Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രമേഹവും ബിപിയും പമ്പ കടക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് പരസ്യം; ഡിബി ടോൺ ആയുർവേദ മരുന്ന് കമ്പനിക്ക് പിഴശിക്ഷ; കമ്പനിക്കും ഉടമയ്ക്കും 9000 രൂപ പിഴ വിധിച്ച് കോടതി

പ്രമേഹവും ബിപിയും പമ്പ കടക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് പരസ്യം; ഡിബി ടോൺ ആയുർവേദ മരുന്ന് കമ്പനിക്ക് പിഴശിക്ഷ; കമ്പനിക്കും ഉടമയ്ക്കും 9000 രൂപ പിഴ  വിധിച്ച് കോടതി

അഡ്വ.പി.നാഗ് രാജ്

തിരുവനന്തപുരം: ഡയബറ്റീസിൽ നിന്നും ബ്ലഡ് പ്രഷർ, ബ്ലഡ് ഗ്ലൂക്കോസ്, ബ്ലഡ് ലിപ്പിഡ്‌സ് എന്നിവയിൽ നിന്നും മുക്തി നേടാമെന്ന് തെറ്റിദ്ധരിപ്പിച്ചും വ്യാജ അവകാശമുന്നയിച്ചും പരസ്യം ചെയ്ത കേസിൽ ഡി ബി ടോൺ എന്ന ആയുർവ്വേദ ഔഷധ നിർമ്മാണ കമ്പനിക്ക് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി പിഴശിക്ഷ വിധിച്ചു. കമ്പനിക്കും ഉടമക്കും ആണ് ഒമ്പതിനായിരം രൂപ കോടതി പിഴ ചുമത്തിയത്.

2017 ഡിസംബർ 28 പകൽ 11 മണിക്ക് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം അസിസ്റ്റന്റ് ഡ്രഗ്‌സ് കൺട്രോളർ ഓഫീസിലെ ഡ്രഗ്‌സ് ഇൻസ്‌പെക്ടർ പി. വിനോദ് തിരുവനന്തപുരം കോർപ്പറേഷൻ ജനനി ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ഔഷധ മൊത്ത വിതരണ സ്ഥാപനം റെയ്ഡ് ചെയ്ത് ഡിബി ടോൺ ഉൽപന്നങ്ങളും ലീഫ് ലെറ്റും പേപ്പർ കാർട്ടൺ പെട്ടികൾ സഹിതം പിടിച്ചെടുത്ത് ചാർജ് ചെയ്ത കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.

കാർട്ടൺ പെട്ടികളിലെ പരസ്യം ഇപ്രകാരമായിരുന്നു - ' പ്രമേഹത്തിനും അനുബന്ധ രോഗങ്ങൾക്കും' എന്ന തലക്കെട്ടിൽ' 60 വർഷമായി പ്രകൃതിദത്തമായ രീതിയിൽ പ്രമേഹ രോഗത്തെ ഫലപ്രദമായി നിയന്ത്രിക്കുന്ന ഒരു ഉത്തമ ഔഷധമാണ് ഡി. ബി. ടോൺ. ഇതോടൊപ്പം ബ്ലഡ് ഗ്ലൂക്കോസ് , ബ്ലഡ് ലിപ്പിഡ്‌സ് , ബ്ലഡ് പ്രഷർ എന്നിവ സാധാരണ നിലയിൽ നിലനിർത്തുകയും ചെയ്യുന്നു. ഡി. ബി. ടോൺ പതിവായി ഉപയോഗിക്കുന്നതിലൂടെ താഴെപ്പറയുന്ന പ്രമേഹ സംബന്ധ രോഗങ്ങളിൽ നിന്നും മുക്തി നേടുന്നു. ഇട വിട്ടുള്ള മൂത്രമൊഴിക്കൽ, ശരീര ക്ഷീണം ,പേശീ ക്ഷയം , കാഴ്ച പ്രശ്‌നങ്ങൾ , സ്‌കിൻ ഡിസോർ, രക്തക്കുഴലുകളുടെ തകരാർ , കൈകാലുകൾക്ക് നീര് , നോസിയ ''. പരസ്യം അവസാനിക്കുന്നത് ഇപ്രകാരമാണ്.

കാർട്ടൺ ബോക്‌സിനുള്ളിലെ ലീഫ് ലെറ്റിൽ ഡി ബി ടോൺ , 1947 മുതൽ പ്രശസ്ത ആയുർവ്വേദ ആചാര്യൻ സുഗതൻ വൈദ്യർ വികസിപ്പിച്ചെടുത്ത ആയുർവ്വേദ ചികിത്സാ ഉൽപന്നമാണെന്നും അദ്ദേഹത്തിന് തലമുറകളായി പിതാമഹന്മാരിൽ നിന്നും കൈമാറിക്കിട്ടിയ അറിവാണെന്നും പരസ്യം ചെയ്തിരുന്നു. 1954 ൽ നിലവിൽ വന്ന ഡ്രഗ്‌സ് ആൻഡ് മാജിക്കൽ റെമഡീസ് ( ഒബ്ജക്ഷബബിൾ അഡ്വർട്ടൈസ്‌മെന്റ് ) നിയമത്തിലെ വകുപ്പ് 10 പ്രകാരമാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി മജിസ്‌ട്രേട്ട് വിവിജാ രവീന്ദ്രൻ ശിക്ഷ വിധിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP