Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എൻഡിഎ വിട്ടത് തെറ്റായി പോയെന്ന് ചന്ദ്രബാബു നായിഡു ഏറ്റുപറയുമ്പോൾ സത്യമാകുന്നത് വൈഎസ്ആർ കോൺഗ്രസ് ഒരുക്കിയ കെണിയിൽ നായിഡു വീഴുകയായിരുന്നുവെന്ന നരേന്ദ്ര മോദിയുടെ പ്രവചനം; ബിജെപി ബന്ധം ഉപേക്ഷിച്ചത് ആന്ധ്രയിലെ ജനങ്ങൾക്ക് വേണ്ടിയെങ്കിലും നഷ്ടമുണ്ടാക്കിയത് പാർട്ടിക്കെന്ന് ചന്ദ്രബാബു നായിഡു; മുന്നണിയിൽ തുടർന്നിരുന്നെങ്കിൽ ചിത്രം വേറെ ആയേനെ എന്നും ടിഡിപി അധ്യക്ഷൻ; പ്രതികരിക്കാതെ ബിജെപി നേതൃത്വവും

എൻഡിഎ വിട്ടത് തെറ്റായി പോയെന്ന് ചന്ദ്രബാബു നായിഡു ഏറ്റുപറയുമ്പോൾ സത്യമാകുന്നത് വൈഎസ്ആർ കോൺഗ്രസ് ഒരുക്കിയ കെണിയിൽ നായിഡു വീഴുകയായിരുന്നുവെന്ന നരേന്ദ്ര മോദിയുടെ പ്രവചനം; ബിജെപി ബന്ധം ഉപേക്ഷിച്ചത് ആന്ധ്രയിലെ ജനങ്ങൾക്ക് വേണ്ടിയെങ്കിലും നഷ്ടമുണ്ടാക്കിയത് പാർട്ടിക്കെന്ന് ചന്ദ്രബാബു നായിഡു; മുന്നണിയിൽ തുടർന്നിരുന്നെങ്കിൽ ചിത്രം വേറെ ആയേനെ എന്നും ടിഡിപി അധ്യക്ഷൻ; പ്രതികരിക്കാതെ ബിജെപി നേതൃത്വവും

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: എൻഡിഎ വിട്ടതിൽ വൻ കുറ്റബോധവുമായി തെലുങ്ക് ദേശം പാർട്ടി അധ്യക്ഷൻ ചന്ദ്രബാബു നായിഡു. ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ചത് വലിയ തിരിച്ചടിയായെന്ന് ചന്ദ്രബാബു നായിഡു വ്യക്തമാക്കി. ആന്ധ്രയിലെ ജനങ്ങൾക്ക് വേണ്ടിയാണ് ടിഡിപി കേന്ദ്രസർക്കാരുമായും ബിജെപിയുമായും തെറ്റിയതെന്നും എന്നാൽ പാർട്ടിക്ക് ഇത് നഷ്ടങ്ങൾ മാത്രമുണ്ടാക്കിയെന്നുമാണ് ചന്ദ്രബാബു നായിഡു പറയുന്നത്. എൻഡിഎയിൽ തുടർന്നിരുന്നെങ്കിൽ ചിത്രം വേറെ ആയേനെ എന്നും ആന്ധ്ര മുൻ മുഖ്യമന്ത്രി ചന്ദ്രബാബു പറഞ്ഞു.

ആന്ധ്രക്ക് പ്രത്യേക പദവി നൽകില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു ടിഡിപി എൻഡിഎ വിട്ടത്. എന്നാൽ എൻഡിഎ വിട്ടതോടെ ചന്ദ്രബാബുവിന് തിരിച്ചടികളുടെ കാലമായിരുന്നു. എൻഡിഎ വിട്ട് മോദിക്കെതിരെ ദേശീയ തലത്തിൽ നീക്കങ്ങൾ നടത്തിവരുന്നതിനിടെയായിരുന്നു ആന്ധ്രയിലെ അപ്രതീക്ഷിത തോൽവി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയമായിരുന്നു ചന്ദ്രബാബുവിന്റെ ടിഡിപി ഏറ്റുവാങ്ങിയത്. സംസ്ഥാനത്തെ 25 ലോക്‌സഭാ സീറ്റുകളിൽ 22ലും ജഗന്റെ വൈഎസ്ആർ കോൺഗ്രസിനായിരുന്നു വിജയം.

സംസ്ഥാന വിഭജന കാലത്തേ ആന്ധ്രക്ക് പ്രത്യേക പദവി നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും കേന്ദ്രം വാക്കുമാറിയതോട കഴിഞ്ഞവർഷം മാർച്ചിൽ ടിഡിപി എൻഡിഎ വിടുകയായിരുന്നു. രാഷ്ട്രീയപരമായി സഹകരിച്ചെങ്കിലും ബിജെപിയുടെയും എൻഡിഎയുടെയും ആദർശങ്ങളിൽ തുടക്കകാലം മുതൽക്കേ ഭിന്നിപ്പുണ്ടായിരുന്നെന്നാണ് എൻഡിഎ വിട്ടതിന് പിന്നാലെ ചന്ദ്രബാബു നായിഡു പറഞ്ഞത്. കൂടാതെ ആര് പ്രധാനമന്ത്രിയായാലും അത് നരേന്ദ്ര മോദിയെക്കാളും നല്ലതായിരിക്കുമെന്നും അന്ന് ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നു.

വൈഎസ്ആർ കോൺഗ്രസ് പാർട്ടി ഒരുക്കിയ കെണിയിൽ നായിഡു വീഴുകയായിരുന്നുവെന്നാണ് ഇതേ കുറിച്ച് അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്. മുന്നണി വിടാനുള്ള തീരുമാനം പരസ്യമാക്കുന്നതിന് മുൻപ് തിടുക്കത്തിൽ തീരുമാനമെടുക്കരുതെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ചന്ദ്രബാബു നായിഡുവിന്റെ പ്രസ്താവനയിൽ ബിജെപി നേതാക്കളാരും ഇതുവരെ മനസ്സുതുറന്നിട്ടില്ല. ചന്ദ്രബാബു നായിഡുവിനെയും പാർട്ടിയെയും മുന്നണിയിലേക്ക് തിരിച്ചെടുക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഭാവിയിൽ വൈ എസ് ജഗന്മോഹൻ റെഡ്ഡിക്കെതിരെ ഇരു പാർട്ടികളും ഒരുമിച്ച് പ്രവർത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹന്റെഡ്ഢി മാനസികരോഗിയെ പോലെ പെരുമാറുന്നുവെന്ന് ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വൈഎസ്ആർസിപി സർക്കാർ ജനവിരുദ്ധ നയങ്ങളാണു നടപ്പാക്കുന്നത്. മറ്റു രാഷ്ട്രീയപ്പാർട്ടി നേതാക്കൾക്കെതിരെ അനാവശ്യമായും അനധികൃതമായും കേസെടുക്കുകയാണ്. പൊലിസ് അനാവശ്യമായി പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. ജഗൻ ഒരു മാനസിക രോഗിയെ പോലെയാണ് പെരുമാറുന്നതെന്നു തെലുഗുദേശം പാർട്ടി നേതാവ് പറഞ്ഞിരുന്നു.

വൈഎസ്ആർസിപി നിയമം വളരെ മോശമാണ്. പാർട്ടി നേതാക്കൾ 'ജെ ടാക്സ്'(ജഗൻ ടാക്സ്) ശേഖരിക്കുന്നു. നിരവധി മുഖ്യമന്ത്രിമാരെ ഞാൻ കണ്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തെപ്പോലുള്ള ഒരു മുഖ്യമന്ത്രിയെ കണ്ടിട്ടില്ല. നിയമം എല്ലാവർക്കും തുല്യമായിരിക്കണം. അഹങ്കാര മനോഭാവത്തിൽ മാറ്റം വരുത്തണമെന്ന് സർക്കാരിന് മുന്നറിയിപ്പ് നൽകുകയാണ്. നമ്മുടെ പാർട്ടി നേതാക്കളെ സർക്കാർ ലക്ഷ്യമിടുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജഗൻ മോഹൻ റെഡ്ഡിയുടെയും ബിജെപിയുടെയും പ്രതികാര രാഷട്രീയത്തിൽ പെട്ട് ഉഴലുന്ന പാർട്ടിയെ വീണ്ടും ബിജെപി പാളയത്തിലെത്തിച്ച് സുരക്ഷിതമാക്കാനുള്ള നീക്കമായാണ് ചന്ദ്രബാബു നായിഡുവിന്റെ പുതിയ പ്രസ്താവനയെ രാഷ്ട്രീയ കേന്ദ്രങ്ങൾ നോക്കിക്കാണുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP