Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടൂവീലർ മാറ്റിവച്ചപ്പോൾ സ്റ്റാൻഡ് ഉരഞ്ഞെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരന്റെ കരണത്തടിച്ച സംഭവം: യുവതി അറസ്റ്റിൽ; ആര്യ ബാലന്റെ അറസ്റ്റ് ആലുവ പൊലീസ് മുമ്പാകെ കീഴടങ്ങിയതോടെ; യുവതിക്കെതിരെ കേസെടുത്തത് സിസി ടിവി ദൃശ്യങ്ങൾ വൈറലായതോടെ

ടൂവീലർ മാറ്റിവച്ചപ്പോൾ സ്റ്റാൻഡ് ഉരഞ്ഞെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരന്റെ കരണത്തടിച്ച സംഭവം: യുവതി അറസ്റ്റിൽ; ആര്യ ബാലന്റെ അറസ്റ്റ് ആലുവ പൊലീസ് മുമ്പാകെ കീഴടങ്ങിയതോടെ; യുവതിക്കെതിരെ കേസെടുത്തത് സിസി ടിവി ദൃശ്യങ്ങൾ വൈറലായതോടെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പേരിൽ തല്ലിയ യുവതിയെ അറസ്റ്റ് ചെയ്തു. കളമശേരി കുസാറ്റ് അനന്യ കോളജ് ഹോസ്റ്റലിലെ മേട്രൻ ആയ കോഴിക്കോട് കൊയിലാണ്ടി നടുവന്നൂർ കാവിൽദേശത്ത് താറോൽമിത്തൽ ആര്യ ബാലൻ (26) ആണ് അറസ്റ്റിലായത്. ആലുവ പൊലീസ് മുമ്പാകെ ആര്യ കീഴടങ്ങുകയായിരുന്നു.

ഒക്ടോബർ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. മാധ്യമങ്ങളിൽ വാർത്തയാകുകയും മർദന രംഗം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്‌തെങ്കിലും പൊലീസ് നടപടിയെടുക്കാൻ ആദ്യം തയാറായില്ല. സഹകരണ മേഖലയിലെ സംഘടനയുടെ നേതാവാണ് ആര്യയുടെ പിതാവ്. പ്രതിഷേധം കനത്തതോടെ സ്റ്റേഷനിൽ ഹാജരാകാൻ യുവതിയോടു പറഞ്ഞെങ്കിലും എത്തിയില്ല. ഹോസ്റ്റലിലെത്തി പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ചപ്പോഴാണ് അഭിഭാഷകനൊപ്പം ഇവർ ഹാജരായത്.

വീലർ മാറ്റിവച്ചപ്പോൾ സ്റ്റാൻഡ് ഉരഞ്ഞെന്ന് ആരോപിച്ചാണ് യുവതി സെക്യൂരിറ്റി ജീവനക്കാരന്റെ കരണത്തടിച്ചത്. സ്‌കൂട്ടറിലെത്തിയ യുവതി കരണത്തടിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പരാതി നൽകിയത് മാവേലിക്കര കുമ്പപുഴ സ്വദേശി (24) റിങ്കുവാണ്. കളമശ്ശേരി സ്വദേശിയായ ആര്യയ്ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. യുവതി റിങ്കുവിന്റെ കരണത്തടിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളാണ് വൈറലായത്.

ആലുവ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ഏജൻസിയുടെ ജീവനക്കാരനാണ് റിങ്കു. കളമശ്ശേരി സ്വദേശി ആര്യ. ഇ എന്ന യുവതിക്കെതിരെ പൊലീസ് കേസെടുത്തു.യുവാവിനെ അസഭ്യം പറഞ്ഞതിനും മർദിച്ചതിനുമാണ് യുവതിക്കെതിരെ കേസ് എടുത്തത്.ഇവരെത്തിയ സ്‌കൂട്ടർ കാർ നോ പാർക്കിങ്ങിൽ നിന്ന് മാറ്റി വക്കാൻ സെക്യൂരിറ്റി ജീവനക്കാരൻ ആവശ്യപ്പെട്ടിരുന്നു. ഇത് സാധിക്കില്ലെന്ന് പറഞ്ഞ് അകത്തേക്ക് പോയ യുവതി തിരിച്ചെത്തിയപ്പോൾ സ്‌കൂട്ടർ ജീവനക്കാരൻ മാറ്റിവച്ചിരുന്നു.

പാർക്കിങ്ങിൽ നിന്ന് തിരിച്ചെടുത്തുകൊടുത്ത വാഹനത്തിന്റെ സ്റ്റാൻഡ് ഉരഞ്ഞെന്ന് പറഞ്ഞ് ***മകനെയെന്ന് വിളിച്ച് തന്റെ മുഖത്തടിക്കുകയായിരുന്നുവെന്നാണ് റിങ്കു പരാതിയിൽ സൂചിപ്പിച്ചിട്ടുള്ളത്.ഇടപ്പള്ളി ബ്രൈറ്റ് സെക്യൂരിറ്റി സ്ഥാപനത്തിന്റെ കീഴിൽ രണ്ടര മാസത്തോള്ളായി ആശുപത്രിയിൽ റിങ്കു സെക്യൂരിറ്റിയായി ജോലി ചെയ്തുവരികയാണ്. ആശുപത്രി അധികൃതരുടെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്.യുവതി പരാതി പറഞ്ഞെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും യുവാവിനെതിരെ കേസെടുത്തിട്ടില്ല.യുവതി കള്ളാശ്ശേരിയിലെ വനിതാ ഹോസ്റ്റലിലെ മെട്രൺ ആണെന്നാണ് വിവരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP