Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോടിയേരി ബാലകൃഷ്ണൻ പൊതു ഖജനാവ് മുടക്കി പൈലറ്റ് വാഹനം ഉപയോഗിക്കുന്നതിനെതിരെ ബഹളം വയ്ക്കുന്നവർ അറിയുക; ബിജെപി വർക്കിങ് പ്രസിഡന്റിനെ കാക്കുന്നത് വിവിഐപികൾക്കുള്ള സെഡ് പ്ലസ് കാറ്റഗറി സുരക്ഷ; ചുറ്റിനും ആറു കമാണ്ടോകളും 35 സിആർപിഎഫ് ഭടന്മാരുമായി ജെപി നദ്ദയ്ക്ക് പഴുതടച്ച് സുരക്ഷയൊരുക്കി കേന്ദ്ര സർക്കാർ

കോടിയേരി ബാലകൃഷ്ണൻ പൊതു ഖജനാവ് മുടക്കി പൈലറ്റ് വാഹനം ഉപയോഗിക്കുന്നതിനെതിരെ ബഹളം വയ്ക്കുന്നവർ അറിയുക; ബിജെപി വർക്കിങ് പ്രസിഡന്റിനെ കാക്കുന്നത് വിവിഐപികൾക്കുള്ള സെഡ് പ്ലസ് കാറ്റഗറി സുരക്ഷ; ചുറ്റിനും ആറു കമാണ്ടോകളും 35 സിആർപിഎഫ് ഭടന്മാരുമായി ജെപി നദ്ദയ്ക്ക് പഴുതടച്ച് സുരക്ഷയൊരുക്കി കേന്ദ്ര സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറിയാണ് കോടിയേരി ബാലകൃഷ്ണൻ. അധികാരത്തിൽ ഇരിക്കുന്ന പാർട്ടിയുടെ സെക്രട്ടറി. കോടിയേരിയുടെ പൈലറ്റ് വാഹനം അപകടം ഉണ്ടാക്കിയപ്പോൾ ചർച്ച പോയത് ഖജനാവിലേക്കാണ്. പൊതു പണം എടുത്ത് കോടിയേരിക്ക് സുരക്ഷ ഒരുക്കേണ്ടതുണ്ടോ എന്നതായിരുന്നു ഉയർന്ന ചോദ്യം. ഇത് ചർച്ചയാക്കിയവർക്കുള്ള മറുപടിയാണ് വിവിഐപിക്കാർക്കുള്ള സെഡ് പ്ലസ് കാറ്റഗറി സുരക്ഷയിൽ ബിജെപിയുടെ വർക്കിങ് പ്രസിഡന്റ് ജെപി നദ്ദ എത്തിയെന്ന റിപ്പോർട്ട്.

സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ് ജെ.പി നദ്ദയ്ക്ക് സിആർപിഎഫ് കമാൻഡോകളുടെ സെഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തുന്നത്. രണ്ടാഴ്ച മുമ്പാണ് പഴുതടച്ച സുരക്ഷ ഏർപ്പെടുത്തിയതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. മുൻ പ്രധാനമന്ത്രി മന്മോഹൻ സിങിന് സെഡ് പ്ലസ് ക്യാറ്റഗറി സുരക്ഷ നൽകിയതിന് പിന്നാലെയാണ് ബിജെപി വർക്കിങ് പ്രസിഡന്റിനും സുരക്ഷ നൽകാൻ സർക്കാർ തീരുമാനിച്ചത്. 35 സിആർപിഎഫ് കമാൻഡോകളെയാണ് ജെ.പി നഡ്ഡയുടെ സുരക്ഷ ചുമതലയ്ക്കായി നിയോഗിച്ചിരിക്കുന്നത്. പല ഷിഫ്റ്റുകളിലാവും ഇവർ ജോലി ചെയ്യുക.

ഒരേ സമയം ആറ് കമാൻഡോകളാണ് നഡ്ഡയ്ക്ക് ചുറ്റും ഉണ്ടാവുക. നഡ്ഡയുടെ വീട്ടിലും യാത്രകളിലും കമാൻഡോകൾ അനുഗമിക്കും. ഇതിന് പുറമെ ഒരു എസ്‌കോർട്ട് കാറും രണ്ട് പി.എസ്.ഒ ഉദ്യോഗസ്ഥരും നഡ്ഡയ്ക്ക് അനുവദിക്കും. 52 പേർക്കാണ് നിലവിൽ സിആർപിഎഫ് സുരക്ഷ നൽകുന്നത്. ഇതിൽ 20 പേർക്ക് പ്രത്യക സുരക്ഷയാണ് നൽകുന്നത്. സുബ്രഹ്മണ്യൻ സ്വാമി, കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ, ബാബാ രാംദേവ് എന്നിവരാണ് ഈ പട്ടികയിലുള്ളത്. ഇവരെല്ലാം ബിജെപിയുമായി അടുപ്പമുള്ളവരാണ്. അതായത ഭരണത്തിൽ ഇരിക്കുന്നവർ അവർക്ക് വേണ്ടപ്പെട്ടവർക്ക് ഇത്തരത്തിൽ സുരക്ഷ നൽകുന്നത് സാദാ കാര്യങ്ങളാണ്. കോടിയേരിയുടെ പൈലറ്റ് വാഹനത്തിന് പിന്നിലും ഇത് തന്നെയാണ് ഉള്ളത്. കേരളം ഭരിക്കുന്ന സർക്കാർ അതിന്റെ സെക്രട്ടറിക്ക് സുരക്ഷ നൽകുന്നു.

മുൻ പ്രധാനമന്ത്രി ഡോ.മന്മോഹൻ സിങിനുള്ള പ്രത്യേക സംരക്ഷണ സംഘത്തിന്റെ (എസ്‌പി.ജി) സുരക്ഷ നേരത്തെ പിൻവലിച്ചിരുന്നു. അതിന് ശേഷമാണ് മന്മോഹൻ സിങിനുള്ള സെഡ് പ്ലസ് സുരക്ഷ തുടരാൻ തീരുമാനിച്ചത്. രഹസ്യാന്വേഷണ വിഭാഗങ്ങളുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർക്ക് നിലവിൽ രാജ്യത്ത് എസ്‌പി.ജി.സുരക്ഷ നൽകുന്നുണ്ട്.

മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവ ഗൗഡയുടെ എസ്‌പിജി സുരക്ഷയും നേരത്തെ പിൻവലിച്ചിരുന്നു. ഭീഷണികളുടെ അടിസ്ഥാനത്തിലാണ് മുൻപ്രധാനമന്ത്രിമാർക്കും അവരുടെ കുടുംബങ്ങൾക്കും എസ്‌പിജി സുരക്ഷ നൽകുന്നത്. മന്മോഹൻസിങിന്റെ മക്കളും വാജ്പേയിയുടെ വളർത്തുമകളും തങ്ങൾക്കുണ്ടായിരുന്ന എസ്‌പിജി സുരക്ഷ നേരത്തെ വേണ്ടെന്ന് വെച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP