Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു സൈനികന്റെ ജീവന് പകരമായി പത്ത് ശത്രുവിന്റെ ജീവനെടുക്കും; ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ പ്രധാനമന്ത്രി മോദി ദേശീയ സുരക്ഷ ശക്തിപ്പെടുത്തി; തെരഞ്ഞെടുപ്പു വേദികളിൽ കാശ്മീർ വിഷയം പ്രചരണ ആയുധമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു സൈനികന്റെ ജീവന് പകരമായി പത്ത് ശത്രുവിന്റെ ജീവനെടുക്കും; ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ പ്രധാനമന്ത്രി മോദി ദേശീയ സുരക്ഷ ശക്തിപ്പെടുത്തി; തെരഞ്ഞെടുപ്പു വേദികളിൽ കാശ്മീർ വിഷയം പ്രചരണ ആയുധമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

സ്വന്തം ലേഖകൻ

സംഗ്ലി: ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ സുരക്ഷ ശക്തിപ്പെടുത്തിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയുടെ ദേശസുരക്ഷ ശക്തിപ്പെട്ടു. വീരമൃത്യു വരിച്ച ഓരോ സൈനികന്റെയും ജീവന് പകരമായി പത്ത് ശത്രുക്കളുടെ ജീവനെടുക്കാൻ നമുക്കാവുമെന്ന് ഇപ്പോൾ ലോകത്തിനറിയാമെന്നും അമിത് ഷാ പറഞ്ഞു. മഹാരാഷ്ട്രയിലെ സംഗ്ലിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർട്ടിക്കിൾ 370-ാം റദ്ദാക്കിയതിനെതിരെ നടത്തുന്ന വിമർശനത്തിന്റെ പേരിൽ കോൺഗ്രസിനെ അമിത് ഷാ ശക്തമായ ഭാഷയിൽ വിമർശിച്ചു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ രാഹുൽ ഗാന്ധിയും ശരദ് പവാറും അനുകൂലിക്കുന്നുണ്ടോ എന്ന കാര്യം അവർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അവർ മഹാരാഷ്ട്രയിലെ ജനങ്ങളോട് ധൈര്യമുണ്ടെങ്കിൽ പറയട്ടെ, എന്തിനായിരുന്നു ആർട്ടിക്കിൾ 370 ഒഴിവാക്കാനുള്ള തീരുമാനത്തെ എതിർത്തതെന്ന്. മന്മോഹൻ സിങ് ഭരിച്ചിരുന്ന സമയത്ത് അതിർത്തിയിലൂടെ ഭീകരർ നുഴഞ്ഞുകയറുന്നതും സൈനികരെ വധിക്കുന്നതുമെല്ലാം ഒരു സ്ഥിരസംഭവമായിരുന്നു. എന്നാൽ ഇന്ന് മോദിയുടെ ഭരണത്തിനു കീഴിൽ രാജ്യം സുശക്തമായി തീർന്നിരിക്കുകയാണെന്നും ഷാ വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ കോൺഗ്രസ്-എൻ.സി.പി സഖ്യം സംസ്ഥാനത്തിന് എന്ത് നേട്ടമാണുണ്ടാക്കിയതെന്നും സംഗ്ലി ജില്ലയിലെ ജാട്ടിൽ നടന്ന റാലിയിൽ അമിത് ഷാ ചോദിച്ചു. ഒക്ടോബർ 21നാണ് മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് നടക്കുക. 24ന് ഫലമറിയാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP