Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൈൽസ് ചികിത്സയ്ക്ക് എത്തിയ യുവതിയെ പീഡിപ്പിച്ചത് 58കാരനായ ഡോക്ടർ; പരാതിയുമായി രംഗത്തെത്തിയത് ജോഗേശ്വരി സ്വദേശിനിയായ 27കാരി; വീഡിയോ പകർത്തിയത് ചികിത്സയ്ക്ക് എത്തിയപ്പോൾ മയക്കുമരുന്നു നൽകി; വീഡിയോ പകർത്തിയ ഡോക്ടർ ആദ്യം ആവശ്യപ്പെട്ടത് പണം; പിന്നീട് ദൃശ്യങ്ങൾ കാണിച്ച് നിരന്തരം പീഡിപ്പിച്ചെന്നും മൊഴി; ഭീഷണിക്ക് വഴങ്ങാതായതോടെ വീഡിയോ പ്രചരിപ്പിച്ചെന്നും പരാതി

പൈൽസ് ചികിത്സയ്ക്ക് എത്തിയ യുവതിയെ പീഡിപ്പിച്ചത് 58കാരനായ ഡോക്ടർ; പരാതിയുമായി രംഗത്തെത്തിയത് ജോഗേശ്വരി സ്വദേശിനിയായ 27കാരി; വീഡിയോ പകർത്തിയത് ചികിത്സയ്ക്ക് എത്തിയപ്പോൾ മയക്കുമരുന്നു നൽകി; വീഡിയോ പകർത്തിയ ഡോക്ടർ ആദ്യം ആവശ്യപ്പെട്ടത് പണം; പിന്നീട് ദൃശ്യങ്ങൾ കാണിച്ച് നിരന്തരം പീഡിപ്പിച്ചെന്നും മൊഴി; ഭീഷണിക്ക് വഴങ്ങാതായതോടെ വീഡിയോ പ്രചരിപ്പിച്ചെന്നും പരാതി

മറുനാടൻ ഡെസ്‌ക്‌

മുംബൈ; പൈൽസ് ചികിത്സക്കെത്തിയ യുവതിയുടെ അശ്ലീല ദൃശ്യങ്ങളെടുത്ത് ബ്ലാക്ക് മെയിൽ ചെയ്ത് ലൈംഗികമായി പീഡിപ്പിച്ച ചെയ്ത ഡോക്ടർ അറസ്റ്റിൽ.ഒക്ടോബർ 17 വരെ ഇയാളെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. മുംബൈയിലെ മേഘ്‌വാടി പൊലീസാണ് അമ്പത്തിയെട്ടുകാരനായ ഡോക്ടറെ അറസ്റ്റ് ചെയ്തത്. ചികിത്സയ്ക്കിടെയെടുത്ത ദൃശ്യങ്ങൾ ഉപയോഗിച്ച് യുവതിയെ ദുരുപയോഗിച്ചതിന് പുറമേ വിസമ്മതിച്ചപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പുറത്തുവിടുകയും ചെയ്തു വംശ്‌രാജ് ദ്വിവേദിയെന്ന ഈ ഡോക്ടർ.

ഒക്ടോബർ 3ന് യുവതിയുടെ ഭർത്താവിന് ഈ ദൃശ്യങ്ങൾ ലഭിച്ചതിനെത്തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ യുവതി സംഭവിച്ചതിനേക്കുറിച്ച് വീട്ടുകാരോട് വിശദമാക്കുകയായിരുന്നു. യുവതിയുടേയും ഭർത്താവിന്റേയും പരാതിയിലാണ് പൊലീസ് കേസെടുത്തത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് ശനിയാഴ്ചയാണ് ദ്വിവേദിയെ അറസ്റ്റ് ചെയ്യുന്നത്.

ജോഗേശ്വരി സ്വദേശിനിയായ ഇരുപത്തിയേഴുകാരി 2015 മെയ്‌ 28നാണ് ഇയാളുടെ ക്ലിനിക്കിൽ ചികിത്സ തേടിയെത്തിയത്. അസഹ്യമായ വേദനയുമായെത്തിയ യുവതിയെ മയക്കാനുള്ള മരുന്ന് നൽകിയ ശേഷമായിരുന്നു ഡോക്ടറുടെ വീഡിയോ ഷൂട്ട്. ചികിത്സക്ക് ശേഷം വീട്ടിൽ മടങ്ങിയെത്തിയ യുവതിക്ക് ഡോക്ടർ വീഡിയോ അയച്ച് നൽകുകയായിരുന്നു. ദൃശ്യങ്ങൾ കാണിച്ച് ആദ്യം പണം ആവശ്യപ്പെട്ട ഡോക്ടർ പിന്നീട് ലൈംഗികമായി ബന്ധപ്പെടണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

പുറത്താരെങ്കിലും അറിഞ്ഞാൽ വീഡിയോ പുറത്താക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം നിരവധി തവണ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി ഡോക്ടർ ദുരുപയോഗിക്കുകയായിരുന്നു. 2018ൽ മലാഡ് സ്വദേശിയുമായി യുവതിയുടെ വിവാഹം കഴിഞ്ഞു. ഇതിന് ശേഷവും ഡോക്ടർ ഭീഷണി തുടരുകയായിരുന്നു. വീഡിയോ പ്രചരിപ്പിക്കുമെന്ന ഡോക്ടറുടെ ഭീഷണിക്ക് യുവതി വഴങ്ങാതെ വന്നതോടെ സമൂഹ മാധ്യമങ്ങളിൽ ഡോക്ടർ ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP