Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദക്ഷിണാഫ്രിക്കൻ മുൻ നിരയേയും മധ്യനിരയേയും എറിഞ്ഞൊതുക്കി ഇന്ത്യൻ ബൗളർമാർ; ഒൻപതാം വിക്കറ്റിൽ സന്ദർശകരുടെ മാനം രക്ഷിച്ച് കേശവ് മഹാരാജ് വെർണൻ ഫിലാൻഡർ കൂട്ടുകെട്ട്; ദക്ഷിണാഫ്രിക്ക 275ന് പുറത്ത്; പത്താമനായി എത്തി ടോപ്‌സ്‌കോററായി മഹാരാജ്; രവിചന്ദ്രൻ അശ്വിന് നാല് വിക്കറ്റ്; പൂണെ ടെസ്റ്റിൽ ഇന്ത്യക്ക് 326 റൺസ് ഒന്നാമിന്നിങ്‌സ് ലീഡ്

ദക്ഷിണാഫ്രിക്കൻ മുൻ നിരയേയും മധ്യനിരയേയും എറിഞ്ഞൊതുക്കി ഇന്ത്യൻ ബൗളർമാർ; ഒൻപതാം വിക്കറ്റിൽ സന്ദർശകരുടെ മാനം രക്ഷിച്ച് കേശവ് മഹാരാജ് വെർണൻ ഫിലാൻഡർ കൂട്ടുകെട്ട്; ദക്ഷിണാഫ്രിക്ക 275ന് പുറത്ത്; പത്താമനായി എത്തി ടോപ്‌സ്‌കോററായി മഹാരാജ്; രവിചന്ദ്രൻ അശ്വിന് നാല് വിക്കറ്റ്; പൂണെ ടെസ്റ്റിൽ ഇന്ത്യക്ക് 326 റൺസ് ഒന്നാമിന്നിങ്‌സ് ലീഡ്

സ്പോർട്സ് ഡെസ്‌ക്

പൂണെ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാംക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ഒന്നാമിന്നിങ്‌സ് ലീഡ്. ഇന്ത്യൻ സ്‌കോറായ 601-5 ന് മറുപടിയായി സന്ദർസകർക്ക് 275 റൺസ് നേചാനെ കഴിഞ്ഞുള്ളു. ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യക്ക് 326 റൺസിന്റെ ലീഡ്. ദക്ഷിണാഫ്രിക്കൻ മധ്യനിരയും മുൻനിരയ്ക്ക് പിന്നാലെ തകർന്നപ്പോൾ 162ന് എട്ട് എന്ന നിലയിലേക്ക് അവർ കൂപ്പകുത്തുകയായിരുന്നു. എന്നാൽ ഒൻപതാം വിക്കറ്റിൽ കേശവ് മഹാരാജ് 72(132), വെർണൻ ഫിലാൻഡർ 44*(192) എന്നിവർ ചേർന്ന് നേടിയ 109 റൺസിന്റെ കൂട്ടുകെട്ടാണ് മാനം രക്ഷിച്ചത്. ഇന്ത്യക്ക് വേണ്ടി രവി അശ്വൻ നാലും ഉമേഷ് യാദവ് മൂന്നും, മുഹമ്മദ് ഷമി രണ്ടും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്‌ത്തി.

രണ്ടാം ദിനം 39ന് മൂന്ന് എന്ന നിലയിൽ കളി നിർത്തിയ സൗത്താഫ്രിക്കയ്ക്ക് ആന്റിച്ച് നോർട്ടെ 3(28)യുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ഇതിന് പിന്നാലെ തെനിയൂസ് ഡി ബ്രയൻ 30(58) കൂടി വീണതോടെ 53ന് 5 എന്ന നിലയിലേക്ക് അവർ വീണു. ആറാം വിക്കറ്റിൽ ഫാഫ് ഡുപ്ലസിസ് 64(117), ക്വിന്റൺ ഡി കോക്ക് 31(48) എന്നിവർ ചേർന്ന് നേടിയ 75 റൺസ് കൂട്ടുകെട്ടാണ് സൗത്താഫ്രിക്കയ്ക്ക് അൽപം ആശ്വാസം പകർന്നത. പിന്നീട് 34 റൺസിന്റെ ഇടവേളയിൽ ഡുപ്ലസിസ്, ഡി കോക്ക്, സെനൂരൻ മുത്തുസ്വാമി 7(20) എന്നിവരുടെ വിക്കറ്റുകൾ വീണതോടെ സൗത്താഫ്രിക്ക് 162-8 എന്ന നിലയിലേക്ക് വീണു. ഇന്ത്യക്ക് ഒന്നാമിന്നിങ്‌സിൽ വലിയ ലീഡ് ലഭിക്കും എന്ന ഘട്ടത്തിൽ നിന്നാണ് സൗത്താഫ്രിക്ക അൽപ്പമെങ്കിലും രക്ഷപ്പെട്ടത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോലിയുടെ തകർപ്പൻ ഇരട്ട സെഞ്ച്വറി 254*(336) മായങ്ക് അഗർവാളിന്റെ സെഞ്ച്വറി 108(195), ചെതേശ്വർ പുജാര 58(112), അജിങ്ക്യ റഹാനെ 59(168), ,സെഞ്ച്വറിക്ക് ഒൻപത് റൺസ് അകലെ പുറത്തായ രവീന്ദ്ര ജഡേജ 91(104) എന്നിവരുടെ അർധ സെഞ്ച്വറികളുമാണ് ഇന്ത്യക്ക് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്.മൂന്നിന് 273 റൺസ് എന്ന നിലയിൽ കളി പുനരാരംഭിച്ച ഇന്ത്യക്കായി വിരാട് കോലി തന്റെ കരിയറിലെ 26ാം സെഞ്ച്വറിയാണ് നേടിയത് 173 പന്തിൽ നിന്നായിരുന്നു സെഞ്ചുറിനേട്ടം.

പൂണെയിൽ നേടിയത് താരത്തിന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച സ്‌കോറുമാണ്. ടെൻഡുൽക്കറുടെ 248* എന്ന സ്‌കോർ ഇന്ത്യൻ നായകൻ മറികടക്കുകയും ചെയ്തു.സൗത്താഫ്രിക്കയ്ക്ക് വേണ്ടി കാഗിസോ റബാഡ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ കേശവ് മഹാരാജ്, സെനൂരൻ മുത്തുസാമി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി. ഫാസ്റ്റ് ബൗളർമാർക്ക് പിന്തുണ ലഭിക്കുന്ന പിച്ചിൽ പക്ഷേ ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് വെല്ലുവിളി ഉയർത്താൻ സൗത്താഫ്രിക്കൻ ബൗളർമാർക്ക് കഴിഞ്ഞില്ല. ആദ്യ മത്സരത്തിൽ 203 റൺസിന് വിജയിച്ച ഇന്ത്യ പരമ്പരയിൽ 1-0 ന് മുന്നിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP