Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയതെല്ലാം സത്യവും സുതാര്യവും; തകർക്കാൻ പല വഴികളും നോക്കിയിട്ടും നടക്കാത്ത ചിലരുടെ അവസാന മാർഗമാണ് വിദ്യാഭ്യാസ യോഗ്യതാ വിവാദമെന്നും ഷാഹിദ കമാൽ; മത്സരിക്കാൻ ഡിഗ്രി വേണ്ടെന്ന് പ്രധാനമന്ത്രി തന്നെ തെളിയിച്ചിട്ടുണ്ടെന്നും ഫേസ്‌ബുക്ക് പോസ്റ്റ്

സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയതെല്ലാം സത്യവും സുതാര്യവും; തകർക്കാൻ പല വഴികളും നോക്കിയിട്ടും നടക്കാത്ത ചിലരുടെ അവസാന മാർഗമാണ് വിദ്യാഭ്യാസ യോഗ്യതാ വിവാദമെന്നും ഷാഹിദ കമാൽ; മത്സരിക്കാൻ ഡിഗ്രി വേണ്ടെന്ന് പ്രധാനമന്ത്രി തന്നെ തെളിയിച്ചിട്ടുണ്ടെന്നും ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ചു സർക്കാരിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും തെറ്റിദ്ധരിപ്പിച്ചെന്നു വിജിലൻസിന് പരാതി നൽകിയ സംഭവത്തിൽ പ്രതികരിച്ച് വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ. 2011ൽ ചടയമംഗലത്ത് മത്സരിക്കുമ്പോൾ ബികോം കോഴ്‌സ് കംപ്ലീറ്റഡ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് എന്നും അതിന് ശേഷം കറസ്‌പോണ്ടൻസ് കോഴ്‌സിലൂടെ ഡിഗ്രി എടുത്തിട്ടുണ്ട് എന്നും ഷാഹിദ കമാൽ പറയുന്നു. ഇലക്ഷന് മത്സരിക്കാൻ ഡിഗ്രി വേണ്ടെന്ന് പ്രധാനമന്ത്രി തന്നെ തെളിയിച്ചിട്ടുണ്ട് എന്നും തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ ഷാഹിദ കമാൽ പരിഹസിക്കുന്നു.

സത്യസന്ധതയും ധർമനീതിയും ലംഘിച്ചാണു ഷാഹിദ കമാൽ വനിതാ കമ്മിഷൻ അംഗമായതെന്ന ഗുരുതര ആരോപണമാണു പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. കമ്മിഷൻ അംഗമാകാൻ സമർപ്പിച്ച അപേക്ഷയിലും ചടയമംഗലത്തും കാസർകോട്ടും മത്സരിച്ചപ്പോഴും ഷാഹിദ സൂചിപ്പിച്ചിരുന്ന വിദ്യാഭ്യാസ യോഗ്യത ബികോം ആണ്. 87-90 കാലഘട്ടത്തിൽ അഞ്ചൽ സെന്റ് ജോൺസ് കോളേജിൽ നിന്നാണു ബിരുദം നേടിയതെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. എന്നാൽ ആ കാലഘട്ടത്തിൽ ഷാഹിദ ബിരുദം പാസ്സായിട്ടില്ലെന്ന് കേരളാ സർവകലാശാലയുടെ രേഖകളിൽ വ്യക്തമാക്കുന്നു എന്നും പരാതിയിൽ പറയുന്നു. ഇതിനെതിരെയാണ് ഷാഹിദ കമാൽ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയത്.

ഷാഹിദ കമാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

എന്നെ പറ്റി വരുന്ന ഒരു വാർത്തയെ പറ്റി ഞാൻ പ്രതികരിക്കേണ്ടതുണ്ട്. 2011-ൽ ഞാൻ ചടയമംഗലത്ത് മത്സരിക്കുമ്പോൾ കൊടുത്ത സത്യവാങ്മൂലത്തിൽ കൃത്യമായി രേഖപെടുത്തിയിട്ടുണ്ട്. ബി.കോം കോഴ്സ് കംപ്ലീറ്റഡ് എന്ന്. അത് സുതാര്യമാണ് ആർക്കും പരിശോധിക്കാം. അതിന് ശേഷം കറസ്പോണ്ടൻസ് കോഴ്സിലൂടെ ഡിഗ്രി എടുക്കുകയും ചെയ്തിട്ടുണ്ട്. അത് ബോധ്യപെടുത്തേണ്ടിടത്ത് ബോധ്യപെടുത്തി കൊള്ളാം. എന്തായാലും ഇലക്ഷന് മത്സരിക്കാൻ ഡിഗ്രി വേണമെന്നില്ലന്ന് പ്രധാനമന്ത്രി തന്നെ തെളിയിച്ചിട്ടുണ്ട്.
പിന്നെ എന്നെ തകർക്കാൻ പല വഴി നോക്കിയിട്ടും നടക്കാത്ത ചിലർ അവസാനം കണ്ടെത്തിയ മാർഗ്ഗമാണ്. ഇതൊന്നും കണ്ട് തളർന്നു പോകുന്ന ആളല്ല ഞാൻ.
പിന്നെ നാളെ മുതൽ ഈ പറയുന്നവരുടെ ഒക്കെ സ്വന്തം നേതാക്കന്മാരുടെ സർട്ടിഫിക്കറ്റുകൾ കൂടി ഇവിടെ പ്രദർശിപ്പിക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP