Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇറ്റലിയിൽ നിന്ന് ലക്ഷ്വറി ബ്രാൻഡ് മാനേജ്‌മെന്റിലും ലണ്ടനിൽ നിന്ന് കമ്യൂണിക്കേഷൻസിലും പിജി ബിരുദം; ഡൽഹി സർവകലാശാല പൂർവവിദ്യാർത്ഥിനി; 27 കാരി നൗക്ഷം ചൗധരി ലണ്ടനിൽ നിന്ന് പറന്നെത്തിയത് മുസ്ലിം ഭൂരിപക്ഷ മേഖലയിലെ ബിജെപി സ്ഥാനാർത്ഥിയാവാൻ; മോശം ട്രാക്ക് റെക്കോഡുള്ള ഹരിയാനയിൽ വോട്ട് പെട്ടിയിലാക്കാൻ മുസ്ലിം സ്ഥാനാർത്ഥികളെ പാർട്ടി പരീക്ഷിക്കുമ്പോൾ ബിജെപി ലക്ഷ്യം ഭരണത്തുടർച്ച

ഇറ്റലിയിൽ നിന്ന് ലക്ഷ്വറി ബ്രാൻഡ് മാനേജ്‌മെന്റിലും ലണ്ടനിൽ നിന്ന് കമ്യൂണിക്കേഷൻസിലും പിജി ബിരുദം; ഡൽഹി സർവകലാശാല പൂർവവിദ്യാർത്ഥിനി; 27 കാരി നൗക്ഷം ചൗധരി ലണ്ടനിൽ നിന്ന് പറന്നെത്തിയത് മുസ്ലിം ഭൂരിപക്ഷ മേഖലയിലെ ബിജെപി സ്ഥാനാർത്ഥിയാവാൻ; മോശം ട്രാക്ക് റെക്കോഡുള്ള ഹരിയാനയിൽ വോട്ട് പെട്ടിയിലാക്കാൻ മുസ്ലിം സ്ഥാനാർത്ഥികളെ പാർട്ടി പരീക്ഷിക്കുമ്പോൾ ബിജെപി ലക്ഷ്യം ഭരണത്തുടർച്ച

മറുനാടൻ ഡെസ്‌ക്‌

ചണ്ഡീഗഡ്: ഹരിയാനയിൽ ഇപ്പോൾ സംസാര വിഷയം ഈ 27 കാരിയാണ്. മേഖലയിലെ തിരഞ്ഞെടുപ്പ് മത്സരാർഥികളുടെ ബയോഡാറ്റ പരിശോധിക്കുമ്പോൾ ഇതുവരെ കേട്ടിട്ടില്ലാത്ത കരിയർ റെക്കോഡ്. ഡൽഹി സർവകലാശാലയിലെ മിരാൻഡ ഹൗസ് കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദം. ഇറ്റലിയിൽ നിന്ന് ലക്ഷ്വറി ബ്രാൻഡ് മാനേജ്‌മെന്റിലും, ലണ്ടനിൽ നിന്ന് കമ്യൂണിക്കേഷൻസിൽ പിജി ബിരുദം. നൗക്ഷം ചൗധരിയുടെ കാര്യമാണ് പറഞ്ഞുവരുന്നത്. മുസ്ലിം ഭൂരിപക്ഷ ജില്ലയിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥിയാണ് നൗക്ഷം. പാർട്ടിക്ക് ഇവിടെ മോശം ട്രാക്ക് റെക്കോഡാണ്. ജയിച്ചുകയറുകയാണ് നൗക്ഷത്തിന്റെ ദൗത്യം.

നൗക്ഷത്തിന്റെ പിതാവ് റിട്ട. ജഡ്ജിയാണ്. മാതാവ് ഹരിയാന സർക്കാർ റവന്യു വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥയും. ഒരുമാസം മുമ്പാണ് നൗക്ഷം മടങ്ങിയെത്തിയത്. മേഖലയിലെ വികസനം ത്വരിതപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം. സ്വകാര്യ മേഖലയിൽ മികച്ച കരിയറായിരുന്നു എനിക്കുണ്ടായിരുന്നത്. ലോകത്തിലെ ഏറ്റവും വലിയ ബ്രാൻഡുകളുടെ പിആർ എക്‌സ്‌ക്യൂട്ടീവ്. എന്നാൽ, നൗക്ഷം വലിയൊരു മാറ്റത്തിന്റെ പാതയിലാണ്. അവികസിതവും പിന്നോക്കവുമായ മേഖലയുടെ വളർച്ച, വനിതാ ശാക്തീകരണം, വിദ്യാഭ്യാസം എന്നിവയിലാണ് ഊന്നൽ. ജീവിതത്തിൽ മൂല്യമുള്ള എന്തുംചെയ്യാൻ വിദ്യാഭ്യാസം അവശ്യഘടകമാണെന്നാണ് മാതാപിതാക്കൾ എന്നെ പഠിപ്പിച്ചിരിക്കുന്നത്, നൗക്ഷം പറഞ്ഞു.

ബിജെപിയെ സംബനന്ധിച്ചിടത്തോളം കടുപ്പമേറിയ സീറ്റാണിത്. പുൻഹാന മേവാഡ് ജില്ലയിലെ മുസ്ലിം ഭൂരിപക്ഷ മേഖലയിലാണ് . 5 ലക്ഷം വോട്ടർമാർ. 80 ശതമാനവും മുസ്ലിം വോട്ടർമാർ. 20 ശതമാനം ഹിന്ദുക്കൾ. 2014 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, മോദി തരംഗമുണ്ടായിട്ടും, മേവാഡിലെ മൂന്നു നിയമസഭാ സീറ്റുകളിലും-പുൻഹാന, ഫിറോസ്പൂർ ജിർഖ, നുഹ് എന്നിവിടങ്ങളിൽ രണ്ടാം സ്ഥാനത്ത് പോലും എത്താൻ കഴിഞ്ഞിട്ടില്ല. ഗോമാംസം കൈവശം വച്ചു എന്നാരോപിച്ച് ഒരു മുസ്‌ലിം യുവാവിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയ ഹരിയാനയിൽ, ആ വിഭാഗത്തിന്റെ വോട്ടു പെട്ടിയിലാക്കുകയാണു ബിജെപിയുടെ ലക്ഷ്യം. പരസ്പരം പോരടിക്കുന്ന പ്രതിപക്ഷമുള്ള ഹരിയാനയിൽ, 10 വനിതകളെയാണു ബിജെപി ഇറക്കിയിട്ടുള്ളത്. ഏറ്റവും പ്രായം കുറഞ്ഞ ആളും ഏക മുസ്ലിം സ്ഥാനാർത്ഥിയുമാണു നൗക്ഷം. 2009 ലെ നാലു സീറ്റിൽ നിന്ന് 47 സീറ്റ് നേടി ഭരണം പിടിച്ച ബിജെപിയുടെ ലക്ഷ്യം വൻ ഭൂരിപക്ഷത്തോടെയുള്ള ഭരണത്തുടർച്ചയാണ്. നിലവിൽ അസമിൽ ഒരാൾ ഉൾപ്പെടെ വിരലിലെണ്ണാവുന്ന മുസ്ലിം എംഎൽഎമാർ മാത്രമാണു രാജ്യത്തു ബിജെപിക്കുള്ളത്.

ഇത്തവണ കാര്യങ്ങൾ മാറി മാറിയുമെന്നാണ് നൗക്ഷത്തിന്റെ ആത്മവിശ്വാസം. ദേശീയ-സംസ്ഥാന തലങ്ങളിൽ, ബിജെപിയെ ആയിരിക്കും ജനങ്ങൾ തിരഞ്ഞെടുക്കുക എന്നാണ് നൗക്ഷത്തിന്റെ പക്ഷം. 2009 ൽ ജയിച്ച് കയറിയ കോൺഗ്രസിലെ മുഹമ്മദ് ഇല്യാസാണ് നൗക്ഷത്തിന്റെ എതിരാളി. വിദേശത്ത് പഠിച്ചുവെന്നതും വിദ്യാഭ്യാസമുണ്ടെന്നതും നല്ല കാര്യമെന്ന് ഇല്യാസ് പറഞ്ഞു. എനിക്ക് സഹോദരിയെയോ മകളെയോ പോലെയാണ് അവർ. എന്നാൽ, രാഷ്ട്രീയത്തിൽ അനുഭവജ്ഞാനം വേണം. പാഠപുസ്തകം പഠിച്ചാൽ മാത്രം അത് കിട്ടില്ല. 2024 ന് ശേഷം അവർ വന്നിടത്തേക്ക് തന്നെ തിരിച്ചുപോകും.

2018 ൽ നിതി ആയാഗിന്റെ റിപ്പോർട്ട് പ്രകാരം മേവാഡ് ഇന്ത്യയിലെ ഏറ്റവും പിന്നോക്ക ജില്ലയാണ്. കുണ്ടും കുഴിയും നിറഞ്ഞ റോഡുകൾ, മാലിന്യം ഇതൊക്കെയാണ് പതിവ് കാഴ്ചകൾ. വനിതകളുടെ ആരോഗ്യനില പരിതാപകരം. ധാരാളം സ്ത്രീകളും കുട്ടികളും വിളർച്ച നേരിടുന്നു. ഏതായാലും ഇത്തവണ വികസനമാണ് ഇവിടെ ചർച്ചാവിഷയം. ആരുവാഴും ആരു വീഴും എന്ന് കണ്ടറിയണം. 90 അംഗ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ഒക്ടോബർ 21 നാണ് നടക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP