Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിരലിൽ മുറിവില്ലെന്ന് ഉറപ്പാക്കി നഖം കൊണ്ട് നുള്ളിയെടുത്ത് സയനൈഡ് ഭക്ഷണത്തിൽ കലർത്തും; എന്നെ നേരത്തേ അറസ്റ്റു ചെയ്യാമായിരുന്നില്ലേ സർ... അങ്ങനെയെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു; പിടിക്കപ്പെടില്ലെന്നാണ് കരുതിയത്; കൊല്ലാനുള്ള പ്രവണത ഒരു ബാധ പോലെ പിന്തുടർന്നു; ആരോടെങ്കിലും വെറുപ്പു തോന്നിയാൽ കൊല്ലാനുള്ള ദേഷ്യമുണ്ടാകും; കാത്തിരുന്ന് അത് സാധിക്കും: കൂടത്തായിയിലെ ജോളിയുടെ തുറന്നു പറച്ചിലുകൾ ഞെട്ടിച്ചത് അന്വേഷണ സംഘത്തെ

വിരലിൽ മുറിവില്ലെന്ന് ഉറപ്പാക്കി നഖം കൊണ്ട് നുള്ളിയെടുത്ത് സയനൈഡ് ഭക്ഷണത്തിൽ കലർത്തും; എന്നെ നേരത്തേ അറസ്റ്റു ചെയ്യാമായിരുന്നില്ലേ സർ... അങ്ങനെയെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു; പിടിക്കപ്പെടില്ലെന്നാണ് കരുതിയത്; കൊല്ലാനുള്ള പ്രവണത ഒരു ബാധ പോലെ പിന്തുടർന്നു; ആരോടെങ്കിലും വെറുപ്പു തോന്നിയാൽ കൊല്ലാനുള്ള ദേഷ്യമുണ്ടാകും; കാത്തിരുന്ന് അത് സാധിക്കും: കൂടത്തായിയിലെ ജോളിയുടെ തുറന്നു പറച്ചിലുകൾ ഞെട്ടിച്ചത് അന്വേഷണ സംഘത്തെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായിയിലെ കൊലപാതകങ്ങൾക്ക് പ്രധാന കാരണം സയ്‌നൈയ്ഡ് തന്നെ. അഞ്ച് പേർക്കാണ് സയനൈയ്ഡ് കലർത്തി നൽകി ജോളി വകവരുത്തിയത്. ചോദ്യം ചെയ്യലിൽ ഇത് ജോളി സമ്മതിച്ചു. ഭക്ഷണത്തിൽ സയനൈഡ് ചേർത്ത് നൽകിയ രീതിയും ജോളി പൊലീസിനോട് വിശദീകരിച്ചു. കൈവിരലിൽ മുറിവില്ല എന്ന് ഉറപ്പാക്കിയ ശേഷം നഖംകൊണ്ട് പൊടിച്ചാണ് ഭക്ഷണത്തിൽ കലർത്തിയിരുന്നത്. കൈയിൽ മുറിവുണ്ടെങ്കിൽ സയനൈഡ് സ്വന്തം ശരീരത്തിൽ ബാധിക്കും എന്നതാണ് മുറിവുകളില്ല എന്ന് ഉറപ്പാക്കാൻ കാരണം. മാത്യുവാണ് സയനൈയ്ഡ് നൽകിയതെന്നു ജോളി പറഞ്ഞു.

റൂറൽ എസ്‌പി. കെ.ജി. സൈമണിന്റെ ചോദ്യംചെയ്യലിനിടെ കൂടത്തായി കൊലപാതകപരമ്പരയിലെ പ്രതി ജോളി തിരിച്ചുചോദിച്ചു. നേരത്തേ അറസ്റ്റുചെയ്യപ്പെട്ടിരുന്നെങ്കിൽ കൂടുതൽ കൊലപാതകങ്ങൾ നടക്കില്ലെന്ന് പറയാതെ പറയുകയായിരുന്നു ജോളി. തുടക്കത്തിൽ തീർത്തും നിസ്സംഗമായിട്ടാണ് അവർ ചോദ്യം ചെയ്യലിനോട് പ്രതികരിച്ചത്. എന്നാൽ, പിന്നീടങ്ങോട്ട് തുറന്നുപറഞ്ഞു. ഒരിക്കലും പിടിക്കപ്പെടില്ലെന്നാണ് കരുതിയത്. കൊല്ലാനുള്ള പ്രവണത ഒരു ബാധപോലെ തന്നെ പിന്തുടർന്നു. ആരോടെങ്കിലും വെറുപ്പുതോന്നിയാൽ അവരെ കൊല്ലാനുള്ള ദേഷ്യമുണ്ടാകും. കാത്തിരുന്ന് അത് സാധിക്കുകയും ചെയ്യും -ജോളി വെളിപ്പെടുത്തി.

വീട്ടിലെ ഭക്ഷണ മുറിയിൽവച്ചാണ് തനിക്ക് എം എസ് മാത്യു സയനൈഡ് കൈമാറിയതെന്ന് ജോളി അന്വേഷണ സംഘത്തോട് പറഞ്ഞു. ഭർതൃമാതാവ് അന്നമ്മക്ക് കീടനാശിനിയാണ് ആട്ടിൻസൂപ്പിൽ കലർത്തി നൽകിയത്. അന്നമ്മയ്ക്കായി അടുക്കളയിൽ തയ്യാറാക്കിവച്ച സൂപ്പിൽ വിഷം കലർത്തി. തുടർന്ന് ഭക്ഷണ മുറിയിൽവച്ചാണ് വിഷം കലർന്ന സൂപ്പ് അന്നമ്മ കുടിക്കുന്നതും അൽപ്പസമയത്തിനു ശേഷം മരിച്ചുവീഴുന്നതും. അടുത്തത് ഭർതൃപിതാവ് ടോം തോമസിന്റെ ഊഴമായിരുന്നു. അപ്പോഴക്കേും സയ്‌നൈയ്ഡിലേക്ക് ചിന്ത എത്തി. അന്നമ്മയ്ക്ക് അന്ത്യത്താഴമൊരുക്കിയ ഇതേ ഭക്ഷണ മുറിയിൽവച്ചുതന്നെയായിരുന്നു ടോം തോമസിനും ഭക്ഷണം നൽകിയത്. അദ്ദേഹത്തിന്റെ ഇഷ്ടഭക്ഷണമായ കപ്പപ്പുഴുക്കിലായിരുന്നു ജോളി വിഷം ചേർത്തത്. ഭക്ഷണം കഴിച്ച ടോം തോമസ് വൈകാതെ കുഴഞ്ഞുവീണ് മരിച്ചു. ഭർത്താവ് റോയ് തോമസിന്റെ അത്താഴത്തിൽ സയനൈഡ് കലർത്തിയതിനും ഭക്ഷണ മുറി തന്നെ സാക്ഷിയായി. അത്താഴം കഴിച്ചശേഷമാണ് റോയ് തോമസ് വീട്ടിനുള്ളിലെ ശുചിമുറിയിൽ മരിച്ചത്.

റോയിയുടെ അമ്മാവൻ മാത്യു മഞ്ചാടിയിലിന് മദ്യത്തിൽ കലർത്തിയാണ് സയനൈഡ് നൽകിയത്. അദ്ദേഹത്തോടൊപ്പം താൻ ഇടയ്ക്ക് മദ്യപിക്കാറുണ്ടായിരുന്നെന്നും ജോളി തെളിവെടുപ്പിനിടെ സമ്മതിച്ചു. റോയി തോമസിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച അമ്മാവൻ മച്ചാടിയിൽ മാത്യുവിനെ കൊലപ്പെടുത്താൻ ജോളി പലതവണ അവസരം പാർത്തു. ഒടുവിൽ മാത്യുവിന്റെ വീട്ടിൽ ആരും ഇല്ലാതിരുന്ന ദിവസം അവിടെയെത്തി കാര്യം സാധിക്കുകയായിരുന്നു. മദ്യപിക്കുന്ന സമയത്ത് കഴിക്കാൻവെച്ച ഭക്ഷണത്തിലാണ് സയനൈഡ് കലർത്തിയത്. മദ്യത്തിലും കലർത്തിയതായി സംശയമുണ്ട്.

ഇപ്പോഴത്തെ ഭർത്താവ് ഷാജു ആദ്യഭാര്യ സിലിയെ കൊലപ്പെടുത്താനുള്ള ശ്രമത്തിൽ രണ്ടുതവണ സഹായിച്ചെന്നും ജോളി പറയുന്നു. മരുന്നിലാണ് സയനൈഡ് ചേർത്ത് നൽകിയത്. പിന്നീട് താമരശ്ശേരിയിലെ ഡെന്റൽ ക്ലിനിക്കിൽ വച്ച് മരുന്നിൽ ചേർത്ത് സയനൈഡ് നൽകിയപ്പോഴാണ് സിലി കൊല്ലപ്പെട്ടത്. മരണദിവസം ഷാജുവിന്റെ സഹോദരിയാണു ആൽഫൈനിനു ഭക്ഷണം നൽകിയതെന്നു പറഞ്ഞ ജോളി, ആൽഫൈനിനു ജോളി ഇറച്ചിക്കറിയിൽ ബ്രഡ് മുക്കി കൊടുക്കുന്നതു കണ്ടെന്ന സാക്ഷിമൊഴി പൊലീസ് ചൂണ്ടിക്കാട്ടിയതോടെ കുറ്റം സമ്മതിച്ചു. സിലിയുടെ മരണത്തിൽ താമരശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ ജോളി, എം. എസ്. മാത്യു എന്നിവരെയാണ് പ്രതിചേർത്തിട്ടുള്ളത്. രണ്ടു തവണയായി കൂടത്തായിയിലെ വീട്ടിൽ മാത്യു സയനൈഡ് എത്തിക്കുകയായിരുന്നെന്ന് ജോളി മൊഴി നൽകിയിട്ടുണ്ട്.

കസ്റ്റഡിയിൽക്കിട്ടി രണ്ടാംദിവസംതന്നെ കൂടത്തായി കൊലപാതകപരമ്പരയുമായി ബന്ധപ്പെട്ട 90 ശതമാനം വിവരങ്ങളും ജോളി പൊലീസിനോട് തുറന്നുപറഞ്ഞു. ആറുപേരെയും കൊലപ്പെടുത്തിയത് താൻതന്നെയാണെന്ന് ജോളി ആവർത്തിച്ചു. എങ്ങനെയെന്നും വിശദമാക്കി. കൊലകൾ ജോളിയുടെ മാത്രം ആസൂത്രണമായിരുന്നോ അതോ മാത്യുവിന് പങ്കുണ്ടോ എന്നും പൊലീസ് പരിശോധിച്ചുവരികയാണ്. മാത്യു ഒരിക്കൽ മാത്രമാണ് പ്രജികുമാറിൽനിന്ന് സയനൈഡ് വാങ്ങിയതെന്നാണ് പൊലീസിന് കിട്ടിയ വിവരം. വേറെ എവിടെനിന്നാണ് സയനൈഡ് കിട്ടിയതെന്നത് മാത്യുവിൽനിന്ന് അറിയാനുണ്ട്. ഇതിൽ വ്യക്തതവന്നാൽ കൂടുതൽ പ്രതികൾ കേസിലുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി.

''എന്നെ നേരത്തേ അറസ്റ്റുചെയ്യാമായിരുന്നില്ലേ സർ... അങ്ങനെയെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു...'' റൂറൽ എസ്‌പി. കെ.ജി. സൈമണിന്റെ ചോദ്യംചെയ്യലിനിടെ കൂടത്തായി കൊലപാതകപരമ്പരയിലെ പ്രതി ജോളി തിരിച്ചുചോദിച്ചു. നേരത്തേ അറസ്റ്റുചെയ്യപ്പെട്ടിരുന്നെങ്കിൽ കൂടുതൽ കൊലപാതകങ്ങൾ നടക്കില്ലെന്ന് പറയാതെ പറയുകയായിരുന്നു ജോളി. തുടക്കത്തിൽ തീർത്തും നിസ്സംഗമായിട്ടാണ് അവർ ചോദ്യംചെയ്യലിനോട് പ്രതികരിച്ചത്. എന്നാൽ, പിന്നീടങ്ങോട്ട് തുറന്നുപറഞ്ഞു. ഒരിക്കലും പിടിക്കപ്പെടില്ലെന്നാണ് കരുതിയത്. കൊല്ലാനുള്ള പ്രവണത ഒരു ബാധപോലെ തന്നെ പിന്തുടർന്നു. ആരോടെങ്കിലും വെറുപ്പുതോന്നിയാൽ അവരെ കൊല്ലാനുള്ള ദേഷ്യമുണ്ടാകും. കാത്തിരുന്ന് അത് സാധിക്കുകയും ചെയ്യും -ജോളി വെളിപ്പെടുത്തി.

സയനൈഡ് എത്തിച്ചുനൽകിയ മാത്യുവിന് ചില കൊലപാതകങ്ങളെക്കുറിച്ച് വ്യക്തമായ വിവരം ഉണ്ടായിരുന്നതായി ജോളി മൊഴിനൽകി. രണ്ടുതവണയാണ് ജോളിക്ക് സയനൈഡ് നൽകിയത്. ഒരു ടിന്നിൽ സൂക്ഷിച്ചുവെച്ച് വേണ്ടസമയത്ത് ഉപയോഗിക്കും. 'നീ എന്താണ് ഇതുകൊണ്ട് ചെയ്യുന്നതെന്ന്' ഒരിക്കൽ മാത്യു ചോദിച്ചു. കുടുംബത്തിലെ പലരും മരിക്കുന്ന ഘട്ടത്തിൽ ഇതെല്ലാം ജോളിയുടെ പണിയാണെന്ന് മാത്യുവിന് അറിയാമായിരുന്നെന്ന് പൊലീസ് വെളിപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP