Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടിലെ സ്ഥിര സന്ദർശകന്റെ പ്രണയം അംഗീകരിക്കാതെ പതിനെട്ടുകാരി; മകളുടെ മനസ്സ് അറിഞ്ഞ് യുവാവിനെ വീട്ടിൽ കയറ്റാതെ തിരിച്ചയച്ച് അമ്മയും; പ്രണയപ്പകയിൽ നൂറാനെ വെട്ടി കൊലപ്പെടുത്തി കൃഷിയിടത്തിൽ തള്ളി യുവാവ്; വീട്ടിൽ അതിക്രമിച്ച് കയറി യുവതിയേയും കൊന്ന് ഗ്രാമത്തിന് പുറത്ത് ഉപേക്ഷിച്ചു; അസംഗഢിൽ കൊല്ലപ്പെട്ടത് പ്രവാസിയുടെ ഭാര്യയും മകളും; ശുഭം വിശ്വകർമ്മ അറസ്റ്റിൽ

വീട്ടിലെ സ്ഥിര സന്ദർശകന്റെ പ്രണയം അംഗീകരിക്കാതെ പതിനെട്ടുകാരി; മകളുടെ മനസ്സ് അറിഞ്ഞ് യുവാവിനെ വീട്ടിൽ കയറ്റാതെ തിരിച്ചയച്ച് അമ്മയും; പ്രണയപ്പകയിൽ നൂറാനെ വെട്ടി കൊലപ്പെടുത്തി കൃഷിയിടത്തിൽ തള്ളി യുവാവ്; വീട്ടിൽ അതിക്രമിച്ച് കയറി യുവതിയേയും കൊന്ന് ഗ്രാമത്തിന് പുറത്ത് ഉപേക്ഷിച്ചു; അസംഗഢിൽ കൊല്ലപ്പെട്ടത് പ്രവാസിയുടെ ഭാര്യയും മകളും; ശുഭം വിശ്വകർമ്മ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: പ്രവാസി ഇന്ത്യക്കാരന്റെ ഭാര്യയും കൗമാരക്കാരിയായ മകളും ഉത്തർപ്രദേശിലെ അസംഗഢിൽ കൊല്ലപ്പെട്ടത് പ്രണയ പകയിൽ. ദുബായിൽ ജോലി ചെയ്യുന്ന നിസാറിന്റെ ഭാര്യ നൂറാൻ (40), മകൾ ഗസല (18) എന്നിവരാണ് കൊല്ലപ്പെട്ടത്. യുവാവിന്റെ പ്രണയാഭ്യർഥന ഗസാല നിഷേധിച്ചതിലുള്ള വൈരാഗ്യമാണ് കൊലയിൽ കലാശിച്ചത്. പ്രതി അസംഗഢ് സ്വദേശി ശുഭം വിശ്വകർമ (24)യെ പൊലീസ് അറസ്റ്റ് ചെയ്തു.

അസംഗഢിലെ കൃഷിതോട്ടത്തിലാണ് രണ്ടു മൃതദേഹങ്ങളും കാണപ്പെട്ടത്. നാട്ടുകാരനായ പ്രതിക്ക് ഗസലയോട് ഇഷ്ടമായിരുന്നു. ഇത് നിരസിച്ചതാണ് കൊലയിലേക്ക് എത്തിയത്. ഗസല അടക്കം അഞ്ചു മക്കളാണ് നിസാർനൂറാൻ ദമ്പതികൾക്കുള്ളത്. ഇവരുടെ വീട്ടിലെ സന്ദർശകനായിരുന്നു പ്രതി. ഇതിനിടെയായിരുന്നു പ്രണയം മൊട്ടിട്ടത്. ഇത് ഗസലയോട് പറയുകയും ചെയ്തു. ഇതോടെ ഗസല ഇയാളെ അകറ്റാനും തുടങ്ങി. ഇതോടെ പ്രശ്‌നം തുടങ്ങി.

ഇതിനിടെ രാത്രിയിൽ ശുഭം തങ്ങളുടെ വീട്ടിലേയ്ക്ക് വരുന്നത് നൂറാൻ തടഞ്ഞു. മക്കളെ ഒരു മുറിയിലടച്ച ശേഷം പുറത്ത് കിടന്നുറങ്ങി. ഇതിൽ പ്രകോപിതനായ പ്രതി നൂറാനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കൃഷിയിടത്തിലേയ്ക്ക് വലിച്ചുകൊണ്ടുപോയി തള്ളുകയായിരുന്നു. തിരിച്ചു വന്ന ശേഷം അതിക്രമിച്ച് വീട്ടിൽ കയറി ഗസലയെയും കൊലപ്പെടുത്തി. പിന്നീട് അവിടെ നിന്നു രക്ഷപ്പെട്ടു.

പിറ്റേദിവസം രാവിലെയാണ് നൂറാന്റെ മൃതദേഹം നാട്ടുകാർ. ഗസലയുടെ മൃതദേഹം തൊട്ടടുത്ത ഗ്രാമത്തിൽ നിന്നാണ് കണ്ടെടുത്തത്. സംഭവമറിഞ്ഞയുടൻ തന്നെ നിസാർ നാട്ടിലെത്തി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP