Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തിരൂരിൽ സ്വകാര്യ ബസിൽ ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തി കണ്ടക്ടർ; സംഭവം ശ്രദ്ധയിൽപ്പെട്ട അതേബസിലെ യാത്രക്കാരി മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി; പെൺകുട്ടി പരാതി നൽകിയില്ലെങ്കിലും പൊലീസിന് കൈമാറിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്ത് അന്വേഷിക്കാൻ പൊലീസിന്റെ തീരുമാനം

തിരൂരിൽ സ്വകാര്യ ബസിൽ ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തി കണ്ടക്ടർ; സംഭവം ശ്രദ്ധയിൽപ്പെട്ട അതേബസിലെ യാത്രക്കാരി മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി; പെൺകുട്ടി പരാതി നൽകിയില്ലെങ്കിലും പൊലീസിന് കൈമാറിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്ത് അന്വേഷിക്കാൻ പൊലീസിന്റെ തീരുമാനം

സ്വന്തം ലേഖകൻ

തിരൂർ: മലപ്പുറത്തെ തിരൂരിൽ സ്വകാര്യ ബസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം. ലൈംഗിക അതിക്രമം സഹയാത്രിക മൊബൈൽ ഫോണിൽ പകർത്തി പൊലീസിന് കൈമാറി. ദൃശ്യങ്ങൾ പരിശോധിച്ച് സ്വമേധയാ കേസെടുത്ത് അന്വേഷണവുമായി മുന്നോട്ടുപോകാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

തിരൂരിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യബസിലെ കണ്ടക്ടറാണ് പതിനഞ്ചു വയസ്സിൽ താഴെ മാത്രം പ്രായമുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. അതേബസിൽ തന്നെ യാത്ര ചെയ്യവേ, ഒരു യാത്രക്കാരിയാണ് രഹസ്യമായി ഇത് ചിത്രീകരിച്ചത്. സ്വകാര്യ ബസിൽ യാത്ര ചെയ്യുന്ന വേളയിലാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.

ബസിന്റെ മുൻഭാഗത്തെ ഡോറിലെ പടിയിൽനിന്നാണ് ബാലികയ്ക്കുനേരെ ഇയാൾ അതിക്രമം നടത്തിയത്. അമ്മയ്ക്ക് ഒപ്പം യാത്ര ചെയ്യുകയായിരുന്നു പെൺകുട്ടി. വീഡിയോ ചിത്രീകരിച്ച യുവതി തിരൂർ സ്റ്റാൻഡിലെത്തിയപ്പോൾ സംഭവം പെൺകുട്ടിയുടെ അമ്മയോട് പറഞ്ഞെങ്കിലും പരാതി പറഞ്ഞാൽ പ്രശ്നങ്ങളുണ്ടാകുമെന്ന ഭീതിയിൽ പൊലീസിൽ പരാതിപ്പെടാൻ തയാറായിട്ടില്ല. തുടർന്നാണ് ദൃശ്യങ്ങൾ യുവതി പൊലീസിന് കൈമാറിയത്.

ദൃശ്യങ്ങൾ പരിശോധിച്ച് സ്വമേധയാ കേസെടുക്കാനാണ് പൊലീസ് തീരുമാനം. എന്നാൽ ബസിനെക്കുറിച്ചും, കണ്ടക്ടറെക്കുറിച്ചും പൊലീസിന് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP