Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചൂതാട്ടത്തിന് പിടിയിലായ എട്ടംഗ സംഘത്തിലെ അമ്പതുകാരൻ കസ്റ്റഡിയിൽ മരിച്ചതോടെ ജനക്കൂട്ടം ഇരമ്പിയെത്തി; ബാക്കിയുള്ള ഏഴുപേരെ മോചിപ്പിക്കാൻ തീയിട്ടത് പൊലീസ് സ്റ്റേഷന്; പശ്ചിമബംഗാളിൽ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത് മൂന്ന് പൊലീസുകാർക്കും

ചൂതാട്ടത്തിന് പിടിയിലായ എട്ടംഗ സംഘത്തിലെ അമ്പതുകാരൻ കസ്റ്റഡിയിൽ മരിച്ചതോടെ ജനക്കൂട്ടം ഇരമ്പിയെത്തി; ബാക്കിയുള്ള ഏഴുപേരെ മോചിപ്പിക്കാൻ തീയിട്ടത് പൊലീസ് സ്റ്റേഷന്; പശ്ചിമബംഗാളിൽ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത് മൂന്ന് പൊലീസുകാർക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ചൂതാട്ടത്തിന് പിടികൂടിയ അമ്പതുകാരൻ പൊലീസ് കസ്റ്റഡിയിൽ മരിച്ചതിൽ പ്രതിഷേധിച്ച് ജനക്കൂട്ടം പൊലീസ് സ്റ്റേഷന് തീയിട്ടു. പശ്ചിമബംഗാളിലെ മാൽഡ ജില്ലയിലാണ് നാട്ടുകാർ പൊലീസ് സ്റ്റേഷൻ ആക്രമിച്ചത്. അക്രമാസക്തരായ ജനക്കൂട്ടം ചൂതാട്ടത്തിന് പിടിയിലായ ഏഴ് പ്രതികളെ മോചിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്കുണ്ട്. അക്രമത്തിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അടക്കമുള്ളവർക്കാണ് പരിക്കേറ്റത്. ഇയാളുടെ തലയ്ക്കാണ് പരിക്ക്. പരിക്കേറ്റ മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഞായറാഴ്ച രാത്രിയാണ് എട്ടുപേരെ ചൂതാട്ടത്തിന് അറസ്റ്റ് ചെയ്തത്. സംഘത്തിലെ അമ്പത് വയസുള്ള ഐനുൽഖാന് സുഖമില്ലാതായതിനെ തുടർന്ന് സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയതായി റിപ്പോർട്ടുണ്ട്. ഇയാൾക്ക് ഹൃദയാഘാതമുണ്ടായെന്ന സംശയത്തെ തുടർന്ന് മാൽഡയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചു.

ഈസമയം പൊലീസ് സ്റ്റേഷൻ വളഞ്ഞ ഖാനിന്റെ കുടുംബാംഗങ്ങൾ ഇയാൾ പൊലീസ് കസ്റ്റഡിയിൽ മരിച്ചെന്ന് ആരോപിച്ച് ബഹമുണ്ടാക്കി. മാൽഡയിലേക്കുള്ള യാത്ര പ്രഹസനമാണെന്നും അവർ ആരോപിച്ചു. രാത്രി പതിനൊന്നു മണിയോടെ ഖാൻ മരിച്ചെന്ന യഥാർഥ വാർത്ത പുറത്ത് വന്നതോടെ ജനക്കൂട്ടം ആക്രമാസക്തരായി. തുടർന്ന് പൊലീസ് വാഹനങ്ങൾ കത്തിക്കുകയും ചെയ്തു.

പൊലീസ് സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ട് പതിനഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസുകാർക്ക് നേരെയുള്ള ഇത്തരം അതിക്രമങ്ങൾ പൊറുക്കാനാകില്ലെന്നും അക്രമികൾക്കായി തെരച്ചിൽ തുടരുകയാണെന്നും ജില്ലാ പൊലീസ് മേധാവി അലോക് രജൗരി പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രിക്കാനായി സ്ഥലത്ത് വൻതോതിൽ പൊലീസുകാരെയും ദ്രുതകർമ സേനയെയും വിന്യസിച്ചിട്ടുണ്ട്. മാൽഡ ജില്ലയിൽ നാല് വർഷം മുമ്പും ഒരു പൊലീസ് സ്റ്റേഷന് തീയിട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP