Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചത്തിട്ടില്ല !അറിയണം നിങ്ങളിത്; ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ പാമ്പ് ആത്മഹത്യ ചെയ്‌തെന്ന് പ്രചരിച്ച വ്യാജ വാർത്തകൾക്കെതിരെ വിമർശനവുമായി ശ്രീജിത്ത് പെരുമന; വീഡിയോ പ്രചരിപ്പിച്ച് ആത്മരതിയടഞ്ഞവർ അറിയാൻ; പരിക്കേറ്റ മലമ്പാമ്പ് ചത്തിട്ടില്ല ജീവനോടെയുണ്ട്; മനുഷ്യരായി പിറന്ന ആരോ ഫോറസ്റ്റ് അധികൃതരെ അറിയിച്ചതിനെ തുടർന്നാണ് രക്ഷിച്ചതെന്നും ശ്രീജിത്ത്

ചത്തിട്ടില്ല !അറിയണം നിങ്ങളിത്; ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ പാമ്പ് ആത്മഹത്യ ചെയ്‌തെന്ന് പ്രചരിച്ച വ്യാജ വാർത്തകൾക്കെതിരെ വിമർശനവുമായി ശ്രീജിത്ത് പെരുമന; വീഡിയോ പ്രചരിപ്പിച്ച് ആത്മരതിയടഞ്ഞവർ അറിയാൻ; പരിക്കേറ്റ മലമ്പാമ്പ് ചത്തിട്ടില്ല ജീവനോടെയുണ്ട്; മനുഷ്യരായി പിറന്ന ആരോ ഫോറസ്റ്റ് അധികൃതരെ അറിയിച്ചതിനെ തുടർന്നാണ് രക്ഷിച്ചതെന്നും ശ്രീജിത്ത്

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്:ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ പാളം മുറിച്ച് കടക്കുന്നതിന് ഇടയിൽ ട്രെയിൻ തട്ടി പിടയുന്ന മലമ്പാമ്പിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ട്രെയിൻ തട്ടിയ മലമ്പാമ്പ് ചത്തെന്നാണ്എല്ലാവരും കരുതിയത്. ഇതിന്റെ പേരിൽ സോഷ്യൽ മീഡിയ വഴിയ വീഡിയോ പാമ്പ് ആത്മഹത്യ ചെയ്‌തെന്ന തരത്തിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു.

എന്നാൽ അങ്ങനെയല്ല, ആ പാമ്പ് ഇപ്പോഴും ജീവനോടെയുണ്ട്...പ്ലാറ്റ്ഫോമിൽ നിന്ന് താഴേക്ക് വീണ പാമ്പ് ഒരു ട്രാക്ക് കടന്ന് അടുത്ത റെയിൽവേ ട്രാക്കിലേക്ക് പോകവെയാണ് ട്രെയിൻ തട്ടിയത്. പാളത്തിലൂടെ ട്രെയിൻ കടന്നു പോവുന്നത് ശ്രദ്ധിക്കാതെ പാമ്പ് മുന്നോട്ട് ഇഴയുകയായിരുന്നു. പാളത്തിലേക്ക് തല വെച്ച പാമ്പ് ഉടനെ തല പിൻവലിക്കുകയും, കിടന്ന് പിടയുന്നതും വീഡിയോയിൽ വ്യക്തമായിരുന്നു. ഈ പാമ്പ് ചത്തിട്ടുണ്ടാവും എന്ന നിലയിലാണ് വാർത്തകൾ വന്നതും. സ്റ്റേഷനിലെ യാത്രക്കാർ പാമ്പിന്റെ വീഡിയോ പകർത്തിയെങ്കിലും പാമ്പിനെ രക്ഷിക്കാനുള്ള ശ്രമം ഇവരിൽ നിന്നുണ്ടായില്ല. അതേസമയം ഈ വിഷയത്തിൽ വിമർശനവുമായി എത്തിരിക്കുകയാണ് അഡ്വ. ശ്രീജിത്ത് പെരുമന.

ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ പാമ്പ് ആത്മഹത്യ ചെയ്തു എന്ന പേരിൽ വീഡിയോ പ്രചരിപ്പിച്ച് ആത്മരതിയടഞ്ഞ പരനാറികൾ അറിയാനാണ്,അന്ന് വീഡിയോ പ്രചരിപ്പിച്ച് നിങ്ങൾ ഹാലിളകി പുളകം കൊണ്ട തീവണ്ടിക്കടിയിൽപ്പെട്ട് പരിക്കേറ്റ മലമ്പാമ്പ് ചത്തിട്ടില്ല. ഇപ്പോഴും ജീവനോടെയുണ്ട്. മനുഷ്യരായി പിറന്ന ആരോ ഫോറസ്റ്റ് അധികൃതരെ അറിയിച്ചതിനെ തുടർന്നാണ് രക്ഷിച്ചത്. പരിക്ക് ഭേദമായി വരുന്നു എന്നു തുടങ്ങുന്നതാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.

വനം വകുപ്പ് ജീവനക്കാർ എത്തിയാണ് അനക്കമില്ലാതെ കിടന്ന പാമ്പിനെ ഏറ്റെടുത്തത്.ജീവനില്ലെന്ന് കരുതി പാമ്പിനെ ഓഫീസിലേക്ക് കൊണ്ടുവന്നെങ്കിലും പാമ്പിന് അനക്കമുണ്ടെന്ന് സംശയം തോന്നിയതോടെ വെറ്റിനറി സർജനെ വിളിച്ചു വരുത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ പാമ്പിന് ജീവനുണ്ടെന്ന് വ്യക്തമായി. പിന്നാലെ മലമ്പുഴയിലെ പാമ്പ് സംരക്ഷണ കേന്ദ്രത്തിലെ വിദഗ്ദ്ധർ എത്തി പരിക്കേറ്റ പാമ്പിന് ചികിത്സ നൽകി.ഫോറസ്റ്റ് ഓഫീസർ ജമാലുദ്ദീൻ ലബ്ബയാണ് പാമ്പ് രക്ഷപെട്ട വിവരം അറിയിച്ചതെന്ന് സുപ്രീംകോടതിയിലെ അഭിഭാഷകനായ ശ്രീജിത്ത് പെരുമന ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

പോസ്റ്റിന്റെ പൂർണ രൂപം

ചത്തിട്ടില്ല !
അറിയണം നാറികളെ നിങ്ങളിത്...

ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ പാമ്പ് ആത്മഹത്യ ചെയ്തു എന്ന പേരിൽ വീഡിയോ പ്രചരിപ്പിച്ച് ആത്മരതിയടഞ്ഞ പരനാറികൾ അറിയാനാണ്,

അന്ന് വീഡിയോ പ്രചരിപ്പിച്ച് നിങ്ങൾ ഹാലിളകി പുളകം കൊണ്ട തീവണ്ടിക്കടിയിൽപ്പെട്ട് പരിക്കേറ്റ മലമ്പാമ്പ് ചത്തിട്ടില്ല. ഇപ്പോഴും ജീവനോടെയുണ്ട്. മനുഷ്യരായി പിറന്ന ആരോ ഫോറസ്റ്റ് അധികൃതരെ അറിയിച്ചതിനെ തുടർന്നാണ് രക്ഷിച്ചത്. പരിക്ക് ഭേദമായി വരുന്നു.

കഴിഞ്ഞ ദിവസമാണ് റെയിൽവേ സ്റ്റേഷനിൽ

പ്ലാറ്റ്‌ഫോമിലൂടെ മലമ്പാമ്പെത്തിയത്. നാലാമത്തെ പ്ലാറ്റ്‌ഫോമിലൂടെ ഇഴഞ്ഞിറങ്ങിയ പാമ്പ് രണ്ട് പാളം മുറിച്ചുകടന്ന ശേഷം തീവണ്ടി പോയിക്കൊണ്ടിരിക്കുന്ന പാളത്തിലേക്ക് തലവെച്ച ഉടൻ പരിക്കേറ്റ് വീണ് പിടഞ്ഞു. പാമ്പ് പോകുന്നതും പാളത്തിലൂടെ കയറുന്നതുമെല്ലാം യാത്രക്കാർ മൊബൈൽ ക്യാമറയിൽ പകർത്തിയെങ്കിലും രക്ഷിക്കാൻ ശ്രമിച്ചില്ല എന്ന് മാത്രമല്ല പാമ്പുപിടഞ്ഞുവീഴുന്നതുവരെയുള്ള ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് കമന്റ് ചെയ്തും ആർത്ത് ചിരിച്ചും ആഘോഷിക്കുകയായിരുന്നു സൈക്കോപാത്തുകളായ ഒരുകൂട്ടം ഊളകൾ.

അതിനിടയിൽ ഉദാത്ത മാധ്യമധർമ്മവുമായി മലയാളത്തിലെ 24 ന്യുസ് ചാനൽ ഇക്കാര്യം അതീവ പരിഹാസ്യമായി വാർത്തയും നൽകി. പാമ്പ് ആത്മഹത്യ ചെയ്തു എന്ന തലക്കെട്ടിൽ പരിഹാസം നിറച്ചുകൊണ്ടായിരുന്നു ഒരുമാതിരി പൂഞ്ഞാറ്റിലെ വാർത്ത.

എന്നാൽ മനസിൽ നന്മയുള്ള ഏതോ യാത്രക്കാരൻ അറിയിച്ചതിനെത്തുടർന്ന് വനംവകുപ്പുദ്യോഗസ്ഥർ പാമ്പിനെ കൊണ്ടുപോയി. പിന്നീട് മലമ്പുഴയിൽനിന്ന് പാമ്പ് സംരക്ഷണകേന്ദ്രത്തിലെ ജീവനക്കാരെത്തി ചികിത്സ നൽകിയാണ് രക്ഷിച്ചതെന്ന് ഫോറസ്റ്റ് ഓഫീസർ ജമാലുദ്ദീൻ ലബ്ബ പറഞ്ഞു.

അജ്ഞാതനായ ആ യാത്രക്കാരനും, ഫോറസ്റ്റ് അധികൃതർക്കും

വാൽ : പാമ്പിനെ പിടിക്കാൻ പോയാൽ കടി കിട്ടിയാൽ നീ വരില്ലല്ലോ, നിന്റെ വീട്ടുകാർക്കാണ് പാമ്പിന്റെ കടിയേറ്റതെങ്കിലോ, നിന്റെ വീട്ടിലാണെങ്കിലോ പാമ്പ് വന്നത് തുടങ്ങിയ ചോദ്യങ്ങളുമായി ഈ പോസ്റ്റിൽ വരുന്നവർക്ക് അർഹമായ മറുപടികളായിരിക്കും ലഭിക്കുക. പാമ്പിനെ കൈകൊണ്ട് പിടിച്ചെടുത്ത് രക്ഷിക്കണമായിരുന്നു എന്നൊ, നിങ്ങൾ ഉടൻ ഫോറസ്റ്റ് അധികൃതരെ വിളിക്കണമെന്നോ പറയുന്നില്ല...പാമ്പുകളെ സഹജീവികളായി പോലും കാണാത്തവരോട് പറഞ്ഞിട്ടും കാര്യമില്ല. പക്ഷെ ചുരുങ്ങിയപക്ഷം പകർത്തിയ ആ വീഡിയോ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തപ്പോൾ ഏറ്റവും മാന്യമായൊരു തലക്കെട്ട് എങ്കിലും കൊടുക്കാമായിരുന്നു എന്നത് മാത്രമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP