Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജപ്പാൻ സ്വദേശിയായ യുവാവ് പാരിസിലെ ഹോട്ടലിന് മുന്നിൽ ഇറങ്ങിയത് സിഗരറ്റ് വലിക്കാൻ; ഒരു സിഗരറ്റ് തരുമോ എന്ന് ചോദിച്ച് അടുത്ത് കൂടി വഴിപോക്കനായ യുവാവ്; പാക്കറ്റിൽ നിന്ന് സിഗരറ്റ് നീട്ടിയപ്പോൾ ആറ് കോടിയുടെ വാച്ചും തട്ടിപ്പറിച്ച് മുങ്ങി മോഷ്ടാവ്

ജപ്പാൻ സ്വദേശിയായ യുവാവ് പാരിസിലെ ഹോട്ടലിന് മുന്നിൽ ഇറങ്ങിയത് സിഗരറ്റ് വലിക്കാൻ; ഒരു സിഗരറ്റ് തരുമോ എന്ന് ചോദിച്ച് അടുത്ത് കൂടി വഴിപോക്കനായ യുവാവ്; പാക്കറ്റിൽ നിന്ന് സിഗരറ്റ് നീട്ടിയപ്പോൾ ആറ് കോടിയുടെ വാച്ചും തട്ടിപ്പറിച്ച് മുങ്ങി മോഷ്ടാവ്

മറുനാടൻ മലയാളി ബ്യൂറോ

പാരിസ്: പഞ്ചനക്ഷത്ര ഹോട്ടലിന് മുന്നിൽ സിഗരറ്റ് വലിക്കാനിറങ്ങിയ യുവാവിന്റെ കയ്യിൽ നിന്ന് ആറ് കോടി രൂപയുടെ വാച്ച് മോഷ്ടിച്ച് കടന്ന് കളഞ്ഞു. പാരിസിലെ ഒരു ഹോട്ടലിന് മുന്നിൽ വച്ച് ജപ്പാൻ സ്വദേശിക്കാണ് വാച്ച് നഷ്ടമായത്. പാരിസ് നഗരത്തിലെ നെപ്പോളിയൻ എന്ന ഹോട്ടലിന് മുന്നിലാണ് സംഭവം നടന്നത്. സിഗരറ്റ് വലിക്കാനായി പുറത്തിറങ്ങിയ യുവാവിനോട് ഒരു സിഗരറ്റ് ചോദിച്ചാണ് മറ്റൊരാൾ എത്തിയത്. പാക്കറ്റിൽ നിന്ന് സിഗരറ്റ് എടുത്ത് നൽകുന്നതിനിടയിൽ വിദഗ്ധമായി ആറ് കോടി വിലയുള്ള വാച്ച് കൈക്കലാക്കുകയായിരുന്നു. റിച്ചാർഡ് മിൽ വാച്ചാണ് യുവാവിന്റെ കൈയിൽനിന്ന് മോഷ്ടിക്കപ്പെട്ടത്.

രത്നങ്ങൾ പതിപ്പിച്ച അപൂർവമായ വാച്ചായിരുന്നു ഇത്.വിലപിടിപ്പുള്ള വാച്ചുകൾ മോഷ്ടിക്കുന്ന സംഘം പാരീസിൽ വ്യാപകമാണെന്നും ഈ വർഷം മാത്രം ഇത്തരം 71 വാച്ച് മോഷണങ്ങൾ നടന്നിട്ടുണ്ടെന്നും പാരീസ് പത്രം റിപ്പോർട്ട് ചെയ്തു. കോടികൾ വിലയുള്ള റിച്ചാർഡ് മിൽ വാച്ചുകൾ മാത്രം നാലെണ്ണമാണ് മോഷ്ടിക്കപ്പെട്ടത്. മോഷ്ടാവിന്റേത് എന്ന് കരുതുന്ന ഫോൺ സംഭവ സ്ഥലത്ത് നിന്ന് കിട്ടിയിട്ടുണ്ട്. ഇത് പ്രതിയ കണ്ടെത്താൻ സഹായിക്കും എന്ന് തന്നെയാണ് പൊലീസ് കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP