Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിപിഎം ജില്ലാ സെക്രട്ടറിയുടെ ഡ്രൈവർ അടിച്ചെടുത്തു നാടുവിട്ടത് മൂന്നുകുട്ടികളുടെ മാതാവായ അയൽവാസിയെ; ഡ്രൈവറെ കാണാനില്ലെന്ന് കാട്ടി ഡി വൈ എഫ് ഐ നേതാവിന്റെ പരാതി; ഭർത്താവ് കൊലക്കേസിൽ അകത്തായപ്പോൾ യുവതിയുമായി അടുപ്പം തുടങ്ങി; പൊലീസ് തേടുന്ന കമിതാക്കൾ തമിഴ്‌നാട്ടിലുണ്ടെന്ന് സൂചന: പത്തനംതിട്ടയിൽ സിപിഎം വീണ്ടും വെട്ടിലാകുമ്പോൾ

സിപിഎം ജില്ലാ സെക്രട്ടറിയുടെ ഡ്രൈവർ അടിച്ചെടുത്തു നാടുവിട്ടത് മൂന്നുകുട്ടികളുടെ മാതാവായ അയൽവാസിയെ; ഡ്രൈവറെ കാണാനില്ലെന്ന് കാട്ടി ഡി വൈ എഫ് ഐ നേതാവിന്റെ പരാതി; ഭർത്താവ് കൊലക്കേസിൽ അകത്തായപ്പോൾ യുവതിയുമായി അടുപ്പം തുടങ്ങി; പൊലീസ് തേടുന്ന കമിതാക്കൾ തമിഴ്‌നാട്ടിലുണ്ടെന്ന് സൂചന: പത്തനംതിട്ടയിൽ സിപിഎം വീണ്ടും വെട്ടിലാകുമ്പോൾ

ശ്രീലാൽ വാസുദേവൻ

അടൂർ: സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ ഡ്രൈവർ അയൽവാസിയും മൂന്നു കുട്ടികളുടെ മാതാവുമായ യുവതിക്കൊപ്പം ഒളിച്ചോടി. ബന്ധുക്കൾ പരാതിക്കില്ല എന്ന് അറിയിച്ചതോടെ ജില്ലാ സെക്രട്ടറിയുടെ ഡ്രൈവറെ കാണാനില്ലെന്ന് ഡിവൈഎഫ്ഐ നേതാവു കൂടിയായ പഞ്ചായത്തംഗം പൊലീസിൽ പരാതി നൽകി. പാർട്ടിയുടെ നിർദ്ദേശപ്രകാരമാണ് മാന്മിസിങ്ങിന് പരാതിയെന്നും പറയുന്നു.

പഴകുളം പന്ത്രാംകുഴിയിൽ അബ്ദുൾ റഹ്മാൻ (30) ആണ് അയൽവാസിയായ മുപ്പത്തിമൂന്നുകാരിക്കൊപ്പം നാടുവിട്ടത്. എട്ടിന് പുലർച്ചെ ആറു മണിയോടെയാണ് ഇരുവരേയും കാണാതായത്. സിപിഎമ്മിന്റെ മഹിളാ സംഘടനയുടെ ഭാരവാഹി കൂടിയാണ് യുവതി. പഴകുളത്ത് മാസങ്ങൾക്ക് മുമ്പ് നടന്ന കൊലപാതക കേസിൽ പ്രതിയാണ് യുവതിയുടെ ഭർത്താവ്. കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നതിനാൽ ഇയാൾക്ക് സ്വദേശത്ത് എത്തുന്നതിന് കോടതി വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.

യുവതിയുമായി ഒളിച്ചോടിയ അബ്ദുൾ റഹ്മാന് ഭാര്യയും രണ്ട് മക്കളുമുണ്ട്. യുവതിയുമായി ഇയാൾ ഏറെ നാളായി അടുപ്പത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. ജില്ലാ കമ്മിറ്റിയുടെ വാഹനത്തിന്റെ ഡ്രൈവർ എന്നതിലുപരി ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവിന്റെ വിശ്വസ്തൻ കൂടിയാണ് അബ്ദുൾ റഹ്മാൻ. ജില്ലാ സെക്രട്ടറിയെ വീട്ടിലെത്തിച്ച ശേഷം ഇയാൾ വാഹനവുമായി പഴകുളത്തെ വസതിയിലേക്ക് മടങ്ങുകയാണ് പതിവ്. യുവതിയെ കാണാതായതു സംബന്ധിച്ച് ഭർതൃപിതാവ് ഷാഹുൽ ഹമീദിന്റെ പരാതിയിൽ അടൂർ പൊലീസ് കേസെടുത്തു.

അബ്ദുൾ റഹ്മാനെ കാണാതായെങ്കിലും ബന്ധുക്കൾ ഇതു സംബന്ധിച്ച് പരാതി നല്കാൻ തയ്യാറായില്ല. പാർട്ടി പ്രവർത്തകനായ ഇയാളെ കാണാനില്ലെന്ന പരാതി പാർട്ടി നിർദ്ദേശപ്രകാരം ഗ്രാമപഞ്ചായത്തംഗം പൊലീസിന് നല്കുകുകയായിരുന്നു. സമീപവാർഡിലെ ഗ്രാമ പഞ്ചായത്തംഗവും ഡിവൈഎഫ്ഐ നേതാവുമായ അഖിൽ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.

കോന്നി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയത്താണ് പെണ്ണുകേസ് പാർട്ടിക്ക് തലവേദനയായിരിക്കുന്നത്. എതിർപക്ഷം ഇത് ഉയർത്തിക്കാട്ടുന്നില്ലെങ്കിലും സോഷ്യൽ മീഡിയയിൽ ന്യായീകരിച്ച് മടുക്കുകയാണ് സൈബർ സഖാക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP