Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഞ്ച് നിയമസഭ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാൻ ഒരാഴ്‌ച്ച പോലും ബാക്കിയില്ലാതിരുന്നിട്ടും എന്തേ ആർക്കും ഒരു വിഷയത്തെ കുറിച്ചും ആശങ്കയില്ലാത്തത് ? വട്ടിയൂർക്കാവിന്റേയും മഞ്ചേശ്വരത്തിന്റേയും കാര്യത്തിൽ ബിജെപിക്കാർക്ക് പോലും എങ്ങനെ താൽപ്പര്യം നഷ്ടമായി? ശബരിമലയും ധൂർത്തും ധാർഷ്ട്യവും അടങ്ങിയ വിഷയങ്ങൾ എങ്ങനെ പുകമറയ്ക്കുള്ളിലായി?

അഞ്ച് നിയമസഭ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാൻ ഒരാഴ്‌ച്ച പോലും ബാക്കിയില്ലാതിരുന്നിട്ടും എന്തേ ആർക്കും ഒരു വിഷയത്തെ കുറിച്ചും ആശങ്കയില്ലാത്തത് ? വട്ടിയൂർക്കാവിന്റേയും മഞ്ചേശ്വരത്തിന്റേയും കാര്യത്തിൽ ബിജെപിക്കാർക്ക് പോലും എങ്ങനെ താൽപ്പര്യം നഷ്ടമായി? ശബരിമലയും ധൂർത്തും ധാർഷ്ട്യവും അടങ്ങിയ വിഷയങ്ങൾ എങ്ങനെ പുകമറയ്ക്കുള്ളിലായി?

മറുനാടൻ ഡെസ്‌ക്‌

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാൻ ഇനി ഏതാണ്ട് ഒരാഴ്‌ച്ച പോലും ബാക്കിയില്ല. പക്ഷേ ഇങ്ങനൊരു സംഭവം കേരളത്തിൽ നടക്കുന്നുണ്ട് എന്ന് മഹാഭൂരിപക്ഷം പേർക്കും അറിയില്ല എന്നതാണ് വാസ്തവം. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനവും സ്ഥാനാർത്ഥി നിർണയവും കഴിഞ്ഞ ശേഷം കാര്യമായ വാർത്തകൾ സംസ്ഥാനത്തൊട്ടാകെയുള്ള മാധ്യമങ്ങളിൽ വരുന്നില്ല എന്നതാണ് വാസ്തവം. അതാത് മണ്ഡലങ്ങളിലെ പ്രാദേശിക പേജുകളിൽ വാർത്തകൾ ഒതുക്കുന്നതിന് അപ്പുറത്തേക്ക് പ്രിന്റഡ് മാധ്യമങ്ങൾക്ക് ഒരു താല്പര്യവുമില്ല. ചാനലുകൾ പേരിന് മാത്രം ഉപതെരഞ്ഞെടുപ്പ് വിശേഷങ്ങൾ എന്ന പേരിൽ ഒന്നോ രണ്ടോ വാർത്തകൾ കൊടുത്ത് ഒഴിഞ്ഞ് പോകുന്നു. കേരളത്തിൽ ഇത് പതിവുള്ളതല്ല. വിദേശ രാജ്യങ്ങളിലും തമിഴ്‌നാട് പോലുള്ള ഇതര സംസ്ഥാനങ്ങളിലുംതെരഞ്ഞെടുപ്പ് ഒരു ഉത്സവം അല്ല എന്നത് വാസ്തവമാണെങ്കിലും കേരളത്തിൽ ഏത് തെരഞ്ഞെടുപ്പും അത് പഞ്ചായത്ത് തെരഞ്ഞെടുപ്പായിക്കോട്ടെ, ഉപതെരഞ്ഞെടുപ്പായിക്കോട്ടെ, മഹാ ഉത്സവമായി മാറുക പതിവാണ്.

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്റെ സമയത്ത് കേരളം എത്ര സജീവമായാണ് രാഷ്ട്രീയം പറഞ്ഞത് എന്ന് വിസ്മരിക്കരുത്. എന്നിട്ടും എന്തുകൊണ്ടാണ് ഈ തെരഞ്ഞെടുപ്പിന് ഒരു താല്പര്യവും മലയാളികൾ കാണിക്കാത്തത്? ആര് ജയിക്കും എന്ന ചോദ്യത്തിന് മലയാളികൾ ഏതാണ്ട് ഒരുപോലെ ഉത്തരം പറയുന്നത്, അല്ലെങ്കിൽ ഭൂരിപക്ഷം പേരും ഉത്തരം പറയുന്നത് എറണാകുളത്തെ കാര്യത്തിൽ മാത്രമാണ്. മറ്റ് മണ്ഡലങ്ങളിൽ ആര് ജയിച്ചാലും കുഴപ്പമില്ല എന്നതാണ് മലയാളികളുടെ അവസ്ഥ. അതേസമയം, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളം മുഴുവൻ ഒരു ഇടത് വിരുദ്ധ, പിണറായി വിരുദ്ധ തരംഗമുണ്ടായിരുന്നു. അതിന് ഒട്ടേറെ കാരണങ്ങളുണ്ട്.

അതിൽ ഏറ്റവും വലുത് ശബരിമല വിഷയത്തിൽ സിപിഎം സർക്കാർ എടുത്ത തലതിരിഞ്ഞ നിലപാട് തന്നെയായിരുന്നു. രണ്ടാമത്തേത് സഭാതർക്കത്തിൽ സിപിഎം എടുത്ത വിചിത്രമായ നിലപാടും. അതിനൊക്കെ അപ്പുറം സ്വജന പക്ഷപാതത്തിന്റെയും ധൂർത്തിന്റെയും ധാർഷ്ട്യത്തിന്റെയും പ്രതീകമായി മാറിയ ഒരു സർക്കാരായി ജനങ്ങൾ ഇതിനെ കണ്ടു. ആ പ്രശ്‌നങ്ങളൊക്കെ പരിഹരിക്കപ്പെട്ടു എന്ന് ആരും കരുതുന്നില്ല. ആ സാഹചര്യം ഇപ്പോഴും നിലനിൽക്കുമ്പോഴും ജനങ്ങൾക്ക് ഇതൊന്നും വിഷയമല്ലാതായി മാറി. ജനങ്ങളുടെ ഈ മറവിയുടെ മറവിൽ ഈ സർക്കാർ നിരന്തരം ധാർഷ്ട്യത്തിന്റെയും ധൂർത്തിന്റെയും പുതിയ ഉദാഹരണങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. വ്യക്തിവിരോധത്തിന്റെ അങ്ങേത്തലയ്ക്കൽ വരെ പോകുന്ന സർക്കാരാണ് എന്നതിനുള്ള തെളിവാണ് ജേക്കബ് തോമസിനെ പോലൊരു ഐപിഎസ് ഓഫീസറെ വേട്ടയാടുന്നത്.

ഏറ്റവും ഒടുവിൽ സമ്പത്ത് എന്ന് പറയുന്ന തോറ്റുപോയ ഒരു സിപിഎം നേതാവിനെ കാബിനറ്റ് പദവിയോട് കൂടി ഡൽഹിയിൽ നിയമിക്കുകയും ഇപ്പോൾ അദ്ദേഹത്തിന് ഖജനാവിൽ നിന്നും കാശ് കൊടുത്ത് അനേകം ജീവനക്കാരെ നൽകുകയും ചെയ്തിരിക്കുന്നു. വേലപ്പൻ നായർ എന്ന പേരിൽ ഒരു ലെയ്‌സൺ ഓഫീസറെ നിയമിച്ചതും മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പേജും സോഷ്യൽ മീഡിയ പേജുകളും കൈകാര്യം ചെയ്യുന്നതിന് വേണ്ടി ഒമ്പത് ജോലിക്കാരെ നിയമിക്കുകയും ഒരുകോടി രൂപ അനുവദിക്കുകയും ചെയ്തതും ഒക്കെ ആർക്കും ഒരു താല്പര്യവുമില്ലാത്ത വിഷയമായി മാറിയിരിക്കുന്നു.

എന്തുകൊണ്ടാണ് മലയാളികൾ ഇത്രവേഗം മറക്കുന്നത്? ധൂർത്തിന്റെയും ധാർഷ്ട്യത്തിന്റെയും വിശ്വാസികളുടെ വികാരം നവോത്ഥാനത്തിന്റെ പേര് പറഞ്ഞ് മുറിപ്പെടുത്തുന്നതിന്റെയും വികാരം എങ്ങനെയാണ് അസ്തമിച്ച് പോയത്? ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP