Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉത്തരേന്ത്യയിൽ വ്യാപകമായി ദലിതരെ കൊല്ലുന്നുവെന്ന് വ്യാജപ്രചാരണം നടത്തുന്നു; കാട്ടാള കണ്ണീർ ഒഴുക്കുന്നവർക്ക് എന്തേ ഷുഹൈബിനെ കൊലപ്പെടുത്തിയപ്പോൾ ഈ തിളപ്പ് ഇല്ലാത്തത്? ഷുഹൈബ് ദളിതനല്ലാത്തതുകൊണ്ടാണോ? പശുവിന്റെ പേരിൽ കൊല ചെയ്യപ്പെടുന്നു എന്നു പറയുന്നത് അസംബന്ധം; പെണ്ണു കേസിലാണ് കൊലകൾ നടക്കുന്നത്; പ്രധാനമന്ത്രിക്ക് കത്തെഴുതിയവർക്കെതിരെ കേസെടുത്തതിന് ഇവിടെ കുറച്ച് പേർക്ക് ചൊറിച്ചിൽ; വിവാദം നിറച്ച ഡയലോഗുകളുമായി സുരേഷ് ഗോപിയുടെ ഉപതിരഞ്ഞെടുപ്പ് പ്രചരണം

ഉത്തരേന്ത്യയിൽ വ്യാപകമായി ദലിതരെ കൊല്ലുന്നുവെന്ന് വ്യാജപ്രചാരണം നടത്തുന്നു; കാട്ടാള കണ്ണീർ ഒഴുക്കുന്നവർക്ക് എന്തേ ഷുഹൈബിനെ കൊലപ്പെടുത്തിയപ്പോൾ ഈ തിളപ്പ് ഇല്ലാത്തത്? ഷുഹൈബ് ദളിതനല്ലാത്തതുകൊണ്ടാണോ? പശുവിന്റെ പേരിൽ കൊല ചെയ്യപ്പെടുന്നു എന്നു പറയുന്നത് അസംബന്ധം; പെണ്ണു കേസിലാണ് കൊലകൾ നടക്കുന്നത്; പ്രധാനമന്ത്രിക്ക് കത്തെഴുതിയവർക്കെതിരെ കേസെടുത്തതിന് ഇവിടെ കുറച്ച് പേർക്ക് ചൊറിച്ചിൽ; വിവാദം നിറച്ച ഡയലോഗുകളുമായി സുരേഷ് ഗോപിയുടെ ഉപതിരഞ്ഞെടുപ്പ് പ്രചരണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് പ്രചരണം മുറുകവേ ബിജെപിയുടെ താരപ്രചാരകനായി സുരേഷ് ഗോപിയും രംഗത്തെത്തി. സിനിമാ സ്റ്റൈലിൽ വിവാദം നിറച്ച ഡയലോഗുകളുമായാണ് സുരേഷ് ഗോപി പ്രചരണ രംഗത്ത് മുന്നേറുന്നത്. മോദിക്ക് കത്തെഴുതിയതിന്റെ പേരിൽ സാംസ്കാരിക നായകന്മാർക്കെതിരെ കേസെടുത്തതിനെ ന്യായീകരിച്ച് സുരേഷ് ഗോപി രംഗത്തുവന്നു. ബിഹാറിൽ ചിലർക്കെതിരെ കേസെടുത്തതിൽ കേരളത്തിലുള്ളവർക്ക് കാരണമില്ലാത്ത പ്രശ്‌നങ്ങളാണ് ഉള്ളത്. ഉത്തരേന്ത്യയിൽ വ്യാപകമായി ദലിതരെ കൊല്ലുന്നുവെന്ന് വ്യാജപ്രാചാരണം നടത്തുകയാണ്. സത്യത്തിൽ പശുവിന്റെ പേരിൽ കൊല ചെയ്യപ്പെടുന്നുവെന്ന് പറയുന്നത് അസംബന്ധമാണ്. കൊലകളെല്ലാം നടക്കുന്നത് പെണ്ണുകേസിലാണെന്നും സുരേഷ് ഗോപി വട്ടിയൂർക്കാവിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പറഞ്ഞു.

'പ്രധാനമന്ത്രിക്ക് കത്തെഴുതിയവർക്കെതിരെ ബിഹാറിൽ കേസെടുത്തതിന് ഇവിടെ കുറേ പേർക്ക് ചൊറിച്ചിൽ' എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. ഉത്തരേന്ത്യയിൽ ദളിതരെ കൊല്ലുന്നെന്ന് പറഞ്ഞ് ഇവിടെ ചിലർ കാട്ടാളക്കണ്ണീരൊഴുക്കുന്നുവെന്നും ഷുഹൈബിനെ കൊലപ്പെടുത്തിയപ്പോൾ എന്തേ ഈ തിളപ്പ് ഇല്ലാത്തതെന്നും സുരേഷ് ഗോപി ചോദിച്ചു. ഷുഹൈബ് ദളിതനല്ലാത്തതുകൊണ്ടാണോ ഇതെന്നും താൻ ജാതി പറയുകയല്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

യുഡിഎഫ് അധികാരത്തിൽ വന്നാൽ ശബരിമലയിൽ നിയമനിർമ്മാണം നടത്തുമെന്ന് രമേശ് ചെന്നിത്തലയുടെ വാഗ്ദാനത്തിനും സുരേഷ് ഗോപി മറുപടി പറഞ്ഞു. ശബരിമലയിൽ നിയമനിർമ്മാണം കൊണ്ടുവരുമെന്ന് പറഞ്ഞ് ആരെങ്കിലും വഹിക്കാൻ ഇറങ്ങുന്നുണ്ടെങ്കിൽ അത് കൈ നനയാതെ മീൻ പിടിക്കുന്ന വർഗങ്ങളാണെന്നായിരുന്നു താരത്തിന്റെ മറുപടി. ശബരിമലയിൽ യോഗ്യമായ തീരുമാനം വരിക കേന്ദ്ര സർക്കാരിൽ നിന്നാണെന്നും പ്രധാനമന്ത്രി അതിന് മുൻകൈ എടുക്കുമെന്നും, അതിന് സമയം എടുക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. എൻഎസ്എസിന്റെ വിയോജിപ്പ് മാറിക്കോളുമെന്നും ശരിദൂര നിലപാടിനെ സംബന്ധിച്ച് തനിക്ക് ഒന്നും പറയാൻ ഇല്ലെന്നും സുരേഷ് ഗോപി പറയുന്നു.

അതേസമയം കഴിഞ്ഞ ദിവസം എറണാകുളത്തെ എൻഡിഎ സ്ഥാനാർത്ഥി സി ജി രാജഗോപാലിന്റെ പ്രചരണത്തിനായി സുരേഷ് ഗോപി പോയതും മാസ് ഡയലോഗുകളുമായാണ്. താരം വോട്ടു ചോദിക്കാൻ എത്തിയപ്പോൾ ചേരാനെല്ലൂരിലെ പ്രചാരണത്തിൽ പൂക്കളും വിളക്കും താലവുമായാണ് താരത്തെ സ്വീകരിച്ചത്. എളമക്കര വായനശാലാ സ്റ്റോപ്പിൽ എത്തിയ സുരേഷ് ഗോപി കുടുംബ യോഗത്തിൽ പങ്കെടുത്തു. ചേരാനെല്ലൂർ വിഷ്ണുപുരത്തു നിന്നാരംഭിച്ച റോഡ് ഷോ നാടും നഗരവും ഇളക്കി മറിച്ചാണ് ആയിരക്കണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ചിറ്റൂർ, വടുതല, പച്ചാളം, അയ്യപ്പൻകാവ് വഴി കച്ചേരിപ്പടിയിൽ സമാപിച്ചത്.

സുരേഷ് ഗോപി എംപിയോടു ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഓർമയിലൊരു കുസൃതിച്ചോദ്യം. നികത്തിൽ കോളനി സന്ദർശനത്തിനുശേഷം തിരികെ ഇറങ്ങുമ്പോൾ മുന്നിൽ വന്നു പെട്ട സ്‌കൂൾ വിദ്യാർത്ഥിയുടേതായിരുന്നു ചോദ്യം. എറണാകുളം അങ്ങെടുക്കുവോ? ഉടൻ വന്നു താരത്തിന്റെ മറുപടി: 'എറണാകുളം മാത്രമല്ല, കേരളം മുഴുവൻ ഞങ്ങൾ ഇങ്ങെടുക്കുവാ' എന്നതായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP