Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൂടത്തായിയിലെ കൂട്ടമരണങ്ങൾ കൊലപാതകമല്ല.. ആത്മഹത്യ; സയനൈഡ് ഉള്ളിൽ ചെന്നത് സ്വയം കഴിച്ചതോ ജോളി നൽകിയതോ? സാഹചര്യ തെളിവുകൾ മാത്രം കൂട്ടിയിണക്കി ജോളി പ്രതിയാണെന്ന് തെളിയിക്കാൻ കഴിയില്ല; മരണങ്ങൾ കൊലപാതകമെന്ന് തെളിയിക്കേണ്ടത് പ്രോസിക്യൂഷൻ; ആറ് ദിവസം കൊണ്ട് കേസിലെ വസ്തുതകൾ പുറത്തുവരും; തെളിവുണ്ടാക്കാൻ പൊലീസിന് കഴിയില്ലെന്നും അഡ്വ.ആളൂർ

കൂടത്തായിയിലെ കൂട്ടമരണങ്ങൾ കൊലപാതകമല്ല.. ആത്മഹത്യ; സയനൈഡ് ഉള്ളിൽ ചെന്നത് സ്വയം കഴിച്ചതോ ജോളി നൽകിയതോ? സാഹചര്യ തെളിവുകൾ മാത്രം കൂട്ടിയിണക്കി ജോളി പ്രതിയാണെന്ന് തെളിയിക്കാൻ കഴിയില്ല; മരണങ്ങൾ കൊലപാതകമെന്ന് തെളിയിക്കേണ്ടത് പ്രോസിക്യൂഷൻ; ആറ് ദിവസം കൊണ്ട് കേസിലെ വസ്തുതകൾ പുറത്തുവരും; തെളിവുണ്ടാക്കാൻ പൊലീസിന് കഴിയില്ലെന്നും അഡ്വ.ആളൂർ

പ്രകാശ് ചന്ദ്രശേഖർ

 കൊച്ചി: കൂടത്തായിലെ കൂട്ടമരണങ്ങൾ ആത്മഹത്യയെന്ന് അഡ്വ.ബി.എ.ആളൂർ. സയനൈഡ് ഉള്ളിൽ ചെന്നത് സ്വയം കഴിച്ചതോ പ്രതി നൽകിയതോ എന്ന കാര്യം തെളിയിക്കപ്പെടണം. മുഖ്യപ്രതി ജോളിക്ക് വേണ്ടി ഹാജരാകുന്ന ആളൂർ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കുട്ടിയൊഴികെ മറ്റെല്ലാവരുടെയും മരണം ആത്മഹത്യ അല്ലെങ്കിൽ ഹൃദയാഘാതം പോലുള്ള മറ്റ് കാരണങ്ങൾ കൊണ്ടോ ആകാമെന്നാണ് വാർത്തകളിൽ നിന്നും മനസിലാക്കുന്നത്. ഈ മരണങ്ങളൊക്കെ നരഹത്യയാണെന്ന് തെളിയിക്കേണ്ടത് പ്രൊസിക്യൂഷനാണ്. സംഭവത്തിന് ദൃക്‌സാക്ഷികളില്ല, സാഹചര്യത്തെളിവുകൾ മാത്രമേയുള്ളൂ. പ്രതി കൊടുത്ത മൊഴി പ്രതിക്കെതിരെ ഉപയോഗിക്കാൻ പറ്റില്ലെന്നും അഡ്വ. ആളൂർ പറഞ്ഞു.

ആറ് ദിവസം കൊണ്ട് കേസ്സിലെ യഥാർത്ഥ വസ്തുതകൾ പുറത്തു വരും. തെളിവുണ്ടാക്കാൻ പൊലീസിന് കഴിയില്ല. ക്രിമിനൽ അഭിഭാഷകൻ എന്ന നിലയിൽ വിശ്വസിക്കുന്നത് പൊലീസ് കുറ്റപത്രം സമർപ്പിക്കില്ലെന്നാണ്. തന്നെ സമീപിച്ചത് ജോളിയുടെ ഏറ്റവുമടുത്ത ആളുകളാണ്. പ്രതിയുടെ അവകാശം സംരക്ഷിക്കുമെന്നും പ്രൊസിക്യൂഷന് തെളിവുകൾ കണ്ടെത്താൻ സാധിക്കില്ലെന്നും ആളൂർ പറഞ്ഞു. വിദേശത്തു നിന്നാണ് രാസപരിശോധനാഫലം എത്തുന്നത്. കുറ്റപത്രം ആറു മാസത്തിനുള്ളിൽ സമർപ്പിക്കേണ്ടതുമുണ്ട്. ഈ സമയത്തിനുള്ളിൽ വിദേശത്തു നിന്നും ഫലം ലഭിക്കില്ല.

പ്രസിദ്ധി ലക്ഷ്യമിട്ടാണ് കേസ്സ് ഏറ്റെടുത്തത് എന്ന വാദത്തിൽ കഴമ്പില്ല.എല്ലാ കേസ്സുകളും പ്രധാനപ്പെട്ടതാണ്. പ്രതിക്ക് അഭിഭാഷകനെ വയ്ക്കാൻ നിയമം അനുവദിക്കുന്നുണ്ട്. പ്രതിയെ നേരിൽ കണ്ട്, പ്രതി ചുമതലപ്പെടുത്തിയത് പ്രകാരമാണ് ആളൂർ അസ്സോസിയേറ്റ്‌സ് ഈ കേസ്സ് ഏറ്റെടുത്തതെന്നും അഡ്വ.ബി.എ.ആളൂർ മാധ്യമങ്ങളോട് പറഞ്ഞു.

ആരാണ് ജോളിക്ക് വേണ്ടി ഹാജരാകണമെന്ന ആവശ്യവുമായി തന്നെ സമീപിച്ചതെന്ന് പുറത്ത് പറയില്ലെന്നും ആളൂർ വ്യക്തമാക്കി. ജോളിയുടെ കട്ടപ്പനയിലെ ബന്ധുക്കളും സുഹൃത്തുക്കളും ആളൂരിനെ സമീപിച്ചതായി ഇന്നലെ വാർത്തകൾ വന്നിരുന്നു. സാഹചര്യ തെളിവുകൾ മാത്രം കൂട്ടിയിണക്കി ജോളി പ്രതിയാണെന്ന് തെളിയിക്കാൻ സാധിക്കില്ലെന്ന് ആളൂർ പറഞ്ഞു. മരണപ്പെട്ടവർ തനിയെ സയനൈഡ് കഴിച്ചതാണോ പ്രതി കഴിപ്പിച്ചതാണോ എന്ന് അന്വേഷണത്തിൽ തെളിയിക്കേണ്ട കാര്യമാണ്. അതെ സമയം, ജോളിക്കെതിരെ ശക്തമായ തെളിവുകൾ ഇല്ലെന്ന് കോടതിയിൽ ജോളിക്ക് വേണ്ടി ഹാജരായ ആളൂരിന്റെ ജൂനിയർ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. ജോളിക് മനസികാസ്വാസ്ഥ്യമുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു.

അഭിഭാഷകൻ കോടതിയിൽ ജോളിയുടെ കസ്റ്റഡി എതിർക്കുകയും ചെയ്തിരുന്നു. ജനങ്ങൾക്കിടയിൽ താൻ ഒരു ക്രിമിനൽ അഭിഭാഷകനാണ് എന്ന തെറ്റിധാരണ പരന്നിട്ടുണ്ടെന്ന് ആളൂർ പറഞ്ഞു. എന്നാൽ, അങ്ങനെയല്ല, താൻ പ്രതികൾക്ക് വേണ്ടിയും വാദികൾക്ക് വേണ്ടിയും കോടതിയിൽ ഹാജരാകും. മഹാരാഷ്ട്ര സർക്കാരിന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടറായി പ്രവർത്തിക്കുന്ന ആളാണ് താൻ. ആര് തന്നെ സമീപിച്ചാലും അവർക്ക് വേണ്ടി താൻ കേസ് വാദിക്കും. ഇരകൾക്ക് വേണ്ടി സമീപിച്ചാലും കേസ് വാദിക്കാൻ തയ്യാറാണെന്നും ആളൂർ കൂട്ടിച്ചേർത്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP