Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

കേന്ദ്രത്തിന്റെ അനുമതി ഇല്ലെങ്കിലും കെജ്രിവാൾ ഡെന്മാർക്കിലെ ഉച്ചകോടിയിൽ പങ്കെടുക്കും; യോഗത്തിൽ വിശദീകരിക്കുക ഡൽഹി നഗരത്തിലെ മലിനീകരണം 25 ശതമാനം കുറച്ചത് എങ്ങനെ എന്ന്; ഡൽഹി മുഖ്യമന്ത്രി പങ്കെടുക്കുന്നത് വീഡിയോ കോൺഫറൻസിങ്ങിലൂടെ

കേന്ദ്രത്തിന്റെ അനുമതി ഇല്ലെങ്കിലും കെജ്രിവാൾ ഡെന്മാർക്കിലെ ഉച്ചകോടിയിൽ പങ്കെടുക്കും; യോഗത്തിൽ വിശദീകരിക്കുക ഡൽഹി നഗരത്തിലെ മലിനീകരണം 25 ശതമാനം കുറച്ചത് എങ്ങനെ എന്ന്; ഡൽഹി മുഖ്യമന്ത്രി പങ്കെടുക്കുന്നത് വീഡിയോ കോൺഫറൻസിങ്ങിലൂടെ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: കേന്ദ്ര സർക്കാർ അനുമദി നിഷേധിച്ചതോടെ മുടങ്ങിയ വിദേശയാത്രയ്ക്ക് ബദൽ മാർഗം കണ്ടെത്തി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.ഡെന്മാർക്കിലെ കോപ്പൻഹേഗനിൽ നടക്കുന്ന കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഉച്ചകോടിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വീഡിയോ കോൺഫറൻസിങ് സംവിധാനത്തിലൂടെ ആണ് പങ്കെടുക്കുന്നത്. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നില്ല. ഇതോടെയാണ് വീഡിയോ കോൺഫറൻസിങ് വഴി പങ്കെടുക്കാൻ തീരുമാനിച്ചത്.

അന്തരീക്ഷ മലിനികരണം കുറയ്ക്കുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ചാവും അദ്ദേഹം ഉച്ചകോടിയിൽ സംസാരിക്കുക. ലോകത്തെ ഏഴ് പ്രമുഖ നഗരങ്ങളിലെ മേയർമാർക്കൊപ്പം അദ്ദേഹം സംയുക്ത വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്യും. പാരിസ്, കോപ്പൻഹേഗൻ, ലോസ് ആഞ്ജലിസ്, ബാഴ്സലോണ, പോർട്ലാൻഡ്, ലിമ നഗരങ്ങളുടെ മേയർമാർക്ക് ഒപ്പമാവും കെജ്രിവാൾ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുക.കഴിഞ്ഞ അഞ്ചു വർഷംകൊണ്ട് തലസ്ഥാന നഗരത്തിലെ അന്തരീക്ഷ മലിനീകരണം 25 ശതമാനം കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞതിനെപ്പറ്റി കെജ്രിവാൾ ഉച്ചകോടിയിൽ വിശദീകരിക്കും. ഒറ്റയക്ക - ഇരട്ടയക്ക നമ്പർ വാഹന നിയന്ത്രണത്തെപ്പറ്റിയും പരാമർശിക്കും. മേയർമാർ പങ്കെടുക്കേണ്ട ഉച്ചകോടി ആയതിനാലാണ് അരവിന്ദ് കെജ്രിവാളിന് അനുമതി നൽകാതിരുന്നതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP