Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മധ്യവയസ്‌കക്ക് ഇരയാകേണ്ടി വന്നത് മകളുടെ അമ്മായിയപ്പന്റെ ലൈംഗിക അതിക്രമത്തിന്; സംഭവം അറിഞ്ഞപ്പോൾ അമ്മയുടെ മാനസിക പ്രശ്‌നം എന്ന് നിസാരവത്ക്കരിച്ച് മകളും; മകളുടെ ജീവിതത്തിന് വേണ്ടി നിശബ്ദയാകേണ്ടി വന്ന സ്ത്രീയെ കുറിച്ച് കലാമോഹന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മധ്യവയസ്‌കക്ക് ഇരയാകേണ്ടി വന്നത് മകളുടെ അമ്മായിയപ്പന്റെ ലൈംഗിക അതിക്രമത്തിന്; സംഭവം അറിഞ്ഞപ്പോൾ അമ്മയുടെ മാനസിക പ്രശ്‌നം എന്ന് നിസാരവത്ക്കരിച്ച് മകളും; മകളുടെ ജീവിതത്തിന് വേണ്ടി നിശബ്ദയാകേണ്ടി വന്ന സ്ത്രീയെ കുറിച്ച് കലാമോഹന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

ലൈംഗികാതിക്രമങ്ങൾക്ക് കാലമോ ദേശമോ ബന്ധമോ പ്രശ്‌നമല്ല എന്ന് വർത്തമാനകാല സംഭവങ്ങൾ നമ്മോട് പറയുന്നു. പിതാവ് സ്വന്തം മകളെ പീഡിപ്പിക്കുന്നത് മുതൽ വൃദ്ധനായ പുരുഷൻ പിഞ്ച് കുഞ്ഞിനെ പീഡിപ്പിക്കുന്നത് വരെ വാർത്തകളിൽ നിറയാറുണ്ട്. അപൂർവമെങ്കിലും സ്ത്രീകളുടെ പീഡനത്തിനിരയാകുന്ന ആൺകുട്ടികളും വാർത്തകളിൽ എത്താറുണ്ട്. എന്നാൽ അധികം കേൾക്കാത്ത ഒരു പീഡനകേസിനെ കുറിച്ചാണ് മനഃശാസ്ത്ര വിദഗ്ധയായ കലാമോഹൻ തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ പങ്കുവെയ്ക്കുന്നത്. മകളുടെ ഭർത്താവിന്റെ അച്ഛന്റെ പീഡനത്തിന് ഇരയാകേണ്ടിവന്ന മധ്യവയസ്‌കയും ഇത് പറഞ്ഞപ്പോളുള്ള അവരുടെ മകളുടെ പ്രതികരണവും ആണ് കലാമോഹൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പങ്കുവെയ്ക്കുന്നത്. ഇരയാക്കപ്പെട്ട സ്ത്രീ നിശബ്ദയാകുന്നത് അവരുടെ മകളുടെ ജീവിതമോർത്താണ് എന്നും മകൾ സ്വന്തം അമ്മയെ മാനസിക രോഗിയാക്കുന്നത് സ്വന്തം മക്കളുടെ ഭാവി ഓർത്താണ് എന്നും കലാമോഹൻ തന്റെ ഫേസ്‌ബുക്കിൽ കുറിക്കുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

അച്ഛൻ പീഡിപ്പിച്ചു, ആങ്ങള പീഡിപ്പിച്ചു, അമ്മാവനും അപ്പൂപ്പനും പീഡിപ്പിച്ചു എന്നൊക്കെ ഒരുപാട് കേട്ടു മരവിച്ചിട്ടുണ്ട്..
എല്ലാസ്ത്രീകളെ ഇരകളും മുഴുവൻ പുരുഷന്മാരെ വേട്ടക്കാരും ആയി ചിത്രീകരിക്കാനും തോന്നാറില്ല..പ്രായപൂർത്തി ആകാത്ത ആണ്കുഞ്ഞിനെയും പെണ്കുഞ്ഞിനെയും സ്ത്രീകൾ തന്നെ പീഡിപ്പിച്ച സംഭവങ്ങൾ എന്റെ കേസ് ഡയറിയിൽ ഉണ്ട്..
ആണിന് തുറന്നു പറയാൻ ഒരു അവസരം കിട്ടുന്നില്ല..ആദ്യമായി, മകളുടെ അമ്മായിയപ്പന്റെ ലൈംഗികാതിക്രമണം നേരിട്ട ഒരു പാവം സ്ത്രീയുടെ കഥയും കേട്ടു..
ഇരയാക്കപ്പെട്ട സ്ത്രീ ശബ്ദിക്കില്ല..
കാരണം, അവരുടെ മകളുടെ ജീവിതമാണ്..
അമ്മയ്ക്കു മനസികപ്രശ്‌നം എന്നേ മകളും പറയുന്നുള്ളു..
കാരണം, അവൾക്കു മുന്നില് അവളുടെ കുഞ്ഞുങ്ങളുടെ ഭാവി ഉണ്ട്..എനിക്കു ജോളി എന്ന കുറ്റാരോപിത ആയ സ്ത്രീയുടെ കുട്ടിക്കാലം തിരയണം എന്ന് തോന്നാറുണ്ട്..
അവരുടെ ജീവിതം എങ്ങനെ ഇങ്ങനെ ആയി എന്നറിയാൻ ഒരു കൗതുകം..
കുറ്റം തെളിയണം..ശിക്ഷ നൽകട്ടെ..
പക്ഷെ, ചെയ്ത തെറ്റിന്റെ ആഴം അറിയാൻ അവരിൽ ഒരു മനസ് ഉണ്ടാക്കി എടുക്കണം.. എങ്കിൽ അല്ലേ ആ ശിക്ഷ ഉചിതമാകു...
അവരുടെ കഥ, എങ്ങനെ ഇങ്ങനെ ആയി എന്നത് സമൂഹം അറിയേണ്ടേ??ഇരയാക്കപ്പെട്ട സ്ത്രീകൾ, പിന്നെ ജീവിതം മുന്നോട്ടു കൊണ്ട് പോയാലും,
ആക്രമണത്തിന്റെ കാഠിന്യം പോലെ ഇരിക്കും അവരുടെ പിന്നെ ഉള്ള മാനസികാവസ്ഥ..
അല്ലേൽ അവരെ അറിഞ്ഞു ചേർത്ത് നിർത്താൻ ഒരാളുണ്ടാകണം..അത്തരം ദുരന്തങ്ങൾ നേരിട്ട പലരിലും എമ്പതി എന്നൊന്ന് ഇല്ല എന്ന് തോന്നാറുണ്ട്..
എന്തുകൊണ്ടോ ആണ്കുഞ്ഞിന്റെ നിലവിളി ആരും ശ്രദ്ധിക്കുന്നില്ല..
ഓരോ കൊലപാതകങ്ങൾ നടക്കുമ്പോഴും,
അതിന്റെ കാരണങ്ങൾ കേൾക്കുമ്പോൾ, ശാരീരികാതിക്രമണത്തിന്റെ
ഒരു ഏട് അവനും ഉണ്ടെന്നു തോന്നാറില്ലേ..
ആരും തുറക്കാത്ത പൂട്ടിട്ടു പൂട്ടിയ ഒന്ന്..
അപ്പോഴല്ല..
പിന്നെയാണ്..
പ്രായം കൂടും തോറും, ഇത്തരം ഭൂതകാലം മനുഷ്യന്റെ സമനില തെറ്റിച്ചു കൊണ്ടേ ഇരിക്കും..ഇന്നത്തെ എന്റെ ചിന്ത മുഴുവനും ആ സ്ത്രീ ആണ്..
മകൾക്കു വേണ്ടി, ഇനിയും മുഖമൂടി ധരിച്ചു ജീവിക്കേണ്ടി വരുന്ന കാലത്തോളം അവരിലെ മാനസികാവസ്ഥ എത്ര ദുസ്സഹം ആകും..
അവരാരെ ഇനി സ്‌നേഹിക്കും ഭൂമിയിൽ !

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP