പ് നൽകുന്ന മത സ്വാതന്ത്ര്യത്തെ മറികടക്കാതെ തന്നെ വിവാഹത്തിനും വിവാഹമോചനത്തിനും സ്വത്തവകാശത്തിനും ഒരേ നിയമം കൊണ്ട് വരുമ്പോൾ ഭയപ്പെടേണ്ടതുണ്ടോ?

കശ്മീരിലെ ഇടപെടലിന് ശേഷം മോദി സർക്കാർ യൂണിഫോം സിവിൽകോഡ് നടപ്പിലാക്കാൻ ഇറങ്ങുമ്പോൾ ഭയന്ന് വിറയ്ക്കുന്നത് ആരാണ് ? എല്ലാ പൗരന്മാർക്കും തുല്യനിയമം എന്ന് വരുമ്പോൾ എന്തിനാണ് ഭയമുണ്ടാകുന്നത്? ഭരണഘടന ഉറപ്പ് നൽകുന്ന മത സ്വാതന്ത്ര്യത്തെ മറികടക്കാതെ തന്നെ വിവാഹത്തിനും വിവാഹമോചനത്തിനും സ്വത്തവകാശത്തിനും ഒരേ നിയമം കൊണ്ട് വരുമ്പോൾ ഭയപ്പെടേണ്ടതുണ്ടോ?

മറുനാടൻ ഡെസ്‌ക്‌

ഇന്ത്യ ഒരിക്കൽകൂടി യൂണിഫോം സിവിൽ കോഡിനെ കുറിച്ചുള്ള ചർച്ച ആരംഭിച്ചിരിക്കുന്നു. ഇതിന് മുൻപ് ഈ വിഷയത്തിൽ ഉണ്ടായിരുന്ന ചർച്ച മുഴുവൻ മോദി സർക്കാർ യൂണിഫോം സിവിൽ കോഡ് നടപ്പിലാക്കിയേക്കും എന്നതിനെ ചൊല്ലിയായിരുന്നെങ്കിൽ ഇന്നാരംഭിച്ച ചർച്ച മോദി ഗവൺമെന്റ് ഇത് നടപ്പിലാക്കാൻ തീരുമാനിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ചർച്ചകൾ പുരോഗമിക്കുന്നത്. ദേശീയ മാധ്യമങ്ങൾ ഈ വിഷയം റിപ്പോർട്ട് ചെയ്യുന്നത് ഡിസംബറിൽ അതായത് മൂന്ന് മാസം കൂടി കഴിയുമ്പോൾ ഇത് നടപ്പിലാക്കും എന്നാണ് സൂചനകൾ. ഡിസംബർ മാസത്തോടെ യൂണിഫോം സിവിൽ കോഡ് സംബന്ധിച്ച ബിൽ പാർലമെന്റിൽ എത്തുമെന്നും ഫെബ്രുവരിയോടെ നിയമമായി മാറുമെന്നാണ് റിപ്പോർട്ടുകൾ. സ്വാഭാവികമായും കേരളം പോലൊരു സമൂഹത്തിൽ ഇത് വലിയ ചർച്ചയാകും എന്ന് ഉറപ്പാണ്.

എന്തിനാണ് യൂണിഫോം സിവിൽ കോഡിനെ കുറിച്ച് മലയാളികളിൽ ചിലരെങ്കിലും ഇങ്ങനെ വ്യാകുലപ്പെടുന്നത് എന്നത് ചർച്ചയാകണം. വാസ്തവത്തിൽ രാജ്യത്തെ എല്ലാ വിഭാഗത്തിലെ പൗരന്മാരും ഒരേ നിയമത്തന് കീഴിൽ വരുമ്പോൾ രാജ്യസ്‌നേഹമുള്ളവർ എന്തിനാണ് ഭയപ്പെടുന്നത്. സിവിൽ നിയമങ്ങൾ, അതായത് വിവാഹം, വിവാഹമോചനം , സ്വത്ത് തുടങ്ങിയ കാര്യങ്ങളിൽ നിയമം ഒന്നാവുക എന്നതാണ് യൂണിഫോം സിവിൽ കോഡിന്റെ ലക്ഷ്യം. അത് ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന ആർട്ടിക്കിൾ 25ലെ മത സ്വാതന്ത്രയത്തിലെ മത സ്വാതന്ത്ര്യത്തിന് എതിരാകുമോ എന്നതാണ് പലരുടേയും ഭയം. വാസ്തവത്തിൽ ആർട്ടിക്കിൾ 25 എന്ന മതസ്വാതന്ത്ര്യത്തിൽ ഇടപെടാൻ ഒരു പരിധി വരെ ഇടപെടാൻ ഭരണകൂടത്തെ ഭരണഘടന അനുവദിച്ചിട്ടുണ്ട്.

ഇന്ത്യ എന്ന നമ്മുടെ മഹാരാജ്യത്തിന്റെ ഒരുമയ്ക്കും ഐക്യത്തിനും വേണ്ടി നിയമങ്ങൾ നിർമ്മിക്കുന്നതിനുള്ള അവകാശം ഭരണകൂടങ്ങൾക്ക് ഉണ്ട്. മാത്രമല്ല ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 44 പ്രകാരം രാജ്യത്തെ ജനങ്ങൾക്ക് മൊത്തതിൽ ഒരു നിയമം വേണം എന്നുമാണ്. സുപ്രീം കോടതി നിരവധി തവണ ഇതിന്റെ ആവശ്യകതയെ കുറിച്ച് എടുത്ത പറഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവിൽ പ്രമാധമായ ഒരു കേസിൽ അഭിപ്രായം പറയുമ്പോൾ എന്തുകൊണ്ടാണ് നമ്മുടെ രാജ്യത്ത് ഒരു യൂണിഫോം സിവിൽ കോഡിനെ കുറിച്ച് ആലോചിക്കാത്തത് എന്ന് ചോദിക്കുകയും കേന്ദ്ര സർക്കാരിനോട് ഇതിന് രു നിയമം നിർമ്മിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെയാണ് ഇത് ചർച്ചയാകുന്നതും ഇതിന്റെ കരട് രേഖ പൂർത്തിയാകുന്നതും.

ആ കരട് രേഖയിലെ വിശദംശങ്ങൾ ഇനിയും പുറത്ത് വന്നിട്ടില്ല. എന്നാൽ ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും തുല്യ നീതിയും തുല്യ അവകാശവും നിയമവും ബാധകമാകുന്നതിനുള്ള ചർച്ചകളാണ് തുടങ്ങിയിരിക്കുന്നത്. മുഹമ്മദ് അഹ്മദ് ഖാൻ vs ഷബാനു കേസ് അറിയാത്ത ഒരു ഇന്ത്യക്കാരനും ഉണ്ടായിരിക്കില്ല. ഒരു മുസ്ലിം സ്ത്രീ തന്റെ അവകാശങ്ങൾക്ക് വേണ്ടി സുപ്രീം കോടതി വരെ പോയി വിജയിച്ച വീരഗാഥയാണ് അത്. ഇന്ത്യയിലെ ലിംഗ നീതിയിലെ സുപ്രധാനമായ ഒരു വിധി. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP