Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വ്യത്യസ്ത സമുദായത്തിൽ പെട്ടവർ കെട്ടിപ്പിടിച്ച് കിടക്ക പങ്കിടുന്നു; കാണിക്കുന്നത് മുഴുവൻ അശ്ലീലം നിറഞ്ഞ രംഗങ്ങൾ; ലൗ ജിഹാദെന്നും ആരോപണം; ബിഗ്‌ബോസ് 13 റിയാലിറ്റി ഷോ നിർത്തി വയ്ക്കണമെന്ന് മുറവിളി; ഒരുവശത്ത് മോദിജി രാജ്യത്തെ കീർത്തിയിലേക്ക് നയിക്കുമ്പോൾ ഈ ഷോ സാംസ്‌കാരിക മൂല്യങ്ങളെ തകർക്കുന്നു; പരാതിയുമായി ബിജെപി എംഎൽഎയും

വ്യത്യസ്ത സമുദായത്തിൽ പെട്ടവർ കെട്ടിപ്പിടിച്ച് കിടക്ക പങ്കിടുന്നു; കാണിക്കുന്നത് മുഴുവൻ അശ്ലീലം നിറഞ്ഞ രംഗങ്ങൾ; ലൗ ജിഹാദെന്നും ആരോപണം; ബിഗ്‌ബോസ് 13 റിയാലിറ്റി ഷോ നിർത്തി വയ്ക്കണമെന്ന് മുറവിളി; ഒരുവശത്ത് മോദിജി രാജ്യത്തെ കീർത്തിയിലേക്ക് നയിക്കുമ്പോൾ ഈ ഷോ സാംസ്‌കാരിക മൂല്യങ്ങളെ തകർക്കുന്നു; പരാതിയുമായി ബിജെപി എംഎൽഎയും

മറുനാടൻ ഡെസ്‌ക്‌

ഗസ്സിയാബാദ്: റിയാലിറ്റി ഷോകളെ വാഴ്‌ത്തുന്നവരുമുണ്ട്. ഇകഴ്‌ത്തുന്നവരുമുണ്ട്. സൽമാൻ ഖാൻ അവതരിപ്പിക്കുന്ന ബിഗ് ബോസ് 13 ആണ് ഇപ്പോൾ വിവാദങ്ങളിൽ നിറയുന്നത്. ഷോയ്‌ക്കെതിരെ കടുത്ത വർഗ്ഗീയ പ്രചാരണമാണ് നടക്കുന്നത്. വ്യത്യസ്ത സമുദായത്തിൽ പെടുന്നവർ കിടപ്പറ പങ്കിടുന്നുവെന്നും ലൗജിഹാദാണെന്നും മറ്റുമുള്ള പ്രചാരണമാണ് നടക്കുന്നത്. സംപ്രേഷണം അടിയന്തരമായി നിർത്തി വയ്ക്കണമെന്ന് ഉത്തർപ്രദേശിൽ നിന്നുള്ള ബിജെപി എംഎൽഎ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇൻഫൊർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രി പ്രകാശ് ജാവവ്‌ദേക്കറിനാണ് ഇക്കാര്യം ആവശ്യപ്പെട്ട് ലോണിയിൽ നിന്നുള്ള ബിജെപി എംഎൽഎ നന്ദ കിഷോർ ഗുർജർ കത്തയച്ചത്. അശ്ലീലത പ്രചരിപ്പിക്കുന്ന ഷോ കുടുംബ സദസുകൾക്ക് കാണാൻ കൊള്ളില്ലെന്നാണ് പരാതി. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന് നിരക്കുന്നതല്ല ഷോ. വ്യത്യസ്ത സമുദായത്തിൽ പെട്ടവർ കിടക്ക പങ്കിടുന്നതും അടുത്തിടപഴകുന്ന രംഗങ്ങളും സാംസ്‌കാരിക മൂല്യങ്ങളെ തകർക്കുന്നവയാണ്. ഇത് ഒരുതരത്തിലും അംഗീകരിക്കാവുന്നതല്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ നടത്തുന്ന ശ്രമങ്ങളെ ബിജെപി നേതാവ് പ്രകീർത്തിച്ചു. ഒരുവശത്ത് മോദിജി രാജ്യത്തിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ കഠിനപ്രയത്‌നം നടത്തുന്നതിനിടെ, ബിഗ്‌ബോസ് പോലെയുള്ള ഷോകൾ ഇന്ത്യയുടെ സംസ്‌കാരത്തെ തകർക്കുകയാണ്. അടിയന്തരമായി ഈ ഷോ നിരോധിക്കണം. ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്ന ഷോ സെൻസർ ബോർഡ് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പുറംലോകത്ത് നിന്ന് ഒറ്റപ്പെട്ട് പ്രത്യേകമായി നിർമ്മിച്ച വസതിയിലാണ് ബിഗ്‌ബോസ് ഷോയിൽ മത്സരാർഥികളെ പാർപ്പിക്കുന്നത്. ഓരോ ആഴ്ചയും ഓരോരുത്തർ പുറത്താകും. മത്സരത്തിനിടെ, മത്സരാർഥികളെ ലൈവ് ടെലിവിഷൻ ക്യാമറകളും പേഴ്‌സണൽ ഓഡിയോ മൈക്രോഫോണുകളും ഉപയോഗിച്ച് മത്സരാർഥികളെ തുടർച്ചയായി നിരീക്ഷിച്ചുവരുന്നുണ്ട്്.. ഹിന്ദിയിൽ നിന്നും ആരംഭിച്ച പരിപാടി മലയാളമടക്കം ഇന്ത്യയിലെ സകല ഭാഷകളിലും സംപ്രേഷണം ചെയ്യുന്നുണ്ട്. സൽമാൻ ഖാൻ അവതരാകനായിട്ടെത്തുന്ന ബിഗ് ബോസ് ഹിന്ദിയുടെ പതിമൂന്നാം പതിപ്പാണ് ഇപ്പോൾ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്നത്. അടുത്തിടെ കഴിഞ്ഞ പന്ത്രണ്ടാം സീസണിൽ കേരളത്തിൽ നിന്നും ക്രിക്കറ്റ് താരം സെപ്റ്റംബർ 29 ന് ആരംഭിച്ച പരിപാടി രണ്ട് ആഴ്ചകൾക്കുള്ളിൽ വിവാദത്തിലും പെട്ടു. അടുത്തിടെ സംപ്രേഷണം ചെയ്ത പരിപാടിയിലെ ഒരു ദൃശ്യത്തിന്റെ സ്‌ക്രീൻ ഷോട്ട് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതാണ് വിവാദമായിരിക്കുകയാണ്.

ബിഗ് ബോസ് മത്സരാർഥികളായ മാഹിറ ശർമ്മയും അസിം റിയാസും കെട്ടിപുണർന്ന് ഒരു കിടക്കയിൽ കിടക്കുന്ന രംഗമാണ് വൈറലായത്. ഇതിന്റെ സ്‌ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിച്ചു. ഇതോടെ മുസ്ലിം പുരുഷനും ഹിന്ദു സ്ത്രീയും കിടക്ക പങ്കിടുന്നത് ലൗ ജിഹാദാണെന്ന ആരോപണം ഉയർന്നു. ഇതോടെ ഷോ ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം ആളുകൾ രംഗത്ത് വന്നു. എന്നാൽ ഇതേ പേരിൽ പ്രചരിച്ച് കൊണ്ടിരിക്കുന്ന ചിത്രത്തിലെ ആളുകൾ ഇവരല്ലെന്നാണ് സൂചന.

മുൻ ബിഗ് ബോസ് മത്സരാർഥികളായ സൂയാഷ് റായിയുടെയും കിഷ്വർ മർച്ചന്റിന്റേതുമായിരുന്നു ഈ ചിത്രങ്ങൾ. ഇരുവരും ബിഗ് ബോസിന്റെ ഒൻപതാം സീസണിൽ മത്സരിച്ചിരുന്നവരാണ്. 2015 ൽ നടന്ന ഈ സീസണിൽ നിന്നും പരിചയപ്പെട്ട താരജോഡികൾ ബിഗ് ബോസിന് ശേഷം വിവാഹിതരായി. മൂന്നോ നാലോ വർഷം മുൻപുള്ള ചിത്രങ്ങൾ പുതിയതാണെന്ന തരത്തിൽ ചിലർ പ്രചരിപ്പിച്ചു. ഇതോടെ വിവാദമായി. ഷോ നിരോധിക്കണമെന്ന ആവശ്യവും ഇതോടെ ഉയർന്നിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP