Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലൈഫ് പദ്ധതി കൺസൾട്ടൻസി കരാറിൽ വൻ അഴിമതി; സ്വകാര്യ ഏജൻസിക്ക് 13.65 കോടി അനുവദിച്ചത് വഴിവിട്ട സഹായം; കരാർ റദ്ദാക്കണം: മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

ലൈഫ് പദ്ധതി കൺസൾട്ടൻസി കരാറിൽ വൻ അഴിമതി; സ്വകാര്യ ഏജൻസിക്ക് 13.65 കോടി അനുവദിച്ചത് വഴിവിട്ട സഹായം;  കരാർ റദ്ദാക്കണം: മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം :സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയുടെ കൺസൾട്ടസി മറവിൽ സ്വകാര്യ ഏജൻസിക്ക് 13.65 കോടി രൂപ അനുവദിച്ചതിൽ വൻ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും അതിനാൽ ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി.

സംസ്ഥാന സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും എൻജിനിയറിങ് വിഭാഗത്തെ മറികടന്നാണ് സ്വകാര്യ ഏജൻസിക്ക് വഴിവിട്ട സഹായം നൽകുന്നതെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടി.കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും നിലവിൽ നടപ്പിലാക്കികൊണ്ടിരിക്കുന്ന വിവിധ ഭവന നിർമ്മാണ പദ്ധതികളെ ഏകോപിപ്പിച്ചുകൊണ്ടാണ് ലൈഫ് മിഷൻ പദ്ധതി നടപ്പിലാക്കുന്നത്. പൊതുമരാമത്ത് വകുപ്പിലും കെട്ടിട നിർമ്മാണ വിഭാഗത്തിലുമായി വിദഗ്ധരും അനുഭവ സമ്പത്തുള്ളവരുമായ നൂറ് കണക്കിന് എൻജിനിയർമാരെ നോക്കുകുത്തിയാക്കി കൊണ്ടാണ് ഇവിടെ അഴിമതിക്ക് കളമൊരുക്കിയത്.

പ്രളയത്തിൽ വീട് തകർന്നവർക്ക് ഒരു വീടിന് നാല് ലക്ഷം രൂപ മാത്രം സഹായമായി സർക്കാർ അനുവദിക്കുമ്പോഴാണ് 13.65 കോടി രൂപ എന്ന ഭീമമായ തുക പ്രോജക്ട് കൺസൾട്ടൻസിക്ക് മാത്രമായി അനുവദിക്കുന്നത്. ഭവനരഹിതർക്ക് 341 വീടുകൾ നിർമ്മിച്ചു നൽകുന്നതിന് തുല്യമായ തുകയാണ് സ്വകാര്യ കമ്പനിക്ക് കൺസൾട്ടൻസിയുടെ പേരിൽ നൽകുന്നത്. സ്വകാര്യ കമ്പനിക്ക് ഇത്രയും വലിയ തുക കൈമാറുന്ന നടപടി പിൻവലിച്ചു ഈ തുക പാവപ്പെട്ടവർക്ക് വീട് വച്ചുകൊടുക്കാൻ നൽകണമെന്ന് രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.കേരളത്തെ മൂന്ന് റീജിയനുകളായി തിരിച്ചാണ് ചെന്നൈ ആസ്ഥാനമായ സ്വകാര്യ കമ്പനിക്ക് കൺസൾട്ടൻസി നൽകിയത്.1.95ശതമാനം
കൺസൾട്ടൻസിക്ക് ഫീ എന്നനിരക്കിലാണ് 13.65 കോടി രൂപ നൽകുന്നതെന്ന് രമേശ് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP