Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തട്ടിപ്പിൽ ജോളിയെ വെല്ലാൻ ആളില്ല! ഷാജുവിനെ സ്വന്തമാക്കാൻ കൂടുതൽ വ്യാജരേഖകൾ ചമച്ചതിന്റെ വിവരങ്ങൾ പുറത്ത്; താമരശേരി രൂപത മുൻ വികാരി ജനറാളിന്റെ വ്യാജ കത്ത് തയ്യാറാക്കിയെന്ന് കണ്ടെത്തൽ; വ്യാജരേഖ ചമച്ചത് രണ്ടാം വിവാഹ ശേഷം കൂടത്തായി ഇടവകയിൽ പേര് നിലനിർത്താൻ; ജോളി അടക്കമുള്ള പ്രതികളെ ചോദ്യം ചെയ്യുന്നത് ഒറ്റയ്‌ക്കൊറ്റയ്ക്കായി; സയനൈഡ് പൊന്നാമറ്റത്തെ വീട്ടിൽ ഒളിപ്പിച്ചെന്നും സംശയം; ആറ് ദിവസത്തെ ഗ്രില്ലിങ്ങിൽ പരമാവധി വിവരങ്ങൾ പുറത്തെടുക്കാൻ ശ്രമം

തട്ടിപ്പിൽ ജോളിയെ വെല്ലാൻ ആളില്ല! ഷാജുവിനെ സ്വന്തമാക്കാൻ കൂടുതൽ വ്യാജരേഖകൾ ചമച്ചതിന്റെ വിവരങ്ങൾ പുറത്ത്; താമരശേരി രൂപത മുൻ വികാരി ജനറാളിന്റെ വ്യാജ കത്ത് തയ്യാറാക്കിയെന്ന് കണ്ടെത്തൽ; വ്യാജരേഖ ചമച്ചത് രണ്ടാം വിവാഹ ശേഷം കൂടത്തായി ഇടവകയിൽ പേര് നിലനിർത്താൻ; ജോളി അടക്കമുള്ള പ്രതികളെ ചോദ്യം ചെയ്യുന്നത് ഒറ്റയ്‌ക്കൊറ്റയ്ക്കായി; സയനൈഡ് പൊന്നാമറ്റത്തെ വീട്ടിൽ ഒളിപ്പിച്ചെന്നും സംശയം; ആറ് ദിവസത്തെ ഗ്രില്ലിങ്ങിൽ പരമാവധി വിവരങ്ങൾ പുറത്തെടുക്കാൻ ശ്രമം

മറുനാടൻ മലയാളി ബ്യൂറോ

 കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ജോളി കൂടുതൽ വ്യാജരേഖകൾ ചമച്ചെന്നാണ് കണ്ടെത്തിയത്. താമരശ്ശേരി രൂപത മുൻ വികാരി ജനറാളിന്റെ വ്യാജ കത്ത് ജോളി തയ്യാറാക്കിയിരുന്നു. കോടഞ്ചേരിയിലെ ഷാജുവിനെ ജോളി രണ്ടാം വിവാഹം കഴിച്ച ശേഷം കൂടത്തായി ഇടവകയിൽ പേര് നിലനിർത്താനായിരുന്നു ശ്രമം. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജോളിയെ കൂടത്തായി ഇടവകയിൽ അംഗമാക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു വ്യാജ കത്തിലെ ഉള്ളടക്കം.

കേസിൽ ജോളിയടക്കമുള്ള മൂന്നുപ്രതികളെയും പൊലീസ് പ്രത്യേകം ചോദ്യം ചെയ്യുകയാണ്. വടകര റൂറൽ എസ്‌പി ഓഫീസിൽ വച്ചാണ് ഇവരെ ചോദ്യം ചെയ്യുന്നത്. പ്രതികളായ ജോളിയമ്മ ജോസഫ് എന്ന ജോളി, കാക്കവയൽ മഞ്ചാടിയിൽ മാത്യു, തച്ചംപൊയിൽ മുള്ളമ്പലത്തിൽ പി പ്രജുകുമാർ എന്നിവരെ ഒറ്റയ്‌ക്കൊറ്റയ്ക്ക് ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ചോദ്യങ്ങൾ നേരത്തെ തന്നെ പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ചാണ് ചോദ്യം ചെയ്യലെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഈ മാസം 16 വരെയാണ് മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്

കൂടത്തായി കൊലപാതക പരമ്പരയിൽ നിർണായക തെളിവായ ശേഷിച്ച സയനൈഡ് കണ്ടെത്താൻ ജോളിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. കൊലപാതകങ്ങൾക്ക് ഉപയോഗിച്ച സയനൈഡ് പൊന്നാമറ്റം വീട്ടിൽ ഒളിപ്പിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. ആറ് ദിവസത്തെ ചോദ്യം ചെയ്യലിൽ ജോളിയെ കൊണ്ട് പരമാവധി സത്യങ്ങൾ തുറന്ന് പറയിപ്പിക്കണം എന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

റോയിയെ കൊന്നത് ജോളിയാണെന്ന് തെളിയിക്കാൻ പൊലീസിന് വേണ്ടത് ശക്തമായ തെളിവാണ്. ജോളിയുടെ കൈവശം സയനൈഡ് ഉണ്ടെങ്കിൽ അത് കണ്ടെടുത്താൽ ശക്തമായ തെളിവാകും. ശേഷിച്ച സയനൈസ് പൊന്നാമറ്റം വീട്ടിൽ ഒളിപ്പിച്ചിരിക്കാമെന്ന് സംശയിക്കുന്നു. ചോദ്യം ചെയ്യലിൽ, ഒളിപ്പിച്ച ഇടം എവിടെയാണെന്ന് ജോളി തന്നെ പറയണം. അതിനു വേണ്ടിയുള്ള ശ്രമം തുടരുകയാണ്. മാത്യു, പ്രജികുമാർ എന്നിവരിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങളും തെളിവുകളിലേക്കെത്തുമെന്നാണ് കണക്ക് കൂട്ടൽ. കേസന്വേഷണത്തിന്റെ ഗതി നാളെ മുതൽ മാറും. ഓരോ കൊലപാതകങ്ങൾക്കും പ്രത്യേകം പ്രത്യേകം എഫ്.ഐ.ആർ വേണമോ എന്ന കാര്യത്തിലടക്കം, വിപുലീകരിച്ച അന്വേഷണ സംഘത്തിന് അന്തിമ തീരുമാനത്തിലെത്തേണ്ടതുണ്ട്. കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുന്നതിനൊപ്പം ജോളിയുമായി ബന്ധമുണ്ടായിരുന്നവരിൽ നിന്നും മൊഴിയെടുക്കൽ തുടരുകയാണ്. പ്രാദേശിക കോൺഗ്രസ് നേതാവ് രാമകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് ബ്യൂട്ടി പാർലർ ഉടമ സുലേഖയേയും ഭർത്താവിനേയും ചോദ്യം ചെയ്യാൻ കോഴിക്കോട് അസിസ്റ്റന്റ് കമ്മിഷണർ വിളിപ്പിച്ചു.

്അതേസമയം, റോയ് തോമസിന്റെ കൊലയ്ക്ക് പിന്നിൽ നാലുകാരണങ്ങളെന്ന് പൊലീസ് കണ്ടെത്തി. റോയിയുടെ മദ്യപാനശീലവും അന്ധവിശ്വാസങ്ങളിലും ജോളിക്ക് എതിർപ്പുണ്ടായിരുന്നു. ജോളി തന്റെ അവിഹിതബന്ധങ്ങൾ മറയ്ക്കാൻ കൊലപാതകം മാർഗമായി കണ്ടു. സ്ഥിരവരുമാനം ഉള്ളയാളെ വിവാഹം കഴിക്കാനും ജോളി ലക്ഷ്യമിട്ടെന്നും പൊലീസ്. കസ്റ്റഡി അപേക്ഷയിലാണ് പൊലീസ് കാരണങ്ങൾ പരാമർശിക്കുന്നത്. ജോളിയേയും മറ്റ് രണ്ട് പ്രതികളേയും പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പൊലീസ് പത്തുദിവസം കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും താമരശേരി കോടതി ആറുദിവസമേ അനുവദിച്ചുള്ളു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP