Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

100 മീറ്ററിൽ സ്വന്തം ദേശീയ റെക്കോഡ് തിരുത്തി ദ്യുതി ചന്ദ്; സമയപരിധി തീരും മുമ്പേ ഒളിമ്പിക്‌സ് യോഗ്യത നേടാൻ കുതിച്ച് താരം

100 മീറ്ററിൽ സ്വന്തം ദേശീയ റെക്കോഡ് തിരുത്തി ദ്യുതി ചന്ദ്; സമയപരിധി തീരും മുമ്പേ ഒളിമ്പിക്‌സ് യോഗ്യത നേടാൻ കുതിച്ച് താരം

മറുനാടൻ ഡെസ്‌ക്‌

റാഞ്ചി: 100 മീറ്ററിൽ സ്വന്തം ദേശീയ റെക്കോഡ് തിരുത്തി ദ്യുതി ചന്ദ്. ദേശീയ റിക്കാർഡും മീറ്റ് റിക്കാർഡും തിരുത്തിയാണ് 59-ാമത് ദേശീയ ഓപ്പൺ അത്‌ലറ്റിക്‌സിൽ ദ്യുതി 11.25 സെക്കൻഡിൽ സ്വർണത്തിലെത്തിയത്.

സരസ്വതി സാഹ 2002-ൽ കുറിച്ച 11.43 സെക്കൻഡ് ആയിരുന്നു ഇതുവരെയുണ്ടായിരുന്ന മീറ്റ് റിക്കാർഡ്. ദോഹ ലോക ചാന്പ്യൻഷിപ്പിൽ കുറിച്ച 11.26 സെക്കൻഡ് എന്ന സ്വന്തം ദേശീയ റിക്കാർഡാണ് ദ്യുതി മെച്ചപ്പെടുത്തിയത്. സെമി 11.22 സെക്കൻഡിലാണ് ദ്യുതി പൂർത്തിയാക്കിയത്. തമിഴ്‌നാടിന്റെ അർച്ചന ശുശീന്ദ്രനാണ് (11.54 സെക്കൻഡ്) വെള്ളി. ഇതോടെ 2020 ടോക്കിയോ ഒളിമ്പിക്‌സ് യോഗ്യതയിലേക്ക് ദ്യുതി ഒരു പടികൂടി അടുത്തു. 11.15 സെക്കൻഡാണ് നൂറു മീറ്ററിൽ യോഗ്യതാ മാർക്ക്. അടുത്ത വർഷം മേയാണു യോഗ്യത നേടേണ്ട സമയപരിധി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP