Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഹാത്മ ഗാന്ധി കൾച്ചറൽ ഫോറം ഷാർജ കുടുംബ സംഗമം അവിസ്മരണീയമായി

മഹാത്മ ഗാന്ധി കൾച്ചറൽ ഫോറം ഷാർജ കുടുംബ സംഗമം അവിസ്മരണീയമായി

സ്വന്തം ലേഖകൻ

ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മഹാത്മ ഗാന്ധി കൾച്ചറൽ ഫോറം (എം.ജി.സി.എഫ്) ഷാർജ 'സംഗമം 2019' എന്ന പേരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് ഇ.പി.ജോൺസൻ ഉദ്ഘാടനം ചെയ്തു. എം.ജി.സി.എഫ് പ്രസിഡണ്ട് വി.കെ. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജന.സെക്രട്ടറി അബ്ദുള്ള മല്ലച്ചേരി, സുധീർ പാട്ടത്തിൽ, കെ.എം.നൗഷാദ്, പി.ഷാജി, താഹ സുൽത്താൻ പിള്ള, ഉഷ പ്രവീൺ കുമാർ എന്നിവർ സംസാരിച്ചു.

പുതുതായി എം.ജി.സി.എഫിൽ ചേർന്ന 12 ഓളം ഇന്ത്യൻ അസോസിയേഷൻ മെമ്പർമാർക്ക് കുടുംബസംഗമത്തോടന ബന്ധിച്ച് സ്വീകരണം നൽകി.
ചെണ്ടമേളം, നാടൻ പാട്ട്, സംഘനൃത്തം, മിമിക്രി, കരാക്കോ ഗാനമേള മറ്റു വിവിധ കലാപരിപാടികളും അരങ്ങേറി.സുകേഷൻ പൊറ്റെക്കാട്, കെ.എം.റഷീദ്,പ്രവീൺ പൊന്നാനി, വി.കെ. റിഷാദ്, ജഗദീഷ് പഴശ്ശി, കെ.ജയപ്രകാശ്, രതീഷ് കുമാർ, മമ്മദ് അത്താണിക്കൽ എന്നിവർ നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP