Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടറിന് മുകളിലേക്ക് 11 കെവി വൈദ്യുതി ലൈൻ പൊട്ടിവീണു; ദേഹത്ത് ചുറ്റിയ വൈദ്യുതിലൈനിൽ നിന്നും ഷോക്കേറ്റ് യുവതി മരിച്ചു; നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഫ്യൂസ് ഊരിമാറ്റി ഭർത്താവിനെയും മകളെയും രക്ഷപെടുത്തി; രക്ഷപെടുത്താൻ വെള്ളം നിറഞ്ഞ പാടത്തിറങ്ങിയ യുവാക്കൾക്കും ഷോക്കേറ്റു; കോട്ടയത്തെ കീഴൂർ-ആപ്പാഞ്ചിറ റോഡിൽ നടുക്കുന്ന അപകടം ഉണ്ടായത് ഇങ്ങനെ

ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടറിന് മുകളിലേക്ക് 11 കെവി വൈദ്യുതി ലൈൻ പൊട്ടിവീണു; ദേഹത്ത് ചുറ്റിയ വൈദ്യുതിലൈനിൽ നിന്നും ഷോക്കേറ്റ് യുവതി മരിച്ചു; നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഫ്യൂസ് ഊരിമാറ്റി ഭർത്താവിനെയും മകളെയും രക്ഷപെടുത്തി; രക്ഷപെടുത്താൻ വെള്ളം നിറഞ്ഞ പാടത്തിറങ്ങിയ യുവാക്കൾക്കും ഷോക്കേറ്റു; കോട്ടയത്തെ കീഴൂർ-ആപ്പാഞ്ചിറ റോഡിൽ നടുക്കുന്ന അപകടം ഉണ്ടായത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കോട്ടയത്ത് ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടറിന് മുകളിലേക്ക് 11 കെവി വൈദ്യുതി ലൈൻ പൊട്ടിവീണ് വീട്ടമ്മയായ യുവതിക്ക് ദാരുണാന്ത്യം. ആപ്പാഞ്ചിറ പൂഴിക്കോൽ ഉള്ളാടംകുന്നേൽ പ്രശാന്തിന്റെ ഭാര്യ രശ്മി (35) യാണ് പൊട്ടിവീണ വൈദ്യുതിലൈൻ ദേഹത്തുചുറ്റി ഷോക്കേറ്റു മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന പ്രശാന്തിനും ഇളയ മകൾ അഭിമന്യ (16) ക്കും പൊള്ളലേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. കോട്ടയത്തെ കീഴൂർ-ആപ്പാഞ്ചിറ റോഡിൽ ഇന്ന് ഉച്ചകഴിഞ്ഞാണ് അപകം ഉണ്ടായത്.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.45-ന് കീഴൂർ-ആപ്പാഞ്ചിറ റോഡിൽ കളരിക്കൽതാഴെ ട്രാൻസ്‌ഫോർമറിനു സമീപമാണ് അപകടം. തലയോലപ്പറമ്പിലെ കുടുംബവീട്ടിൽ പോയ ശേഷം തിരികെ പൂഴിക്കോലിലെ വീട്ടിലേക്കു മടങ്ങുകയായിരുന്നു മൂവരും. സ്‌കൂട്ടറിലായിരുന്നു യാത്ര. ഇവർ യാത്ര ചെയ്ത ബൈക്കിലേക്ക് വൈദ്യുതിലൈൻ പൊട്ടി വീഴുകയായിരുന്നു. പൊട്ടി വീണ കമ്പി മൂവരുടെയും ദേഹത്തു ചുറ്റി. ഇതോടെ നിയന്ത്രണംവിട്ട സ്‌കൂട്ടർ സമീപത്തെ എട്ടടിയോളം താഴ്ചയുള്ള പാടത്തേക്കു മറിഞ്ഞു.

പ്രശാന്തും മകൾ അഭിമന്യയും പാടത്തു പച്ചക്കറി കൃഷിക്കായി ഒരുക്കിയിരുന്ന മൺകൂനയിലേക്കും രശ്മി പാടത്തെ വെള്ളക്കെട്ടിലേക്കുമാണു വീണത്. രശ്മിയുടെ കൈയിൽ ചുറ്റി കിടക്കുന്ന നിലയിലായിരുന്നു വൈദ്യുതി കമ്പി. നിലത്തുവീണ മൂവരുടെയും കരച്ചിൽകേട്ട് ഇതുവഴി യാത്രക്കാരുമായി വന്ന ഓട്ടോറിക്ഷാ ഡ്രൈവറായ രതീഷും പ്രദേശവാസിയായ വിനോദും ഇവരെ രക്ഷിക്കാൻ പാടത്തേക്ക് ഇറങ്ങിയെങ്കിലും ഇരുവർക്കും ഷോക്കേറ്റു. ഉടൻതന്നെ ഇവർ സമീപത്തെ ട്രാൻസ്‌ഫോർമറിന്റെ ഫ്യൂസ് ഊരി മാറ്റി.

ഇതിനുശേഷമാണു മൂവരെയും രക്ഷിക്കാനായത്. ഇവരെ ഓട്ടോറിക്ഷയിൽ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രശ്മി അൽപസമയത്തിനകം മരിച്ചു. പ്രശാന്തും മകളും മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിൽ ചികിത്സയിലാണ്. അർധ സർക്കാർ സ്ഥാപനമായ മൂവാറ്റുപുഴയിലെ ഡന്റൽ കെയറിൽ മൂന്നു മാസം മുന്പാണു രശ്മി കോർഡിനേറ്ററായി ജോലിക്കു കയറിയത്. ഇതിനിടെയാണ് ദാരുണമായി അപകടത്തിൽ പെട്ട് മരണം സംഭവിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP